Tag: LATEST

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി. ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തുമെന്നാണ് സിജെപിയുടെ ആഹ്വനം. നാളെ ഗ്യാനേഷ് കുമാര്‍ രാജിവെച്ചില്ലെങ്കില്‍ പ്രതിഷേധം നടത്തുമെന്ന് സിജെപി വ്യക്തമാക്കി. മുംബൈയില്‍ ആരംഭിക്കുന്ന പ്രതിഷേധം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് സിജെപിയുടെ അറിയിപ്പ്. സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെയാണ് സമരത്തിന് ആഹ്വനം നല്‍കിയത്. ഗ്യാനേഷ് കുമാര്‍ നാളെ രാജിവെയ്ക്കണമെന്ന മുന്നറിയിപ്പ് നല്‍കി കൊണ്ടാണ് സിജെപി സമരത്തിന് ആഹ്വാനം […]
Read more

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധം

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം. കോൺഗ്രസ്, സിജെപി, ഐസ അടക്കമുള്ള സംഘടന പ്രവർത്തകരും പൊതുജനങ്ങളും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. അതേസമയം പ്രതിഷേധത്തിന് ജന്തർ മന്തറിൽ അനുമതിയില്ലെന്ന് ചൂണ്ടിക്കാണിച്ച് പ്രദേശം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് ബ്ലോക്ക് ചെയ്തിട്ടുണ്ട്. പ്രതിഷേധം തടഞ്ഞതോടെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് സംഘർഷാവസ്ഥയാണുള്ളത്. ഒരുവിഭാഗം ആളുകളെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് […]
Read more

ദയവായി മാറി നിൽക്കണം, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ഇടുക്കി: ഇടുക്കിയിൽ മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി സതീശൻ. ഇടുക്കിയിലെ അവലോകന യോഗത്തിനുശേഷം പുറത്തിറങ്ങിയപ്പോളായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഞാൻ നിങ്ങളെ കാണുന്നില്ലെന്നും ദയവായി മാറി നിൽക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകരെ നീക്കാൻ പൊലീസിന് നിർദേശം നൽകുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാനയാത്രയടക്കമുള്ള കാര്യങ്ങൾ വിവാദത്തിലായ പശ്ചാത്തലത്തിലാണ് മാധ്യമങ്ങൾ മുഖ്യമന്ത്രിയുടെ പ്രതികരണം തേടിയത്. എന്നാൽ പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് വിമാനം ചാർട്ട് ചെയ്ത് തന്നത് മലയാളിയായ ഒരാളാണെന്നും പേര് പറയില്ലെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. തന്റെ യാത്ര […]
Read more

തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിൽ റെക്കോർഡ് വില്പന

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിൽ റെക്കോർഡ് വില്പന. അടിച്ച മുഴുവൻ ടിക്കറ്റും വിറ്റഴിക്കപ്പെടുന്ന ആദ്യ ലോട്ടറി എന്ന റോക്കോർഡ് ഈ വർഷത്തെ ഓണം ബമ്പർ സ്വന്തമാക്കി. ഏറ്റവും കൂടുതൽ വില്പന നടന്നത് പാലക്കാട് ജില്ലയിലാണ്. തൃശ്ശൂർ ജില്ലാ രണ്ടാം സ്ഥാനത്തും തിരുവനന്തപുരം മൂന്നാം സ്ഥാനത്തും. ഏറ്റവും കുറവ് ഭാഗ്യക്കുറി വില്പന നടന്നത് കാസർഗോഡ് ജില്ലയിലാണ്. 90 ലക്ഷം ടിക്കറ്റുകളാണ് ഇക്കുറി ഓണം ബമ്പറിനായി അച്ചടിച്ചത്. ഇത്തവണത്തെ ഓണം ബംപറിന് നിരവധി പ്രത്യേകതകളാണ് ഉള്ളത്. ഏറ്റവും […]
Read more

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്; ചിത്രം കേരളത്തിലും കർണാടകത്തിലും എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിനെത്തിക്കുന്നത്. റെക്കോർഡ് തുകക്ക് ആണ് ശ്രീ ഗോകുലം മൂവീസ് ഈ ചിത്രത്തിൻ്റെ വിതരണാവകാശം സ്വന്തമാക്കിയത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ ആദ്യ ഭാഗത്തിലെ മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്നു. ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയത്തിന് ശേഷം മുത്തുവേൽ […]
Read more

CMRL – എക്‌സാലോജിക് കേസ്: ഇ ഡിക്ക് മൊഴി നല്‍കിയവരില്‍ നിന്ന് എസ്‌ഐടി വൈകാതെ വിശദാംശങ്ങള്‍ തേടും

