Tag: LATEST

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ കുറവ്; ഇന്നലെ 400 – 600 മെഗാവാട്ട് വരെ കുറവുണ്ടായതായി കെ.എസ്.ഇ.ബി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ 400 മുതല്‍ 600 മെഗാവാട്ട് വരെ കുറവുണ്ടായതായി കെ.എസ്.ഇ.ബി അറിയിച്ചു. സംസ്ഥാന വ്യാപകമായി മഴ ലഭിച്ചതിനെ തുടര്‍ന്നാണ് വൈദ്യുതി ആവശ്യകത കുറഞ്ഞത്. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് ആവശ്യമായ വൈദ്യുതി ലഭ്യമായതിനാല്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ കഴിഞ്ഞതായും കെ.എസ്.ഇ.ബി വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപയോഗം 83.41 ദശലക്ഷം യൂണിറ്റായിരുന്നു. ആഭ്യന്തര വൈദ്യുതി ഉല്‍പാദനം 8.91 ദശലക്ഷം യൂണിറ്റും ഉയര്‍ന്ന വൈദ്യുതി ആവശ്യകത 4,277 മെഗാവാട്ടുമായിരുന്നു. വൈദ്യുതി […]
Read more

കാഫിർ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്ക്കരിന്റെ ജാമ്യാപേക്ഷയിൽ വിധി മറ്റന്നാൾ

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്ക്കരിന്റെ ജാമ്യാപേക്ഷയിൽ വിധി മറ്റന്നാൾ. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ജിതിൻ ഭാസ്ക്കരിന്റെ ജാമ്യഹർജിയിൽ വാദം പൂർത്തിയായി. ജിതിൻ മനഃപൂർവം തെളിവ് നശിപ്പിച്ചു, ഫോണിലെ രേഖകൾ തിരിച്ചു കിട്ടാൻ ആകാത്ത വിധം നശിപ്പിച്ചു. ശാസ്ത്രീയ പരിശോധന ഫലം കോടതിയിൽ സമർപ്പിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ജാമ്യം നൽകരുതെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. നടന്നത് രാഷ്ട്രീയ വേട്ട എന്ന് ജിതിൻ […]
Read more

‘വിഴിഞ്ഞം ഓഹരി കൈമാറ്റം വികസന സാധ്യതകൾ ഇല്ലാതാക്കും’: പിണറായി വിജയൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ഓഹരി കൈമാറ്റത്തിനെതിരെ വിമർശനമുന്നയിച്ച് പ്രതിപക്ഷം. ഓഹരകൈമാറ്റത്തിലൂടെ ഒറ്റ കമ്പനിയിലേക്ക് എല്ലാം കേന്ദ്രീകരിക്കപ്പെടുമെന്നും വികസന സാധ്യതകൾ ഇല്ലാതാക്കുമെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. അതീവ സുരക്ഷാ മേഖലയാണ് വിഴിഞ്ഞം. പഹൽഗാം അടക്കമുള്ള അക്രമങ്ങൾ നടന്നപ്പോൾ അതീവ സുരക്ഷ സ്ഥലങ്ങളുമായിട്ടാണ് കേന്ദ്രസർക്കാർ കണ്ടതെന്നും മറ്റു കമ്പനികളുടെ കപ്പലുകൾ എത്തുമ്പോൾ തടസ്സം ഉണ്ടാകുമെന്നും പിണറായി വിജയൻ പറഞ്ഞു. മത്സര സാധ്യത ചുരുങ്ങും. കേരളത്തിന്റെ വരുമാനം കുറയില്ലെന്നും പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞു. അതേസമയം ഓഹരി കൈമാറ്റം സംബന്ധിച്ച് അദാനി […]
Read more

ഔദ്യോഗിക വേഷത്തില്‍ പൊലീസുകാർ ചടങ്ങുകളിലോ ആഘോഷങ്ങളിലോ പങ്കെടുക്കരുത്; സര്‍ക്കുലര്‍ പുറത്തിറക്കി

