Tag: LATEST

ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും മഹാരാജാസ് കോളജിലേക്ക് റോപ് വേ; നിര്‍ദേശവുമായി ഇ ശ്രീധരന്‍

കൊച്ചി: കൊച്ചി നഗരത്തിലെ ഗതാഗതത്തിരക്കേറിയ റോഡുകള്‍ക്ക് പകരം, യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും മഹാരാജാസ് കോളജിലേക്കും തിരിച്ചും റോപ് വേയിലൂടെ സഞ്ചരിക്കാന്‍ സാധിച്ചാലോ?. അത്തരമൊരു നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡല്‍ഹി മെട്രോ മാനേജിങ് ഡയറക്ടറായ മെട്രോമാന്‍ ഇ ശ്രീധരന്‍. കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ക്ക് അയച്ച കത്തിലാണ് ആര്‍ബന്‍ റോപ് വേ സംവിധാനം കൊച്ചിക്ക് ആവശ്യമാണെന്ന് ഇ ശ്രീധരന്‍ വ്യക്തമാക്കിയത്. കൊച്ചി നഗരത്തിന്റെ ഭാവി പൊതുഗതാഗത സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍, ഗതാഗതക്കുരുക്കുകളില്‍ നിന്നും രക്ഷപ്പെടാന്‍ ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് മട്ടാഞ്ചേരിയും […]
Read more

വിദേശ വിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കും; ഇറ്റലിയിൽ പുതിയ നിയമവുമായി മെലോണി

റോം: ഇറ്റലിയിലെ സ്‌കൂളുകളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ നിരോധിക്കുന്നതിനും ക്ലാസ് മുറികളിലെ വിദേശ വിദ്യാർഥികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുമുള്ള പദ്ധതികളുമായി ഇറ്റലിയിലെ ജോർജിയ മെലോണി സർക്കാർ. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗം ഡിക്രി-ലോ അംഗീകരിച്ചതോടെയാണ് പുതിയ നിയമത്തിന് സാധുതയായിരിക്കുന്നത്. ഇതോടെ സ്‌കൂളുകളിൽ ബുർഖയും നിഖാബും ധരിക്കുന്നത് നിരോധിക്കുന്നതിനും അടുത്ത വർഷം മുതൽ ഇറ്റാലിയൻ ഭാഷ സംസാരിക്കാത്ത വിദ്യാർഥികളുടെ എണ്ണം ഒരു ക്ലാസിൽ 30 ശതമാനമായി പരിമിതപ്പെടുത്തുന്നതിനുമുള്ള നടപടികൾക്ക് തുടക്കമായി. പുതിയ നിയമങ്ങൾ ലംഘിക്കുന്നവർക്ക് പരമാവധി 1,140 ഡോളർ (1,000 […]
Read more

‘വടക്കൻ സെൽഫി’യിലെ ഗാനം പാടേണ്ടിയിരുന്നത് മഞ്ജു വാര്യർ

വിനീത് ശ്രീനിവാസന്റെ രചനയില്‍ ജി. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒരു വടക്കന്‍ സെല്‍ഫി. നിവിന്‍ പോളി നായകനായ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ഉമേഷ് എന്ന അലസനായ ചെറുപ്പക്കാരന്റെയും അവന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളെയും കുറിച്ച് സംസാരിച്ച ചിത്രം യുവാക്കള്‍ക്കിടയില്‍ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു.സിനിമയിലെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ‘കൈക്കോട്ടും കണ്ടിട്ടില്ല’ എന്ന ഗാനം പാടാൻ വേണ്ടി ആദ്യം മഞ്ജു വാര്യരെ സമീപിച്ചിരുന്നുവെന്നു പറയുകയാണ് ഷാൻ റഹ്‌മാൻ. ആ പാട്ട് പാടാന്‍ കഴിയാതെ പോയതിൽ പിന്നീട് […]
Read more

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം : വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം. ബുക്കിങ് ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ദിവസം 2400 പേര്‍ക്കാണ് വെര്‍ച്വല്‍ ക്യൂ സൗജന്യമായി ബുക്ക് ചെയ്യാന്‍ അവസരമുള്ളത്. ഒറ്റപ്രാവശ്യം ബുക്ക് ചെയ്യുമ്പോള്‍ പരമാവധി 6 പേരുടെ വിവരങ്ങള്‍ ചേര്‍ക്കാം. ഒരു സ്ലോട്ടില്‍ 300 പേര്‍ വീതം എട്ടു സ്ലോട്ടുകളില്‍ ഭക്തരെ പ്രവേശിപ്പിക്കും. രാവിലെ 7 മുതല്‍ […]
Read more

റോഡില്‍ വീണ തേങ്ങ നെഞ്ചിലിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ തെങ്ങിൽ നിന്ന് തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികൻ മരിച്ചു. പൊരുന്തമൺ വാലുപച്ച സ്വദേശി സൈജു (47) ആണ് മരിച്ചത്. MC റോഡിൽ പൊരുന്തമൺ MGM സ്‌കൂളിന് സമീപമായിരുന്നു സംഭവം. കാർപെൻ്ററായ സൈജു കാരേറ്റ് ഭാഗത്തു നിന്നും കിളിമാനൂർ ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. റോഡ് സൈഡിൽ നിന്ന തെങ്ങിൽ നിന്നും തേങ്ങ റോഡിലേക്ക് വീണ് തെറിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന സൈജുവിൻ്റെ നെഞ്ചിൽ പതിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം വന്ന സൈജുവിനെ ഉടൻ തന്നെ കിളിമാനൂരിലെ […]
Read more

