Tag: LATEST

ദുബായ് ഡെസ്റ്റിനേഷൻസ് പ്രചാരണം ആരംഭിച്ചു

ദുബായ് : വേനൽക്കാലം ആഘോഷമാക്കാൻ ദുബായ് ഡെസ്റ്റിനേഷൻസ് പ്രചാരണത്തിന്റെ ആറാം പതിപ്പ് ആരംഭിച്ച് ബ്രാൻഡ് ദുബായ്. ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസിന്റെ സർഗാത്മക വിഭാഗമാണ് ബ്രാൻഡ് ദുബായ്. ദുബായ് സാമ്പത്തിക, വിനോദസഞ്ചാര വകുപ്പുമായി സഹകരിച്ച് നടത്തുന്ന പ്രചാരണം അടുത്തമാസം 31-വരെ നീണ്ടുനിൽക്കും. വിനോദ കേന്ദ്രങ്ങളിലും ഹോട്ടലുകളിലും വൈവിധ്യമാർന്ന ഓഫറുകളുടെ നീണ്ടനിര പുതിയ പതിപ്പിലുമുണ്ട്. പ്രധാനപ്പെട്ട വേനൽക്കാല ലക്ഷ്യസ്ഥാനമെന്നനിലയിൽ എമിറേറ്റിന്റെ പ്രശസ്തി വർധിപ്പിക്കുന്ന സ്ഥലങ്ങൾ, വിനോദ-സാഹസിക പ്രവർത്തനങ്ങൾ, സമാനതകളില്ലാത്ത അനുഭവങ്ങൾ എന്നിവ പ്രചാരണത്തിലൂടെ ഉയർത്തിക്കാട്ടും. ഇൻഡോർ വിനോദകേന്ദ്രങ്ങൾ, ബീച്ചുകൾ, […]
Read more

റാസൽഖൈമ പോലീസ് എയർ വിങ്

അജ്മാൻ : എമിറേറ്റിന്റെ നഗരവികസന പദ്ധതിയായ അജ്മാൻ മുനിസിപ്പാലിറ്റിയുടെ എ.എം. 30×30 അജൻഡ ആരംഭിച്ച് അജ്മാൻ കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി. അഞ്ച് പ്രധാന പാക്കേജുകൾക്ക് കീഴിൽ 30 പദ്ധതികൾ നടപ്പാക്കുന്നതിനായി 180 കോടി ദിർഹമാണ് നീക്കിവെച്ചിട്ടുള്ളത്. എമിറേറ്റിന്റെ അഭിവൃദ്ധി, ആകർഷണീയത, നഗര സൗന്ദര്യം എന്നിവ വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതികൾ രൂപകല്പന ചെയ്തത്. അജ്മാൻ വിഷൻ 2030-ന് അനുസൃതമാണ് പുതിയ പ്രഖ്യാപനം. സാമൂഹിക ക്ഷേമം പ്രോത്സാഹിപ്പിക്കാനും ജനങ്ങളുടെ ജീവിതനിലവാരം […]
Read more

കുവൈത്തിലും ബഹ്റൈനിലും ആക്രമണം

കുവൈത്ത് സിറ്റി: കുവൈത്തിലെയും ബഹ്റൈനിലെയും അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ ആക്രമണം നടത്തി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം. കുവൈത്തിനും ബഹ്റൈനും പുറമെ ഖത്തറിലും ആക്രമണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് അത് പിൻവലിക്കുകയായിരുന്നു. കുവൈത്തിലെ പ്രധാന അമേരിക്കൻ സൈനിക കേന്ദ്രങ്ങളായ ആരിഫ്ജാൻ, അലി അൽ സലേം എന്നിവയാണ് പ്രധാനമായും ആക്രമിക്കപ്പെട്ടത്. ഈ കേന്ദ്രങ്ങളിലെ സൈന്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും തകർക്കാൻ തങ്ങൾക്ക് സാധിച്ചുവെന്ന് ഇറാൻ അവകാശപ്പെട്ടു. ഇറാന്റെ നീക്കത്തിന് പിന്നാലെ അമേരിക്കയും തിരിച്ചടി ആരംഭിച്ചു. […]
Read more

