Tag: LATEST

അരിവില കുതിക്കുന്നു; 2022ന് ശേഷം ഇന്ത്യയിൽ നിന്ന് വീണ്ടും ഗോതമ്പ് വാങ്ങി ബംഗ്ലാദേശ്

ന്യൂഡല്‍ഹി: 2022ന് ശേഷം ആദ്യമായി ഇന്ത്യയില്‍ നിന്ന് വീണ്ടും ഗോതമ്പ് ഇറക്കുമതി ആരംഭിച്ച് ബംഗ്ലാദേശ്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്നുള്ള വിതരണ തടസ്സങ്ങള്‍ ഗോതമ്പിന്റെ വില ഉയരാന്‍ കാരണമായതോടെയാണ് ഇറക്കുമതി പുനരാരംഭിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഗോതമ്പിന്റെ വിലയില്‍ 17 ശതമാനം വരെ വര്‍ധന രേഖപ്പെടുത്തി. ബംഗ്ലാദേശിലെ ആഭ്യന്തര അരിവില എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തിയതോടെ കൂടുതല്‍ ആളുകള്‍ ഗോതമ്പ് ഉപയോഗിക്കുന്നതിലേക്ക് മാറിയതാണ് ആവശ്യകത വര്‍ധിപ്പിച്ചത്. ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം, ബംഗ്ലാദേശി ട്രേഡര്‍മാര്‍ ഇന്ത്യയില്‍ നിന്നും രണ്ട് ലക്ഷം […]
Read more

ഇറാന്‍ വിമാനങ്ങള്‍ക്ക് പൂര്‍ണവിലക്ക്; എല്ലാ സര്‍വീസുകളും റദ്ദാക്കി യുഎഇ

അബുദാബി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ഇറാന്‍ വിമാനകമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി യുഎഇ. ഇന്ന് മുതല്‍ യുഎഇയില്‍ നിന്ന് ഇറാനിലേക്കോ തിരിച്ചോ ഇറാനി എയര്‍ലൈനുകളുടെ സര്‍വീസുകള്‍ വിലക്കിയതായി യുഎഇ അറിയിച്ചു. ഇറാന്‍-യുഎസ് സംഘര്‍ഷങ്ങള്‍ക്കിടെ ഇറാനെതിരെ സാമ്പത്തിക സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യുഎഇയുടെ നീക്കം. ഇറാന്‍ വിമാനകമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള യുഎസ് തീരുമാനത്തെ തുടര്‍ന്നാണ് നടപടിയെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഇറാനിയന്‍ വിമാനക്കമ്പനികള്‍ യുഎഇയിലേക്ക് നടത്തുന്നതും അവിടെനിന്ന് പുറപ്പെടുന്നതുമായ എല്ലാ സര്‍വീസുകളും നിര്‍ത്തിവെക്കുന്നതായി’ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചതായി ഔദ്യോഗിക […]
Read more

ലൈഫ് പദ്ധതിക്ക് യുഡിഎഫ് സര്‍ക്കാര്‍ തുരങ്കം വെയ്ക്കുന്നു; വിമര്‍ശനവുമായി പിണറായി വിജയന്‍

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ ലൈഫ് പദ്ധതിക്ക് തുരങ്കം വെയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സര്‍ക്കാരിന് പാവപ്പെട്ടവരോടുള്ള സമീപനം ഇതാണെന്നും താന്‍ മുഖ്യമന്ത്രി ആയപ്പോള്‍ കൂടുതലും വീട് വേണം എന്ന ആവശ്യമാണ് മുന്നില്‍ എത്തിയതെന്നും ഇതോടെയാണ് എന്ത് ചെയ്യാനാവും എന്ന് ആലോചിച്ചതെന്നും പിണറായി പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് എങ്ങനെ വീട് നല്‍കാനാവും എന്ന ചിന്തയില്‍ നിന്നാണ് ലൈഫ് പദ്ധതി വരുന്നത്. രാജ്യത്ത് തന്നെ ആദ്യമായാണ് അങ്ങനെ ഒരു പദ്ധതി വരുന്നത്. ചില്ലറ പൈസക്ക് പണി പൂര്‍ത്തിയാക്കാന്‍ കഴിയും എന്നാണ് […]
Read more

നിതിന്‍ രാജിന്റെ മരണം: പ്രിന്‍സിപ്പലിനെയും അധ്യാപികയെയും പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്