വൈറ്റ് ബോള്‍ ക്രിക്കറ്റിലെ മികച്ച താരമെന്ന റെക്കോഡ് തൂക്കി ജോസ് ബട്ട്ലര്‍

ലീഡ്‌സില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്ട്ലര്‍. ഏകദിനത്തിലും ട്വന്റി20യിലുമായി ആകെ 10,000 റണ്‍സിലധികം നേടുന്ന തന്റെ രാജ്യത്തെ ആദ്യ ബാറ്ററായി മാറാന്‍ അദ്ദേഹത്തിനായി. ‘ത്രീ ലയണ്‍സ്’ നിരയിലെ എക്കാലത്തെയും മികച്ച ലിമിറ്റഡ് ഓവര്‍ ബാറ്ററാണ് താനെന്ന് ബട്ട്ലര്‍ ഇതിലൂടെ ഒരിക്കല്‍ കൂടി തെളിയിച്ചു. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍, പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി മടങ്ങുന്നതിന് മുന്‍പ് 322 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് ബട്ട്ലര്‍ മികച്ച വിനോദമാണ് സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ […]
Read more

പരിസ്ഥിതി ലോല മേഖലാ കരട് വിജ്ഞാപനം; ആശങ്ക കേന്ദ്രത്തെ അറിയിച്ചെന്ന് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലാ കരട് വിജ്ഞാപന വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിച്ചെന്ന് മന്ത്രി സണ്ണി ജോസഫ്. വിജ്ഞാപനത്തില്‍ കേരളം എല്ലാ ഘട്ടത്തിലും ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. 98 വില്ലേജുകളിലെ 8590.69 ചതുരശ്ര കിലോമീറ്ററായി ഇഎസ്എ ചുരുക്കണം എന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശമെന്ന് മന്ത്രി പറഞ്ഞു. 856.7 ചതുരശ്ര കി.മീ ജനവാസ മേഖല ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞിട്ടുണ്ടെന്നും ജനവാസ മേഖല, കൃഷിയിടങ്ങള്‍, തോട്ടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇഎസ്എയുമായി […]
Read more

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കൊച്ചി: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ റിപ്പോര്‍ട്ടര്‍ ടി വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കേസില്‍ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിന്‍. റെയ്ഡിന് പിന്നാലെ ആന്റോയെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി തയാറെടുക്കുന്നതിനിടയിലാണ് മുന്‍കൂര്‍ ജാമ്യപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ചോദ്യം ചെയ്യുകയാണ് ലക്ഷ്യമെന്നും അറസ്റ്റ് ആലോചിച്ചിട്ടില്ലെന്നും പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിങ് കമ്പനിയാണ് കേസിലെ രണ്ടാം പ്രതി. അതിനിടെ, […]
Read more

ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസ്: സമയപരിധി കഴിഞ്ഞിട്ടും എസ്‌ഐടിയുടെ അന്തിമ റിപ്പോര്‍ട്ട് ആയില്ല

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസില്‍ അന്തിമറിപ്പോര്‍ട്ട് നല്‍കാനുള്ള സമയപരിധി ഇന്നവസാനിക്കാനിരിക്കെ എസ്‌ഐടിയുടെ അന്തിമറിപ്പോര്‍ട്ട് തയാറായില്ല. ഒരു ഫോറെന്‍സിക് പരിശോധനാഫലം കൂടി ലഭിക്കാനുണ്ടെന്നാണ് വിവരം. അടുത്ത മാസം ഏഴിന് കേസ് ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി അന്വേഷണം ആരംഭിച്ചത്. 11 മാസം പിന്നിട്ടു. കഴിഞ്ഞ തവണത്തെ ഹൈകോടതി ഇടക്കാല ഉത്തരവില്‍ സെപ്റ്റംബര്‍ 25ന് മുന്‍പ് സമര്‍പ്പിക്കുമെന്ന് എസ്‌ഐടി അറിയിച്ചെങ്കിലും സാധിച്ചില്ല. കട്ടിളപാളി കേസില്‍ ഒരു ഫോറെന്‍സിക് റിപ്പോര്‍ട്ട് കൂടി ലഭിക്കാനുണ്ട്. അതിനാലാണ് […]
Read more

പൊതുപരിപാടികൾ റദ്ദാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പൊതുപരിപാടികൾ റദ്ദാക്കി. ഉത്തർ പ്രദേശിലെ മീററ്റിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഡയലോഗ് എന്ന പരിപാടി റദ്ദാക്കി. യുവാക്കളും ബിഎൽഒമാരും പങ്കെടുക്കുന്ന പരിപാടിയാണ് റദ്ദാക്കിയത്. തിങ്കളാഴ്ച വാരാണസിയിൽ നടക്കാനിരുന്ന സമാനസ്വഭാവമുള്ള മറ്റൊരു പരിപാടിയും റദ്ദാക്കിയിട്ടുണ്ട്. അതേസമയം, ഗ്യാനേഷ് കുമാറിന്റെ തീരുമാനങ്ങൾ റദ്ദാക്കണമെന്ന ആവശ്യവുമായി ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്. തീവ്രവോട്ടർ പട്ടിക പരിഷ്‌കരണത്തോട് (എസ്.ഐ.ആർ.) രണ്ട് തിരഞ്ഞെടുപ്പു കമ്മിഷണർമാർ പ്രകടിപ്പിച്ച വിയോജിപ്പുകൾ രാഷ്ട്രീയകോളിളക്കം സൃഷ്ടിച്ചതോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ […]
Read more

Recent News