Tag: LATEST

കേരളത്തിന്റെ വികസനമാറ്റത്തിന് ടീം വർക്ക് അനിവാര്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ സമഗ്രമായ വികസന മാറ്റത്തിനായി ഓൾ ഇന്ത്യ സർവീസിലെയും സെക്രട്ടേറിയറ്റിലെയും മറ്റ് സർക്കാർ മേഖലകളിലെയും ഉദ്യോഗസ്ഥർ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. വിരമിക്കുന്ന ചീഫ് സെക്രട്ടറി ഡോ എ ജയതിലകിനും അഡിഷണൽ ചീഫ് സെക്രട്ടറി ഡോ രാജൻ എൻ ഖോബ്രഗഡെയ്ക്കും സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ സർക്കാർ നൽകിയ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിരമിക്കൽ ജീവിതത്തിന്റെ അവസാനമല്ല, പുതിയൊരു കാലഘട്ടത്തിന്റെ തുടക്കമാണിത്. മുൻപ് വിരമിക്കൽ ജീവിതത്തിന്റെ അവസാനമായാണ് പലരും കണ്ടിരുന്നതെങ്കിലും ഇന്ന് സാഹചര്യങ്ങൾ […]
Read more

ബിശ്വനാഥ് സിൻഹ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ 51 -മത് ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ ചുമതലയേറ്റു. സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ വിരമിക്കുന്ന ചീഫ് സെക്രട്ടറി ഡോ എ ജയതിലകിൽ നിന്നും അദ്ദേഹം ചുമതല ഏറ്റുവാങ്ങി. 2028 സെപ്റ്റംബർ വരെയാണ് അദ്ദേഹത്തിന്റെ കാലാവധി. 1992 ബാച്ച് കേരളാ കേഡർ ഉദ്യോഗസ്ഥനായ ബിശ്വനാഥ് സിൻഹ ബിഹാർ സ്വദേശിയാണ്. 2023 മുതൽ ആഭ്യന്തര, വിജിലൻസ് വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു.
Read more

രാജ്യത്ത് വ്യോമയാന ഇന്ധന വിലയും കുറച്ചു

ന്യൂഡൽഹി: രാജ്യത്ത് വ്യോമയാന ഇന്ധന വിലയും കുറച്ചു. ലിറ്ററിന് 5 രൂപയാണ് കുറച്ചിരിക്കുന്നത്. നിലവിൽ ലിറ്ററിന് 110 രൂപയാണ് വില. പശ്ചിമേഷ്യൻ സംഘർഷ സമയത്ത് ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കിലേക്ക് വില കൂടിയിരുന്നു. പെട്രോൾ, ഡീസൽ വില കുറച്ചതിന് ശേഷമാണ് ഇത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാര എനർജിയാണ് പെട്രോൾ, ഡീസൽ വില കുറച്ചിരിക്കുന്നത്. കമ്പനിയുടെ കീഴിലുള്ള പമ്പുകളിൽ പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് കുറച്ചത്. പശ്ചിമേഷ്യയിലെ […]
Read more

ഇന്ത്യൻ കരസേനയുടെ ആധുനികവൽക്കരണം; കർമ്മ പദ്ധതി പ്രഖ്യാപിച്ച് കരസേന മേധാവി

ന്യൂഡൽഹി: ഇന്ത്യൻ കരസേനയുടെ ആധുനികവൽക്കരണത്തിനായി `വിജയ്’ (VIJAY) കർമ്മ പദ്ധതി പ്രഖ്യാപിച്ച് കരസേന മേധാവി ജനറൽ ധീരജ് സേത്ത്. സേനയിൽ നടപ്പാക്കുന്ന ആധുനികവൽക്കരണത്തിനാണ് വിജയ് എന്ന് കരസേന മേധാവി പേര് നൽകിയിരിക്കുന്നത്. പുതിയ യുദ്ധമുഖങ്ങൾക്ക് പ്രാപ്തമാകുന്ന രീതിയിൽ സേനയിൽ മാറ്റം കൊണ്ടുവരിക എന്നതും ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നാവിക വ്യോമസേനകളും ആയി സഹകരിച്ച് ഒന്നിച്ചു പോകും. ഏതു വെല്ലുവിളിയും നേരിടാൻ കരസേന സജ്ജമാണെന്നും കരസേന മേധാവി വ്യക്തമാക്കി. ജനറൽ ധീരജ് സേത്തിന് ആചാരപരമായ വരവേൽപ്പ് നൽകുകയും ചെയ്തു. […]
Read more