കണ്ണൂര്‍: ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രിന്‍സിപ്പലിനെയും അധ്യാപികയെയും പ്രതി ചേര്‍ത്ത് ക്രൈംബ്രാഞ്ച്. പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോണി, അധ്യാപിക ഡോ. ലത ശശിധരന്‍ എന്നിവരെയാണ് പ്രതി പട്ടികയില്‍ ചേര്‍ത്തത്. നിതിന്‍ രാജിന്റെ ഫോണ്‍ വാങ്ങിവെച്ചത് ഇരുവരുമായിരുന്നു. പ്രതി ചേര്‍ത്തതിന് പിന്നാലെ പ്രതികള്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. ഏപ്രില്‍ 10നാണ് മെഡിക്കല്‍ കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് നിതിന്‍ രാജ് ചാടി മരിച്ചത്. സംസ്ഥാന ക്രൈം ബ്രാഞ്ച് […]
Read more

ഉത്തർപ്രദേശിൽ 24കാരിയെ പീഡിപ്പിച്ചു; രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥരും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും അറസ്റ്റിൽ

ലഖ്നൗ: ഹരിയാന സ്വദേശിനിയായ 24 കാരിയെ ഫാം ഹൗസിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥരും അറസ്റ്റിൽ. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ഹസൻപൂർ മേഖലയിൽ സെപ്റ്റംബർ 22-നാണ് ഈ ക്രൂരത അരങ്ങേറിയത്. യുപി പൊലീസിലെ ഒരു സബ് ഇൻസ്പെക്ടർ, ഒരു ഹെഡ് കോൺസ്റ്റബിൾ, സിആർപിഎഫ് സബ് ഇൻസ്പെക്ടർ, സിആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ എന്നിവരാണ് അറസ്റ്റിലായത്. ഹരിയാനയിലെ ഫത്തേഹാബാദ് സ്വദേശിനിയായ യുവതി സെപ്റ്റംബർ 20നാണ് സന്ദർശനത്തിന് സഹായം ചോദിച്ച് തന്റെ സുഹൃത്തിനെ […]
Read more

കളവ് പറയുന്ന മുഖ്യമന്ത്രി കോൺഗ്രസിന് ഉൾപ്പെടെ എല്ലാവർക്കും അപമാനം: എം വി ഗോവിന്ദൻ

കൊച്ചി: പിണറായി വിജയനെ ലക്ഷ്യം വച്ചുകൊണ്ട് സിപിഐഎമ്മിനെ തകർക്കുക എന്ന ബിജെപി നീക്കത്തെ മുഖ്യമന്ത്രി വി ഡി സതീശൻ പിന്തുണയ്ക്കുന്നവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. അതിൽ ഞങ്ങൾക്ക് ഭയമില്ലെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി. ‘കേരളത്തിൻ്റെ മുഖ്യമന്ത്രി വി ഡി സതീശൻ പറയുന്നത് നിയമപരമായി കേസെടുക്കാനാവില്ലെന്നാണ്. ഇ ഡി പൊലീസിന് കത്ത് നൽകിയിട്ടും പഞ്ചാബും തമിഴ്നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ആ കത്ത് മുഖവിലയ്ക്കെടുത്ത് കേസെടുത്തിട്ടില്ല. അത്തരം നിലപാട് സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് അവകാശമുണ്ട്. […]
Read more

ഇഎസ്എ കരട് വിജ്ഞാപനം: നിർദേശങ്ങൾ സമർപ്പിക്കേണ്ട അവസാന ദിനം ഇന്ന്

തിരുവനന്തപുരം: പരിസ്ഥിതിലോല പ്രഖ്യാപനവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ നിർദേശം അറിയിക്കാനുള്ള അവസാന ദിവസം ഇന്ന്. ജനവാസമേഖലയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഇന്നലെ പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പുതുക്കിയ ഭൂപടം ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. 98 വില്ലേജുകളിലെ 8590.69 ചതുരശ്ര കിലോമീറ്ററായി ഇഎസ്എ ചുരുക്കണം എന്നാണ് സർക്കാരിന്റെ നിർദേശം. കരടു വിജ്ഞാപനത്തില്‍ 131 വില്ലേജുകളിലായി 9993 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ലോല പ്രദേശം. നിർദേശങ്ങൾ സമർപ്പിക്കാനുള്ള തീയതി നീട്ടി നൽകുമോ എന്ന കാര്യത്തിൽ കേന്ദ്രവും വ്യക്തത നൽകിയിട്ടില്ല.
Read more