പാലാ നഗരസഭ ഭരണപ്രതിസന്ധി; അവിശ്വാസ പ്രമേയത്തിനൊരുങ്ങി LDF

കോട്ടയം: പാലാ നഗരസഭ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി എൽഡിഎഫ്. തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക്‌ മുന്നിലാണ് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ നോട്ടീസ് നൽകിയത്. കേരള കോൺഗ്രസ് എം, സിപിഎം കൗൺസിലർമാർ എന്നിവർ നോട്ടീസിൽ ഒപ്പിട്ടു. യുഡിഎഫിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായതിന് പിന്നാലെയാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഭരണത്തിൽ വരാൻ വേണ്ടിയല്ല രാഷ്ട്രീയ ധാർമികതയുടെ പുറത്താണ് അവിശ്വാസം പ്രമേയം നൽകിയതെന്ന് പാലാ നഗരസഭ പ്രതിപക്ഷ നേതാവ് ബിജു പാലൂപടവൻ പറഞ്ഞു. യുഡിഎഫിൽ തന്നെ പ്രതിസന്ധിയാണ്. നഗരസഭയിൽ […]
Read more

മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റ്, വീഴ്ച മറക്കാൻ വിവാദം ഉണ്ടാക്കാൻ ശ്രമം; പിണറായി വിജയൻ

വയനാട്: വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വീഴ്ച മറക്കാൻ വേണ്ടി വിവാദം ഉണ്ടാക്കാൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും പാരിസ്ഥിതിക അനുമതി ലഭിച്ചത് സൂത്രപണിയിലൂടെയല്ലെന്നും പിണറായി പറഞ്ഞു. സുതാര്യമായി നടന്ന പഠനമാണിത്. 2023 ലാണ് പഠനം നടന്നത്. എല്ലാ പഠനവും പൂർത്തീകരിച്ചു. സംസ്ഥാനവും കേന്ദ്രവും അനുമതി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. പലരേയും പഴി ചാരി മന്ത്രിമാർ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയാണെന്നും പിണറായി പറഞ്ഞു. […]
Read more

ലോകത്തിലെ ആദ്യത്തെ വാണിജ്യ വെർട്ടിപ്പോർട്ട് യു.എ.ഇ.യിൽ

ദുബായ് : ഇലക്ട്രിക് എയർ ടാക്സി പ്രവർത്തനങ്ങൾക്കായുള്ള ലോകത്തിലെ ആദ്യത്തെ വാണിജ്യ എയർപോർട്ടായ വി.ഡി.എക്സിന് പ്രവർത്തനാനുമതി നൽകി യു.എ.ഇ. നഗര ഗതാഗത വികസനത്തിലെ സുപ്രധാന നാഴികക്കല്ലായാണ് ഇത് കണക്കാക്കുന്നത്. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എമിറേറ്റിൽ വാണിജ്യ പറക്കുംടാക്സി സേവനങ്ങൾ ആരംഭിക്കുന്നതിലേക്കുള്ള നിർണായക ചുവടുവെപ്പാണിത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വെർട്ടിപോർട്ട് പറക്കും ടാക്സികളുടെ മുൻനിരകേന്ദ്രമായി പ്രവർത്തിക്കും. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ സഹകരണത്തോടെ സ്കൈ പോർട്‌സ് ഇൻഫ്രാസ്ട്രക്ചറാണ് ഇലക്ട്രിക് വെർട്ടിക്കൽ […]
Read more

പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം; സർക്കാരിനെ തിരുത്തി ഹൈക്കോടതി

കൊച്ചി: സെഷൻസ് കോടതികളിലെ പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനത്തിൽ സർക്കാരിനെ തിരുത്തി ഹൈക്കോടതി. നിയമനത്തിൽ ജില്ലാ ജഡ്ജിയുടെ വാക്കുകൾക്ക് പ്രാമുഖ്യം നൽകണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഇതോടെ സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയ താൽപര്യത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയിരുന്ന നിയമനങ്ങൾ ഇനി മുതൽ മെറിറ്റ് അടിസ്ഥാനത്തിലാകും. പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം യുഡിഎഫ് സർക്കാർ നടത്താനിരിക്കെയാണ് ഹൈക്കോടതിയുടെ ഈ നടപടി. സെഷൻസ് കോടതികളിലെ പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനത്തിലാണ് സർക്കാരിന്റെ കരട് നിർദ്ദേശത്തിൽ ഹൈക്കോടതി തിരുത്ത് വരുത്തിയത്. ജില്ലാ കളക്ടറുടെ […]
Read more