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വേഷത്തില്‍ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുതെന്ന നിര്‍ദേശവുമായി ഡിജിപി. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. നിരവധി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. പൊലീസ് സേനയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ നിയമപരിപാലനത്തിനല്ലാതെ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും ഔദ്യോഗിക വേഷത്തില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണം എന്നാണ് നിര്‍ദേശം. നേരത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ പരിപാടികളില്‍ പങ്കെടുക്കുകയും റീല്‍സ് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. ഔദ്യോഗികമായ ക്രമസമാധാന പാലനത്തിലല്ലാതെ ഇത്തരത്തില്‍ യൂണിഫോം ധരിച്ചുകൊണ്ട് മറ്റുമതപരമായ ചടങ്ങുകളിലോ […]
Read more

ട്രോളിംഗ് നിരോധനം: മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും 52 ദിവസത്തേക്ക് സൗജന്യ റേഷൻ

തിരുവനന്തപുരം: നിലവിലെ ട്രോളിംഗ് നിരോധനകാലത്ത് തൊഴിലില്ലായ്മ നേരിടുന്ന യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികൾ, പീലിംഗ് തൊഴിലാളികൾ, മത്സ്യമേഖലയിലെ അനുബന്ധ തൊഴിലാളികൾ എന്നിവർക്ക് 52 ദിവസത്തേക്ക് സൗജന്യ റേഷൻ വിതരണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ 30 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. ട്രോളിംഗ് നിരോധനകാലത്ത് വരുമാനം നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് ആശ്വാസം നൽകുക, സ്വകാര്യ പണമിടപാടുകാരുടെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുക, മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പോഷകാഹാര പിന്തുണ ഉറപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. മത്സ്യബന്ധന തുറമുഖവകുപ്പ്  പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അനുവദിച്ചിരിക്കുന്ന […]
Read more

‘ഗിഫ്റ്റ് എ ട്രഡിഷൻ’ പദ്ധതിയുടെ 2026 എഡിഷന് തുടക്കമായി

തിരുവനന്തപുരം: കേരളത്തിന്റെ സമ്പന്നമായ കൈത്തറി പാരമ്പര്യത്തെയും പ്രാദേശിക കരകൗശല വൈദഗ്‌ധ്യത്തെയും ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനായി കോവളത്തുള്ള കേരള ആർട്‌സ് & ക്രാഫ്റ്റ്സ് വില്ലേജ് (KACV) ഒരുക്കുന്ന ‘ഗിഫ്റ്റ് എ ട്രഡിഷൻ’ (Gift a Tradition) പദ്ധതിയുടെ 2026 എഡിഷന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനവും കൈത്തറി വസ്ത്രങ്ങൾ മാത്രം ഉൾപ്പെടുത്തി ആകർഷകമായി രൂപകൽപ്പന ചെയ്‌ത പ്രത്യേക ഗിഫ്റ്റ് ബോക്സ്‌സിന്റെ ലോഞ്ചും ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്‌ണുനാഥ് ക്രാഫ്റ്റ്സ് വില്ലേജിൽ വച്ച് നിർവഹിച്ചു. വേദിയിൽ പ്രത്യേകമായി സജ്ജീകരിച്ചിരുന്ന തനത് […]
Read more

ചവറ KMML കമ്പനിയുടെ വാഹനം വിറ്റതിൽ ക്രമക്കേടെന്ന് ആരോപണം

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കൊല്ലം ചവറയിലെ കെഎംഎംഎല്‍ കമ്പനിയുടെ വാഹനം വിറ്റതിൽ വന്‍ ക്രമക്കേടെന്ന് ആരോപണം. കമ്പനി വാഹനമായിരുന്ന ഇന്നോവ ക്രിസ്റ്റ വിറ്റത് ഏഴ് ലക്ഷം രൂപയ്‌ക്കെന്നാണ് കണ്ടെത്തല്‍. 2018 മോഡല്‍ ടൊയൊട്ട ഇന്നോവാ ക്രിസ്റ്റ ഹൈ-എന്‍ഡ് വേര്‍ഷന്‍ വാഹനം വെറും ഏഴ് ലക്ഷം രൂപയ്ക്ക് വിറ്റഴിച്ചതായാണ് പരാതി. വിപണിയില്‍ 15 ലക്ഷം രൂപയ്ക്ക് മുകളില്‍ കിട്ടുന്ന വാഹനമാണ് നഷ്ടത്തില്‍ വിറ്റത്. സംഭവത്തില്‍ വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്.
Read more

