Tag: LATEST

ഓസ്ട്രേലിയയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കിയതിനെ പ്രശംസിച്ച് മോദി

മെൽബൺ: 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഓസ്ട്രേലിയയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയ തീരുമാനത്തെ പ്രശംസിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്ട്രേലിയയുടെ പ്രവർത്തനങ്ങൾ ലോകത്തിന് പ്രചോദനാണെന്നും ഇന്ത്യ അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുകയാണെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിദിന ഓസ്ട്രേലിയൻ സന്ദർശനത്തിൻ്റെ രണ്ടാം ദിവസമായ ഇന്ന് മെൽബണിൽ നടന്ന ഓസ്ട്രേലിയ ഇന്ത്യ വാർഷിക ഉച്ചകോടിക്കിടെ സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഓസ്ട്രേലിയയിൽ കഴിഞ്ഞ വർഷം ഡിസംബറിലാണ് 16 വയസ്സിന് താഴെയുള്ള […]
Read more

കറാച്ചിയിലേക്ക് വന്ന പാകിസ്ഥാന്‍ വിമാനം അറബിക്കടലില്‍ തകർന്ന് വീണു

കറാച്ചി: ഷാര്‍ജയില്‍ നിന്നും കറാച്ചിയിലേക്ക് വരുന്നതിനിടെ കാണാതായ പാകിസ്ഥാന്‍ വിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണെന്ന് സ്ഥിരീകരിച്ചു. സ്വകാര്യ വിമാന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചരക്ക് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. കാണാതായി 12 മണിക്കൂറുകള്‍ക്ക് ശേഷമാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കറാച്ചി തീരത്തുനിന്നും 287 കിലോമീറ്റര്‍ അകലെയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ അഞ്ച് ജീവനക്കാര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കെ2 എയര്‍വേസിന്റെ ഉടമസ്ഥതയിലുള്ള, 27 വര്‍ഷം പഴക്കമുള്ള ബോയിംഗ് 737-400 ചരക്ക് […]
Read more

ഇന്ത്യന്‍ നാവികനെ യുക്രെയ്ന്‍ തീരത്ത് വെച്ച് കാണാതായി

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികനെ യുക്രെയ്ന്‍ തീരത്ത് കാണാതായി. ഹരിയാനയിലെ ഭിവാനി ജില്ലയിലെ ഝാൻജ്ര ബാസ് സ്വദേശി ദീപക് ദുഡ്ഡി(20)യെയാണ് ഈ മാസം രണ്ട് മുതല്‍ കാണാതായത്. പോര്‍ച്ചുഗീസ് കപ്പലിലെ ജീവനക്കാരനാണ് ദീപക്. കപ്പലില്‍ നിന്ന് കടലിലേക്ക് വീണതായാണ് സംശയിക്കുന്നത്. സംഭവത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കാണാതാകുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പും ദീപക് വീട്ടുകാരുമായി സംസാരിച്ചിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇടപെടണമെന്നും കൂടുംബം ആവശ്യപ്പെട്ടു. ജൂലൈ രണ്ടിന് ദീപക് ദുഡ്ഡിയെ കപ്പലിൽ ഡ്യൂട്ടിയിലിരിക്കെ ഒഡെസയ്ക്ക് […]
Read more

സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ലൈംഗികാതിക്രമ ആരോപണം; സുരേഷ് ഗോപിക്കെതിരെ പരാതി