കുമ്പളങ്ങി പുത്തൻകരി- മുരിക്കുതറ പാലം തകർന്നു; ബൈക്ക് യാത്രക്കാർ തോട്ടിലേക്ക് വീണു

കൊച്ചി: കുമ്പളങ്ങി പഞ്ചായത്തിലെ പുത്തൻകരിയെയും മുരിക്കുതറയെയും ബന്ധിപ്പിച്ചിരുന്ന കോൺക്രീറ്റ് പാലം തകർന്നുവീണു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പാലത്തിലൂടെ ഇരുചക്രവാഹനത്തിൽ കടന്നുപോകുകയായിരുന്ന രണ്ട് പേർ പാലം തകർന്നതോടെ ആഴമുള്ള തോട്ടിലേക്ക് വീണു.കുമ്പളങ്ങി സ്വദേശി മിഥുൻ, എഴുപുന്ന സ്വദേശി ക്ലിന്റൺ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. പാലം തകർന്ന ഉടൻ നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും തോട്ടിൽ നിന്ന് കരയ്ക്കെത്തിച്ചു. അപകടത്തിൽപ്പെട്ട ബൈക്ക് കയർ ഉപയോഗിച്ച് കെട്ടിയാണ് പിന്നീട് കരയിലെത്തിച്ചത്. ഏകദേശം 40 വർഷം പഴക്കമുള്ള പാലം ഏറെക്കാലമായി ശോച്യാവസ്ഥയിലായിരുന്നു. തകർച്ച […]
Read more

ആവശ്യമായ രേഖകൾ സമർപ്പിച്ചില്ല മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പിന്റെ കുറ്റപത്രം മടക്കി ബത്തേരി കോടതി

ബത്തേരി : മുട്ടിൽ മരം മുറിക്കേസിൽ വനം വകുപ്പ് നൽകിയ കുറ്റപത്രം ഫയലിൽ സ്വീകരിക്കാതെ കോടതി മടക്കി. ആവശ്യമായ രേഖകൾ കുറ്റപത്രത്തോടൊപ്പം നൽകിയില്ല, ഗുരുതര സാങ്കേതിക പിഴവുകൾ എന്നിവയാണ് കുറ്റപത്രം മടക്കാൻ കാരണം. ദുർബലമായ കുറ്റപത്രം ആരെ സഹായിക്കാനെന്ന ചോദ്യമാണ് ഉയരുന്നത്. സാങ്കേതിക പിഴവുകൾ മാത്രമാണ് ഉണ്ടായതെന്നും ഇന്ന് തന്നെ പിഴവുകൾ തിരുത്തി കുറ്റപത്രം സമർപ്പിക്കുമെന്നുമാണ് വനംവകുപ്പിന്‍റെ വിശദീകരണം. മുട്ടിൽ മരംമുറിക്കേസിൽ വനംവകുപ്പ് കോടതിയിൽ സമ‍ർപ്പിച്ച കുറ്റപത്രത്തിൽ ഉള്ളത് ഗുരുതര പിഴവുകൾ. കഴിഞ്ഞ പതിനേഴിനാണ് വനംവകുപ്പ് ബത്തേരി […]
Read more

ഏഷ്യൻ ഗെയിംസ്; ഇന്ത്യയ്ക്ക് വീണ്ടും വെങ്കലം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും വെങ്കലം. 10,000 മീറ്റർ ഓട്ടത്തിൽ സീമാ കുമാരി മൂന്നാം സ്ഥാനത്ത്. 32 മിനുട്ട് 50.05 സെക്കന്റിൽ ഫിനിഷ് ചെയ്തു. ബെഹ്റൈൻ താരം വിൻഫ്രഡ് സാവി സ്വർണവും ജപ്പാൻ താരം നസോമി തനാക വെള്ളിയും നേടി. 2010ന് ശേഷം വനിതാ 10,000 മീറ്ററിൽ ഏഷ്യൻ ഗെയിംസിൽ ഇതാദ്യമാണ് മെഡൽ നേടുന്നത്. 2010ൽ പ്രീജാ ശ്രീധരൻ സ്വർണവും കവിത റൗത് വെള്ളിയും നേടിയിരുന്നു.25 കാരിയായ സീമാ കുമാരി ഹിമാചൽ പ്രദേശ് സ്വദേശിയാണ്. 2024 ഏഷ്യൻ […]
Read more

Recent News