പകർച്ചവ്യാധി പ്രതിരോധത്തിൽ വിദ്യാർഥികൾക്ക് നിർണായക പങ്ക് വഹിക്കാനാകും: മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിൽ വിദ്യാർഥികൾക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന പകർച്ചവ്യാധി പ്രതിരോധ സ്‌കൂൾതല പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. കോട്ടൺ ഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. മഴക്കാലത്ത് കൊതുകുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണം. വിദ്യാലയങ്ങൾ ശുചിത്വത്തിനും രോഗപ്രതിരോധത്തിനും പ്രത്യേക ശ്രദ്ധ നൽകണമെന്നും മന്ത്രി പറഞ്ഞു. ആവശ്യമായ സാഹചര്യങ്ങളിൽ മാസ്‌ക് ധരിക്കുന്നതുൾപ്പെടെയുള്ള […]
Read more

പാലക്കാട് ആശുപത്രിയില്‍ ഗുരുതര അനാസ്ഥയെന്ന് പരാതി

പാലക്കാട്: പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഗുരുതര അനാസ്ഥെയെന്ന് പരാതി. ആംബുലന്‍സില്‍ നിന്നും ആശുപത്രിക്കുള്ളിലേക്ക് പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീയെ കൊണ്ടുപോകാന്‍ വീല്‍ ചെയറോ സ്ട്രച്ചറോ ലഭിച്ചില്ലെന്നാണ് പരാതി. അത്യാഹിത വിഭാഗത്തിന് മുന്നിലെത്തിയ ആംബുലന്‍സില്‍ നിന്ന് ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് മാറ്റാനാണ് സമയമെടുത്തത്. ഏറെനേരം ആംബുലന്‍സില്‍ അത്യാഹിത വിഭാഗത്തിന് മുന്നില്‍ കാത്ത് നില്‍ക്കേണ്ടി വന്നു. ഇന്നലെയാണ് ഗുരുതര അനാസ്ഥ സംഭവിച്ചത്. മുതലമട കാമ്പ്രത്ത് ചള്ളയില്‍ നിന്നുള്ള കുടുംബത്തിനാണ് ദുരനുഭവമുണ്ടായത്. കൃത്യസമയത്ത് ചികിത്സ കിട്ടാതെ ആരോഗ്യനില മോശമായ യുവതിയെ പിന്നീട് തൃശ്ശൂര്‍ […]
Read more

എക്കണോമി ക്ലാസ് യാത്രികർക്കായി പുതിയ നിരക്കുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ

ന്യൂഡൽഹി: ഇനി മുതൽ ചെക്ക്- ഇൻ ലഗേജുകൾ ഇല്ലാതെ, ഹാന്റ് ല​ഗേജ് അഥവാ ക്യാബിൻ ബാഗേജുമായി മാത്രം യാത്ര ചെയ്യുന്ന എക്കണോമി ക്ലാസ് യാത്രികർക്കായി പുതിയ നിരക്കുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ. ‘ഇൻഡിഗോ ലൈറ്റ്’ എന്ന പേരിലാണ് കമ്പനി ഈ പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. യാത്രക്കാർ ഉപയോഗിക്കുന്ന സേവനങ്ങൾക്ക് മാത്രം പണം ഈടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ എൻട്രി ലെവൽ ടിക്കറ്റ് നിരക്കുകൾ ഇൻഡിഗോ നിശ്ചയിച്ചിട്ടുള്ളത്. ചെക്ക്-ഇൻ ബാഗേജ് ആവശ്യമില്ലാത്ത യാത്രക്കാർക്ക് ഈ ആനുകൂല്യം ഏറെ പ്രയോജനപ്പെടും. ഇന്ന് […]
Read more

Recent News