നഗരവികസനത്തിന് 180 കോടി ദിർഹത്തിന്റെ 30 പദ്ധതികൾ

അജ്മാൻ : എമിറേറ്റിന്റെ നഗരവികസന പദ്ധതിയായ അജ്മാൻ മുനിസിപ്പാലിറ്റിയുടെ എ.എം. 30×30 അജൻഡ ആരംഭിച്ച് അജ്മാൻ കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി. അഞ്ച് പ്രധാന പാക്കേജുകൾക്ക് കീഴിൽ 30 പദ്ധതികൾ നടപ്പാക്കുന്നതിനായി 180 കോടി ദിർഹമാണ് നീക്കിവെച്ചിട്ടുള്ളത്. എമിറേറ്റിന്റെ അഭിവൃദ്ധി, ആകർഷണീയത, നഗര സൗന്ദര്യം എന്നിവ വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതികൾ രൂപകല്പന ചെയ്തത്. അജ്മാൻ വിഷൻ 2030-ന് അനുസൃതമാണ് പുതിയ പ്രഖ്യാപനം. സാമൂഹിക ക്ഷേമം പ്രോത്സാഹിപ്പിക്കാനും ജനങ്ങളുടെ ജീവിതനിലവാരം […]
Read more

വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്റെ ഒമാൻ സന്ദർശനം

മസ്കറ്റ്: ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ 2026 ജൂലൈ 9, 10 തീയതികളിൽ ഒമാൻ സുൽത്താനേറ്റിൽ ഔദ്യോഗിക സന്ദർശനം നടത്തും. ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കുള്ള സന്ദർശനങ്ങൾക്ക് ശേഷമാണ് അദ്ദേഹം ഒമാനിലെത്തുന്നത്. സന്ദർശനത്തിനിടെ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയുമായി ഡോ. ജയശങ്കർ ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇന്ത്യ–ഒമാൻ ബന്ധത്തിന്റെ വിവിധ മേഖലകളിലെ സഹകരണം വിലയിരുത്തുന്നതിനൊപ്പം, 2025 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശന വേളയിൽ കൈക്കൊണ്ട തീരുമാനങ്ങളുടെ […]
Read more

പെരുമ്പാവൂരിൽ ലഹരി വിൽപനക്കാരെന്ന് ആരോപിച്ച് 3 യുവാക്കളെ തല മൊട്ടയടിച്ചു, സംഭവം

കൊച്ചി: എറണാകുളംം പെരുമ്പാവൂരിൽ ലഹരി വിൽപ്പനക്കാരെന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ആൾക്കൂട്ടം പരസ്യമായി മർദ്ദിച്ച് തലമൊട്ടയടിച്ചു. ഇന്നലെ വൈകിട്ട് കണ്ടന്തറയിലാണ് പ്രദേശവാസികളായ 6 ഓളം പേരുടെ നേതൃത്വത്തിൽ അക്രമം നടന്നത്. കഞ്ചാവ് വിൽപ്പനക്കാരല്ലെന്ന് പറഞ്ഞിട്ടും മുറിയിൽ പൂട്ടിയിട്ട് നഗ്നരാക്കി മർദ്ദിച്ചെന്നും റോഡിൽ മുട്ടുകുത്തി നിർത്തിച്ച് പരസ്യമായി തലമൊട്ടയടിച്ചതായും യുവാക്കൾ പറഞ്ഞു. സംഭവത്തിൽ കണ്ടാലറിയുന്ന 6 പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. കണ്ടന്തറയിലെ ടോപ്സ് സോഡാ കമ്പനിയിലെ സൂപ്പര്‍വൈസർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തങ്ങൾ സ്ഥലത്ത് എത്തിയതെന്നാണ് യുവാക്കളുടെ മൊഴി. […]
Read more

Recent News