ഡൽഹി: സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡീനിനെതിരായ ലൈംഗികാതിക്രമ ആരോപണത്തിൽ ചെയർമാൻ കൂടിയായ സുരേഷ് ഗോപിക്കെതിരെ പരാതി. ഡീൻ വിപിൻ വിജയ് കുറ്റക്കാരനാണെന്ന് ഇൻറ്റേണൽ കമ്മിറ്റി കണ്ടെത്തിയിരുന്നു . ഇതിന് പിന്നാലെ മുംബൈ ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്റ്റിവലിന്‍റെ അനൗദ്യോഗിക ചെയർമാനായി നിയമിച്ചതോടെയാണ് സുരേഷ് ഗോപിക്കെതിരെ പരാതിയുമായി വിദ്യാർഥികൾ രംഗത്തെത്തിയത്. ഇന്‍റേണൽ റിപ്പോർട്ട് പുറത്തുവന്നിട്ടും സുരേഷ് ഗോപി നടപടി സ്വീകരിച്ചില്ലെന്ന് വിദ്യാർഥികൾ പറയുന്നു. മുന്‍ വിദ്യാര്‍ഥിനിയും അധ്യാപക പാനലിലെ ഒരാളുമാണ് എസ്ആര്‍എഫ്.ടിഐ ഉന്നതോദ്യോഗസ്ഥനെതിരെ രണ്ട് വര്‍ഷം മുമ്പ് ലൈംഗിക […]
Read more

വര്‍ക്കലയില്‍ 19കാരിയായ നവവധു ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ നവവധു ജീവനൊടുക്കി. റാത്തിക്കല്‍ സ്വദേശിനി നാസിയയാണ് (19)ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകുന്നേരമാണ് യുവതിയെ കിടപ്പ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സ്ഥിരീകരിച്ചത്. രണ്ട് മാസം മുന്‍പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് 13 ദിവസം കഴിഞ്ഞപ്പോള്‍ നാസിയയുടെ ഭര്‍ത്താവ് അന്‍സര്‍ ഗള്‍ഫിലേക്ക് മടങ്ങി പോയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടുമാസം മാത്രമായതിനാല്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടത്തുക. സംഭവത്തിൽ വര്‍ക്കല […]
Read more

വ്യാജ പീഡന പരാതിയില്‍ കസ്റ്റഡി മര്‍ദ്ദനം : എസ്‌ഐയെ സ്ഥലംമാറ്റി

പത്തനംതിട്ട: പതിമൂന്നു വയസ്സുകാരിയുടെ വ്യാജ ആരോപണത്തില്‍ കസ്റ്റഡിയിലെടുത്തവരെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കൂടല്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി. എസ്‌ഐ ജയ്‌മോനെ സ്ഥലംമാറ്റി. സിഐക്കെതിരായ നടപടി ഡിഐജി തീരുമാനിക്കും. കോന്നി സിഐയാണ് കൂടല്‍ സ്‌റ്റേഷന്റെ ചുമതല വഹിച്ചിരുന്നത്. അച്ചടക്ക നടപടി ശുപാര്‍ശ ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവി ഡിഐജിക്ക് കൈമാറിയിട്ടുണ്ട്. കേസില്‍ ഹൃദ്രോഗിയായ 20 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ അടക്കം ആറോളം പേരെയാണ് […]
Read more

കെസിഎൽ മൂന്നാം സീസൺ ലേലപ്പട്ടിക പുറത്ത് 

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്‍റെ മൂന്നാം സീസണ് മുന്നോടിയായുള്ള താരലേലത്തിനുള്ള താരങ്ങളുടെ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. പൂൾ എ, പൂൾ ബി, പൂൾ സി വിഭാഗങ്ങളിലായി 156 താരങ്ങളെയാണ് ലേലത്തിനായി ഉൾപ്പെടുത്തിയിട്ടുള്ളത്. ശനിയാഴ്ച തിരുവനന്തപുരത്ത് വച്ചാണ് ക്രിക്കറ്റ് പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന താരലേലം നടക്കുക. ഓരോ ടീമിനും പരമാവധി 20 താരങ്ങളെയും കുറഞ്ഞത് 16 താരങ്ങളെയുമാണ് ലേലത്തിലൂടെ സ്വന്തമാക്കുക. ഇതിൽ 17 പേരെ വിവിധ ഫ്രാഞ്ചൈസികൾ നിലനിർത്തിയിട്ടുണ്ട്. ഏരീസ് കൊല്ലം സെയിലേഴ്സും തൃശൂർ ടൈറ്റൻസും നാല് താരങ്ങളെ വീതവും […]
Read more

