Tag: LATEST

വൈഭവിന് വെല്ലുവിളിയുമായി ന്യൂസിലന്‍ഡ് പരിശീലകൻ

ക്രൈസ്റ്റ്‌ചര്‍ച്ച്: ഓക്ടോബറിൽ നടക്കാനിരിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമില്‍ 15-കാരൻ വൈഭവ് സൂര്യവംശിയെ ഉൾപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ താരത്തിന് വെല്ലുവിളിയുമായി ന്യൂസിലൻഡ് മുഖ്യ പരിശീലകൻ റോബ് വാൾട്ടർ. വേഗതയ്ക്കും ബൗൺസിനും പേരുകേട്ട ന്യൂസിലൻഡ് പിച്ചുകളിൽ വൈഭവ് എങ്ങനെ ബാറ്റ് വീശുമെന്ന് കാണാൻ താൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് റോബ് വാൾട്ടർ വ്യക്തമാക്കി. ഐപിഎല്ലിലും ഇന്ത്യ അണ്ടർ-19 ടീമിനായും മിന്നുന്ന പ്രകടനം പുറത്തെടുത്ത വൈഭവ് സൂര്യവംശി ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ സെഞ്ചുറികൾ നേടിയിട്ടുണ്ടെങ്കിലും ഇതുവരെ ന്യൂസിലൻഡിൽ […]
Read more

ഇന്ത്യൻ ക്രിക്കറ്റ് ടൈറ്റിൽ സ്പോൺസർഷിപ്പ് സ്വന്തമാക്കി മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്

ഇന്ത്യൻ ക്രിക്കറ്റിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് അവകാശങ്ങൾ സ്വന്തമാക്കി മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് . രണ്ട് വർഷത്തിനാണ് കരാർ. കാംപ, എസ്ബിഐ ലൈഫ്, ചാറ്റ്ജിപിടി എന്നിവയാണ് നിലവിൽ ബിസിസിഐയുടെ ഉഭയകക്ഷി ക്രിക്കറ്റ് സ്പോൺസർഷിപ്പ് പങ്കാളികളായിട്ടുള്ള മറ്റ് ബ്രാൻഡുകൾ. 10 ടെസ്റ്റുകൾ, 12 ഏകദിനങ്ങൾ, 13 ടി20 മത്സരങ്ങൾ ഉൾപ്പെടെ നാട്ടിൽ നടക്കുന്ന 35 അന്താരാഷ്ട്ര മത്സരങ്ങൾ ഉൾക്കൊള്ളുന്നതാണ് 2 വർഷത്തെ കരാർ. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയോടെയാണ് കരാർ ആരംഭിക്കുന്നത്.വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, സിംബാബ്‍വെ ടീമുകൾ […]
Read more

ഏഷ്യൻ ഗെയിംസ്; ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ

ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ ഷൂട്ടിങ് സ്‌കീറ്റ്‌ മിക്‌സഡിൽ ഇന്ത്യയുടെ അനന്ത് ജീത് സിംഗ് നരുക, പരിനാസ് ധാലിവാൾ സഖ്യം വെങ്കലം നേടി.ഷൂട്ടിങ് സ്‌കീറ്റ്‌ മിക്‌സഡിൽ ഫൈനലിൽ 44 പോയന്റുകളോടെയാണ് ഇന്ത്യ മൂന്നാം സ്ഥാനം നേടിയത്. 52 പോയന്റോടെ ചൈന സ്വർണ്ണവും 51 പോയന്റോടെ ദക്ഷിണ കൊറിയ വെള്ളിയും നേടി. ഇന്ന് ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണ്. രാവിലെ വുഷുവിൽ റോഷിബിന ദേവി വെള്ളിയും പുരുഷന്മാരുടെ ഡബിൾ സ്കൾസ് വിഭാഗത്തിൽ സത്‌നം സിങ്, സൽമാൻ […]
Read more

വാല്‍പ്പാറയില്‍ ഒന്നാം ക്ലാസുകാരനെ പുള്ളിപ്പുലി ആക്രമിച്ചു

കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ അമ്മയുടെ മടിയില്‍ ഇരിക്കുകയായിരുന്ന ഒന്നാം ക്ലാസുകാരനെ പുള്ളിപ്പുലി ആക്രമിച്ചു. സ്‌കൂള്‍ വിട്ടു വന്നതിനുശേഷം അമ്മയുടെ മടിയില്‍ ഇരിക്കുകയായിരുന്നു കുട്ടി. ട്ടടുത്ത പൊന്തക്കാടില്‍ നിന്ന് പുലി കുഞ്ഞിന് നേരെ ചാടി വീഴുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലേക്കും മാറ്റി.
Read more

സൗദിയുടെ സ്വന്തം കാർ ‘സീറി’ന്‍റെ ആദ്യ മോഡൽ ‘എക്സോബോട്ട്’ പുറത്തിറക്കി

റിയാദ്: സൗദി അറേബ്യയുടെ സ്വന്തം കാർ നിർമാണ കമ്പനിയായ ‘സീർ’ നിർമിച്ച ആദ്യ കാറായ ‘എക്സോബോട്ട്’ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പുറത്തിറക്കി. വിപണിയിൽ സെഡാൻ, എസ്‌.യു.വി മോഡലുകളിലാണ് ഈ വാഹനങ്ങൾ എത്തുന്നത്. സൗദി വിഷൻ 2030-ന്റെ ഭാഗമായി രാജ്യത്ത് പുതിയ വ്യവസായങ്ങൾ വളർത്തിയെടുക്കാനും, ലോകത്തിലെ മുൻനിര കാർ നിർമാണ രാജ്യങ്ങളുടെ പട്ടികയിലേക്ക് സൗദിയെ ഉയർത്താനുമാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഈ നേട്ടം രാജ്യത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരാനും സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുമെന്ന് […]
Read more

ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

മസ്‌കറ്റ്: ഇന്ത്യയിലേക്ക് ചരക്കുമായി വരികയായിരുന്ന കപ്പലിന് നേരെ ഒമാനിലെ മുസന്ദം തീരത്തോട് ചേർന്ന് ആക്രമണം. ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു. ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയുടെ പതാകയുമായി സഞ്ചരിച്ച എംവി കേപ് ദാവോ എന്ന ബൾക്ക് കാരിയർ കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഒമാനിലെ മുസന്ദം ഗവർണറേറ്റ് തീരത്തിന് സമീപമാണ് സംഭവം. കപ്പലിലുണ്ടായിരുന്ന 19 ഇന്ത്യൻ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഒമാൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് എംബസി […]
Read more

സിയാൽ ഏവിയേഷൻ കൺസൾട്ടൻസി സർവീസിന് തുടക്കമായി

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (സിയാൽ) വിപുലമായ പ്രവർത്തന പരിചയവും സാങ്കേതിക മികവും പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്ന ‘സിയാൽ ഏവിയേഷൻ കൺസൾട്ടൻസി ആൻഡ് എക്സ്പർട്ട് സർവീസസ്’ (സിയാൽ ഏയ്സസ്) പ്രവർത്തനമാരംഭിച്ചു. സിയാലിന്റെ 32-ാമത് വാർഷിക പൊതുയോഗത്തിൽ മുഖ്യമന്ത്രി വി ഡി സതീശനാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. സിയാലിന്റെ തിലകക്കുറിയായി മാറുന്ന കൺസൾട്ടൻസി വിഭാഗത്തിന്റെ ആദ്യ പദ്ധതി പശ്ചിമ ബംഗാളിലെ ദുർഗാപൂർ വിമാനത്താവളത്തിലാണ് നടപ്പിലാക്കുന്നത്. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തെ സമഗ്ര ഏവിയേഷൻ ഹബ്ബാക്കി മാറ്റുക എന്നത് […]
Read more

കുവൈത്തിൽ ട്രാൻസിറ്റ് വിമാന സർവീസുകൾ ആരംഭിക്കുമെന്ന് പ്രചാരണം; നിഷേധിച്ച് വ്യോമയാന അതോറിറ്റി

കുവൈത്ത് സിറ്റി: ഒക്ടോബർ ഒന്നുമുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ട്രാൻസിറ്റ് വിമാന സർവീസുകൾ ആരംഭിക്കുമെന്ന പ്രചാരണം നിഷേധിച്ച് കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. കുവൈത്ത് വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന ഒരു വിമാനക്കമ്പനി ഒക്ടോബർ ഒന്നുമുതൽ ട്രാൻസിറ്റ് സർവീസുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതായുള്ള റിപ്പോർട്ടുകൾ തെറ്റാണെന്ന് അതോറിറ്റി ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ റാജ്ഹി വ്യക്തമാക്കി. ട്രാൻസിറ്റ് സർവീസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിമാനക്കമ്പനികൾക്ക് യാതൊരു ഔദ്യോഗിക തീരുമാനമോ അറിയിപ്പോ നൽകിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. വിമാന സർവീസുകളുമായി […]
Read more

കീർത്തി സുരേഷ് നായികയാകുന്ന ‘ദൊറോത്തി’ സെപ്റ്റംബർ 25 ന് തിയേറ്ററുകളിൽ എത്തും

കീർത്തി സുരേഷിനെ നായികയാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രം ‘ദൊറോത്തി’ റിലീസിനൊരുങ്ങുകയാണ്. സെപ്റ്റംബർ 25 നാണ് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ആക്ഷൻ-റിവഞ്ച് എന്റർടെയ്നറാണ് ചിത്രമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഇളയരാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസറിനും പോസ്റ്ററുകൾക്കും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിന്റെ തമിഴ്‌നാട് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശക്തി ഫിലിം ഫാക്ടറിയാണ്. കീർത്തി സുരേഷ് ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിൽ സാനന്ത്, […]
Read more

പാലത്തായി പീഡനം: പ്രതി പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

‍ഡൽഹി: കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജന്റെ ജീവിതാവസാനം വരെയുള്ള ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം നൽകിയതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകി. ഹൈക്കോടതി വിധിയിൽ എല്ലാ കാര്യങ്ങളും പരിശോധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംസ്ഥാന സർക്കാരിനായി സ്റ്റാന്റിങ് കോൺസൽ മർസൂഖ് ബാഫഖി തങ്ങളാണ് അപ്പീൽ സമർപ്പിച്ചത്. നേരത്തെ തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി വിധിച്ച ശിക്ഷ ചോദ്യംചെയ്യുന്ന […]
Read more

Recent News