‘അമിത് ഷാ വോട്ട് പിടിക്കാനായി രാമക്ഷേത്രത്തെ ഉപയോഗിക്കുന്നു’; കെജ്‌രിവാൾ

ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രം സമർപ്പിച്ചതിനുശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്തുകൊണ്ട് അവിടെ സന്ദർശനം നടത്തിയില്ലെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. പ്രാണപ്രതിഷ്ഠ കഴിഞ്ഞ് രണ്ടര കൊല്ലമായി. അമിത് ഷാ ഇതുവരെ രാമക്ഷേത്രത്തിൽ പോയിട്ടില്ല. രാമക്ഷേത്രം സ്ഥാപിച്ചിട്ട് 891 ദിവസമായിട്ടും അദ്ദേഹം ശ്രീരാമന്റെ പാദങ്ങൾ തൊടാൻ പോലും ഒരിക്കൽ പോലും ക്ഷേത്രം സന്ദർശിച്ചിട്ടില്ല എന്നും കെജ്‌രിവാൾ അവകാശപ്പെട്ടു. രാമനെ പുകഴ്ത്താനും വോട്ട് ചോദിക്കാനായി രാമക്ഷേത്രത്തെ ഉപയോഗിക്കാനും കഴിയുന്ന വ്യക്തിയ്ക്ക് എന്തുകൊണ്ട് അവിടെ പോകാൻ […]
Read more

പിഎസ്‌സി പരീക്ഷാക്രമക്കേട്; അന്വേഷണത്തിന് സര്‍ക്കാര്‍

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാക്രമക്കേട് അന്വേഷിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ വിഷയം ചർച്ചയായതിന് പിന്നാലെയാണ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പരീക്ഷാ ക്രമക്കേടുകള്‍ അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അഭിപ്രായപ്പെട്ടു.ആസൂത്രണ ബോര്‍ഡ് സുപ്രധാന തസ്തികളിലെ പരീക്ഷകളില്‍ ആണ് ക്രമക്കേട് നടന്നത്. പത്ത് ചോദ്യങ്ങള്‍ മൂല്യനിര്‍ണ്ണയം നടത്താതെയാണ് ഫലം പിഎസ്‌സി പ്രസിദ്ധീകരിച്ചത്. ഒന്നേകാല്‍ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം ചീഫ്, പേഴ്‌സ്‌പെക്ടീവ് പ്ലാനിങ് ഡിവിഷന്‍ ചീഫ്, പ്ലാനിങ് […]
Read more

തെലങ്കാനയിൽ ഭരണം പിടിക്കുമെന്ന് ബിജെപി അധ്യക്ഷൻ; പരിഹസിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഹൈദരാബാദ്: വരാനിരിക്കുന്ന 2028-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ ഭരണം പിടിക്കുമെന്ന ബിജെപി അധ്യക്ഷൻ്റെ പ്രസ്താവനയെ പരിഹസിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പശ്ചിമബം​ഗാളിലേത് പോലെ ബിജെപിയുടെ തന്ത്രങ്ങൾ തെലങ്കാനയിൽ നടക്കില്ലെന്നും അടുത്ത തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് ബിജെപിയെ ഞെരിച്ചമർത്തുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷനായ നിതിൻ നബീനെ പരിഹസിച്ചുകൊണ്ടായിരുന്നു ഹൈദരാബാദിലെ പൊതുപരിപാടിയിൽ രേവന്ത് റെഡ്ഡിയുടെ പ്രസം​ഗം. ‘അടുത്തിടെ ഒരാൾ ഇവിടെവന്നു, നബീനോ അങ്ങനെയെന്തോ ആണ് പേര്. അയാളുടെ പേര് എനിക്ക് കൃത്യമായി അറിയില്ല. പക്ഷേ, അദ്ദേഹം ഇവിടെവന്ന് […]
Read more

“പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

കൊച്ചി: പനോരമ സ്റ്റുഡിയോസിന്റെ പുതിയ മലയാള ചിത്രം പ്രൊഡക്ഷൻ നമ്പർ 4, ഇന്ന് കൊച്ചിയിലെ സ്റ്റുഡിയോയിൽ നടന്ന പൂജാ ചടങ്ങുകളോടെ ആരംഭിച്ചു. പ്രശസ്ത നിർമ്മാതാക്കളായ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ നിർമ്മിക്കുന്ന ചിത്രം ‘അതിരൻ’, ‘ദി ടീച്ചർ’ എന്നീ ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനായ വിവേക് ആണ് സംവിധാനം ചെയ്യുന്നത്. മിസ്റ്ററി ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രം, ദൃശ്യഭംഗിയും ദുരൂഹതയും അപ്രതീക്ഷിത ട്വിസ്റ്റുകളും നിറഞ്ഞ കഥയിലൂടെ പ്രേക്ഷകർക്ക് മികച്ച തിയേറ്റർ അനുഭവം സമ്മാനിക്കുന്ന ചിത്രമായിരിക്കും. സംഗീത് […]
Read more

സൗദി സംവിധാനം ലോകത്തിന് മാതൃകയെന്ന് വേൾഡ് ബാങ്ക്

റിയാദ്: ജല സംഭരണ വിതരണ മേഖലയിൽ സൗദി സംവിധാനം ലോകത്തിന് മാതൃകയെന്ന് വേൾഡ് ബാങ്ക്. സൗദി അറേബ്യയിലെ ജലമേഖലയിൽ വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ ഉണ്ടായ മാറ്റങ്ങളെ ലോകബാങ്ക് പ്രതിനിധി സംഘം പ്രശംസിച്ചു. മികച്ച ഭരണം ഉറപ്പാക്കുന്നതിലും കാര്യക്ഷമത വർധിപ്പിക്കുന്നതിലും സൗദി വാട്ടർ അതോറിറ്റിയുടെ ശ്രമങ്ങളെ സംഘം അഭിനന്ദിച്ചു. പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായി സൗദി നടപ്പിലാക്കിയ ഈ സമീപനം ജലസേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിച്ചതായും വേൾഡ് ബാങ്ക് എടുത്തുപറഞ്ഞു. റിയാദിൽ സൗദി വാട്ടർ അതോറിറ്റി പ്രസിഡന്റ് എൻജി. അബ്ദുള്ള […]
Read more

മസ്കത്ത് മുനിസിപ്പാലിറ്റി പാർക്കിങ് ഷെഡ് നിർമിക്കാനൊരുങ്ങുന്നോ?

മസ്‍കത്ത്: വീടുകൾക്ക് പുറത്ത് കാർ പാർക്കിങ് ഷെഡുകളോ മറ്റ് തണൽക്കുടകളോ നിർമിക്കാൻ പദ്ധതിയിടുന്ന വീട്ടുടമകൾ, ജോലി ആരംഭിക്കുന്നതിന് മുമ്പ് മസ്കത്ത് മുൻസിപ്പാലിറ്റിയിൽ നിന്ന് നിർബന്ധമായും വാങ്ങിയിരിക്കണമെന്ന് അധികൃതർ അറിയിച്ചു. ഇത്തരം തണൽ ഷെഡുകൾ നിർമ്മിക്കുന്നതിനുള്ള അനുമതിക്കായി പൊതുജനങ്ങൾക്ക് മുൻസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണെന്ന് മുൻസിപ്പാലിറ്റി ഓർമിപ്പിച്ചു. അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഓൺലൈൻ സംവിധാനം ഒരുക്കിയിരിക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെയെന്നതിനെക്കുറിച്ചുള്ള ഘട്ടം തിരിച്ചുള്ള മാർഗ്ഗനിർദേശങ്ങൾ മുൻസിപ്പാലിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടാതെ, പൊതുജന ബോധവൽക്കരണ […]
Read more

Recent News