കേരള ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം: വ്യാപക ക്രമക്കേടെന്ന് കണ്ടെത്തൽ

കോഴിക്കോട്: കേരള ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം. നിയമസഭാ തെരഞ്ഞെടുപ്പിനായി കേന്ദ്ര നേതൃത്വം നൽകിയ തെരഞ്ഞെടുപ്പ് ഫണ്ടിൽ വ്യാപക ക്രമക്കേട് നടന്നെന്നാണ് കണ്ടെത്തൽ. സെൻട്രൽ ഓഡിറ്റിങ് വിഭാഗമാണ് ക്രമക്കേട് കണ്ടെത്തിയത്. കോടികളുടെ വെട്ടിപ്പ് നടന്നുവെന്നാണ് സംശയം. നേതാക്കളുടെ ഹെലികോപ്റ്റർ യാത്രയ്ക്ക് തുക കൂട്ടിയെഴുതിയും കൊടിയുടെ പേരിലും വിഐപി താമസം, ഭക്ഷണം, യാത്ര നിരക്ക് എന്നിവയിൽ ക്രമക്കേട് കാണിച്ചും കോടികൾ തട്ടിയതായാണ് കണ്ടെത്തൽ. പല തുകകകളും എഴുതിവാങ്ങിയതും അനധികൃതമായിട്ടാണെന്നും അതിന് കൃത്യമായ രേഖകളില്ലാതെയാണെന്നുമാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. എന്നാൽ […]
Read more

വിഴിഞ്ഞം വിവാദം കേരളത്തിന് ഗുണകരമല്ല; പാർട്ടി നിലപാട് തള്ളി ഇപി ജയരാജൻ

കണ്ണൂർ: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വിഡ. സതീശനുമെതിരെ സിപിഎം ശക്തമായ അഴിമതി ആരോപണങ്ങളും പ്രതിഷേധങ്ങളും ഉയർത്തുന്നതിനിടെ, സ്വന്തം പാർട്ടിയെയും കണ്ണൂർ ജില്ലാ സെക്രട്ടറിയെയും തള്ളി മുതിർന്ന നേതാവും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജൻ. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പൂർണ്ണമായും അനാവശ്യമാണെന്നും ഇത് കേരളത്തിന് ഒട്ടും ഗുണകരമല്ലെന്നും ഇപി ജയരാജൻ മാധ്യമങ്ങളോട് വ്യക്തമാക്കി. വിഴിഞ്ഞം ഓഹരി കൈമാറ്റത്തെക്കുറിച്ച് മുഖ്യമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുന്നയിച്ച് സിപിഎം കണ്ണൂർ ജില്ലാ […]
Read more

സ്വർണവില കുതിക്കുന്നു ; ഉച്ചയ്ക്ക് ശേഷം വീണ്ടും വില കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വ‍‍‌ർധനവ്. ഉച്ചക്ക് ശേഷം ഇന്ന് 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‌ർണത്തിന് 110 രൂപയാണ് വ‍‌ർധിച്ചിരിക്കുന്നത്. ഇതോടെ ഒരു ​ഗ്രാം 22 കാരറ്റ് സ്വ‌ർണത്തിന്റെ വില 13,240 രൂപയായി. ഒരു പവൻ സ്വ‍ണത്തിന് നിലവിൽ 1,05,920 രൂപയിലാണ് വ്യാപാരം നടക്കുന്നതെന്ന് കേരളാ ​ഗോൾഡ് മെ‍‌‍‌ർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്ന് രാവിലെ സ്വർണ വില ഗ്രാമിന് 13,130 രൂപയും പവന് 1,05,040 രൂപയുമായിരുന്നു. പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും സംഘർഷം കനത്ത […]
Read more

Recent News