തിരുവനന്തപുരം: മാസപ്പടി ഇടപാടില്‍ ഇ ഡിക്ക് മൊഴി നല്‍കിയവരില്‍ നിന്ന് എസ്‌ഐടി വൈകാതെ വിശദാംശങ്ങള്‍ തേടും. സിഎംആര്‍എല്‍ മുന്‍ സിഎഫ്ഒ പി സുരേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നാണ് വിവരം തേടുക. സിഎംആര്‍എല്‍ എംഡി എസ്എന്‍ ശശിധരന്‍ കര്‍ത്തയുടെ ഡയറിക്കുറിപ്പിലെ യുഡിഎഫ് നേതാക്കളുടെ പേരും പുറത്തുവന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെയും എസ്‌ഐടി വിളിപ്പിക്കും. കൂടുതല്‍ രേഖകളും ഇഡിയില്‍ നിന്ന് എസ്‌ഐടി ആവശ്യപ്പെട്ടേക്കും. ഇതിനു ശേഷമാകും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ […]
Read more

സംസ്ഥാനത്ത് ഇന്ന് കൂടി മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലേർട്ടാണ് നൽകിയിരിക്കുന്നത്. നാളെ മുതല്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.3 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) […]
Read more

തിരുവനന്തപുരം മൃഗശാല സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക വരും’; മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക വരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. തിരുവനന്തപുരത്തുതന്നെ വനാര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്തേക്ക് മൃഗശാല മാറ്റി സ്ഥാപിക്കും. മൃഗശാല സിറ്റിയില്‍ തുടരുന്നത് മൃഗങ്ങളോടുള്ള ക്രൂരതയാണ്. മൃഗശാല സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃകയായിരിക്കും വരാന്‍ പോകുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. തിരുവനന്തപുരം മൃഗശാല നഗരത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റേണ്ടതുണ്ടെന്ന് സതീശന്‍ മുന്‍പും പറഞ്ഞിരുന്നു. […]
Read more

ഇ ഡി കത്തിലെ പ്രാഥമിക അന്വേഷണം: പിണറായി വിജയനെ പിന്തുണയ്‌ക്കേണ്ടെന്ന നിലപാട് മാറ്റാതെ സിപിഐ

തിരുവനന്തപുരം: ഇ ഡി കത്തിലെ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചിട്ടും നിലപാടിൽ മാറ്റമില്ലാതെ സിപിഐ. അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലും പിണറായി വിജയനെ പിന്തുണയ്ക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. പിണറായി വിജയന് എതിരായ നിലപാടും സ്വീകരിക്കേണ്ടെന്ന് സെക്രട്ടേറിയറ്റ് തീരുമാനം. കേസ് രാഷ്ട്രീയപ്രേരിതം ആണെന്ന നിലപാട് ഇപ്പോൾ എടുക്കേണ്ടതില്ലെന്നാണ് സെക്രട്ടേറിയറ്റ് തീരുമാനം. അന്വേഷണം മുന്നോട്ടു പോയതിനുശേഷം തുടർ നിലപാടുകൾ പിന്നീട് സ്വീകരിക്കാനാണ് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിലെ ധാരണ. സംസ്ഥാന സർക്കാരിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യാനും സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. […]
Read more

‘പറയാന്‍ ബാക്കിവെച്ചത്’; പുതിയ പുസ്തകവുമായി ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർ കെ ആര്‍ അജയന്‍

തിരുവനന്തപുരം: പുതിയ പുസ്തകവുമായി ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്റര്‍ കെ ആര്‍ അയജന്‍. ‘പറയാന്‍ ബാക്കിവെച്ചത്’ എന്നാണ് പുസ്തകത്തിന്റെ പേര്. അജയന്‍ തന്നെയാണ് പുതിയ പുസ്തകം പുറത്തിറങ്ങുന്ന വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പുസ്തകത്തിൻ്റെ കവറും ഫേസ്ബുക്കിൽ അജയൻ പങ്കുവെച്ചിട്ടുണ്ട്. ‘ഐ ആം എ കമ്യൂണിസ്റ്റ്’ എന്ന് അവസാനിക്കുന്ന കുറിപ്പും ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്ററിൽ ഉണ്ട്. ആരോഹണം ഹിമാലയം, ചിനാറില്‍ ഇളം മഞ്ഞ വെയില്‍, പാര്‍വതി വാലി, സ്പിത്തി, ഉല്ലാസ ബുദ്ധന്‍, കേദാര്‍ ഗൗള, പത്രോസ് രക്ഷതു, സ്വര്‍ഗ്ഗാരോഹിണി, […]
Read more

Recent News