സർക്കാരിനെതിരേ ഒറ്റയ്ക്ക് സമരത്തിനിറങ്ങാൻ സിപിഐ
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് സി.പി.എം-സി.പി.ഐ തർക്കം സമവായത്തിലെത്താത്ത സാഹചര്യത്തിൽ സർക്കാരിനെതിരേ ഒറ്റയ്ക്ക് സമരത്തിനിറങ്ങാൻ സി.പി.ഐ. മുന്നണിയുടെ സമരങ്ങൾ ഉടനുണ്ടാകുമെന്നും എല്ലാ കക്ഷികൾക്കും ഒറ്റയ്‌ക്കൊറ്റയ്ക്ക് സമരം നടത്താൻ അവകാശമുണ്ടെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. 12-ന് നിയമസഭാസമ്മേളനം തുടങ്ങും. അതിനുശേഷം, മുഴുവൻ മേഖലകളിൽനിന്നും പ്രവർത്തകരെ എത്തിച്ച് 14-ന് പാർട്ടിയുടെ ശക്തിതെളിയിക്കുന്ന സമരപരിപാടി ഒരുക്കാനാണ് സി.പി.ഐ.യുടെ തീരുമാനം. വെള്ളപ്പൊക്കം കാരണം ദുരിതം നേരിട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ വിതരണം ചെയ്യുക, ഇടതുസർക്കാർ നടപ്പാക്കിയ […]
Read more

