Tag: LATEST

ഇളവുകളുമായി‌ സൗദി എയർലൈൻസ്

റിയാദ്: അന്താരാഷ്ട്ര സർവീസുകളിൽ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് ബുക്കിങ്ങിൽ അധിക നിരക്കുകൾ നൽകാതെ തന്നെ ഒരു തവണ മാറ്റങ്ങൾ വരുത്താനുള്ള സൗകര്യവുമായി സൗദി എയർലൈൻസ്. ജൂൺ മാസം മുതൽ ആഗസ്റ്റ് അവസാനം വരെയുള്ള ഈ സീസണിൽ ഷെഡ്യൂൾ ചെയ്ത സർവീസുകളും ഒപ്പം അധിക സർവീസുകളും സുഗമമായി നടത്തുന്നതിനുള്ള വിപുലമായ ഒരുക്കങ്ങളാണ് എയർലൈൻസ് പൂർത്തിയാക്കിയിട്ടുള്ളത്. സൗദി എയർലൈൻസിന്റെ എല്ലാ റൂട്ടുകളിലേക്കുമുള്ള ടിക്കറ്റ് ബുക്കിങ്ങിന് തമാര സർവീസ് വഴി ഇൻസ്റ്റാൾമെന്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് അനുസൃതമായി ടിക്കറ്റ് […]
Read more

സൗദിയിൽ വർക്ക് പെർമിറ്റ് സ്റ്റാറ്റസ് ശരിയാക്കൽ; സമയപരിധി ഈ വർഷാവസാനം വരെ നീട്ടി

‌റിയാദ്: സൗദിയിൽ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് സ്റ്റാറ്റസ് നിയമാനുസൃതമാക്കാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി. ഇന്ന് അവസാനിക്കാനിരുന്ന കാലാവധിയാണ് ദീർഘിപ്പിച്ചത്. വിദേശ തൊഴിലാളികൾക്കും സ്ഥാപനങ്ങൾക്കും വലിയ ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനം. വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞ് 12 മാസത്തിലേറെയായവർക്കും പുതിയ തൊഴിലുടമയുടെ കീഴിൽ ആറ് മാസം പിന്നിട്ടിട്ടും വർക്ക് പെർമിറ്റ് ലഭിക്കാത്തവർക്കും സ്റ്റാറ്റസ് ശരിയാക്കുന്നതിനാണ് പുതിയ ഇളവ്. സ്പോൺസർഷിപ്പ് മാറ്റം ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഇഖാമ പുതുക്കാൻ കഴിയാതെ പ്രതിസന്ധിയിലായിരുന്ന ആയിരക്കണക്കിന് പ്രവാസി തൊഴിലാളികൾക്ക് തീരുമാനം […]
Read more

ഒരു ദാതാവ്, നാലുപേർ‌ക്ക് പുതുജീവൻ

മസ്കത്ത്: ആരോഗ്യരംഗത്ത് ചരിത്രനേട്ടവുമായി ഒമാൻ. മസ്തിഷ്കമരണം സംഭവിച്ച ദാതാവിന്റെ അവയവങ്ങൾ ഒരേസമയം നാല് രോഗികൾക്ക് മാറ്റിവെച്ചു. ഹൃദയം, കരൾ, രണ്ട് വൃക്കകൾ എന്നിവയാണ് വിജയകരമായി മാറ്റിവെച്ചത്. ഖൗല ആശുപത്രിയിലായിരുന്നു ചരിത്ര ദൗത്യത്തിന്റെ തുടക്കം. ഒരു രോഗിയിൽ മസ്തിഷ്കമരണം സ്ഥിരീകരിച്ചതിന് പിന്നാലെ അന്താരാഷ്ട്ര മെഡിക്കൽ മാനദണ്ഡങ്ങൾ കണിശമായി പാലിച്ച്, നിയമപരവും മതപരവും ധാര്‍മികവുമായ എല്ലാ നടപടിക്രമങ്ങളും വിദഗ്ധസംഘം പൂർത്തിയാക്കി. പ്രിയപ്പെട്ടവന്റെ വിയോഗത്തിനിടയിലും അവയവദാനത്തിന് ദാതാവിന്റെ കുടുംബം സമ്മതം മൂളിയതോടെ നാല് പേരുടെ ജീവിതത്തിലേക്ക് പുതിയ വാതിൽ തുറന്നു. ഹൃദയമാറ്റ […]
Read more

റൂവി മലയാളി അസോസിയേഷൻ കേരളീയം പുരസ്‌കാരം ബിനു കെ. സാമിന്

മലയാള ഭാഷാ-വിദ്യാഭ്യാസ രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് റൂവി മലയാളി അസോസിയേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ ‘ആർ.എം.എ കേരളീയം പുരസ്‌കാരം-2026’ എഴുത്തുകാരനും മലയാളം മിഷൻ അധ്യാപകനുമായ ബിനു കെ. സാമിന് നൽകും. മലയാള വ്യാകരണത്തിലെ സങ്കീർണ ആശയങ്ങളെ ലളിതമായി അവതരിപ്പിച്ച ‘നിപ്രസം ഉപ്രസം ആ’ എന്ന കൃതിയാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം ജൂലൈ 10ന് റൂവിയിലെ ഗോൾഡൻ തുലിപ് ഹെഡിംഗ്ടൺ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ആർ.എം.എ […]
Read more

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: ‘നടക്കുന്നത് ബക്കാഡിയുമായുള്ള ഡീൽ’; പിണറായി വിജയൻ

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തീരുമാനത്തിൽ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ‘മദ്യമൊഴുക്കാൻ നികുതിയിളവ്’ എന്ന തലക്കെട്ടിൽ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് വിമർശനം. നികുതിയിളവുകൾ പരാമർശിക്കുന്ന ധനബില്ല് സഭ അംഗീകരിച്ചാൽ നിയമമാകും. പിന്നീട് നടപ്പാക്കുന്നത് തടയാൻ യുഡിഎഫിന് നിയമപരമായി കഴിയില്ല. ഈ പുകമറ മദ്യ കമ്പനിയുടെ വഴിവിട്ട ആവശ്യമംഗീകരിക്കാനുള്ള സർക്കാരിന്റെ അടവാണെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. 2023 ൽ എൽഡിഎഫ് സർക്കാർ ജന താത്പര്യം മുൻനിർത്തി ഫയൽ മാറ്റിവെച്ചു. യുഡിഎഫ് […]
Read more

കേരള ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപത്തിനൊരുങ്ങി വിഴിഞ്ഞം തുറമുഖം

വിഴിഞ്ഞം: വൻ കുതിപ്പിന് സജ്ജമായി വിഴിഞ്ഞം തുറമുഖം. 45 യാർഡ് ക്രെയിനുകൾ കൂടിയെത്തുന്നതോടെ 3500 കോടിയുടെ വികസനമാണ് തുറമുഖം ലക്ഷ്യമിടുന്നത്. 21 ഷിപ് ടു ഷോർ ക്രെയിനുകൾ കൂടി സജ്ജമാകും. അദാനി മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി ഓഹരി കൈ മാറ്റത്തിൽ ഉടൻ സർക്കാർ അനുമതി തേടും. ഇന്നോ നാളേയോ അദാനി സർക്കാരിന് അപേക്ഷ നൽകുമെന്നാണ് ലഭ്യമാകുന്ന വിവരം. ലോകത്തിലെ വലിയ ഷിപ്പിംഗ് കമ്പനികളിലൊന്നായ സ്വിറ്റ്സർലൻഡിലെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം.എസ്.സി) 13,000 കോടി രൂപ (139.7 കോടി […]
Read more

ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര പൂർത്തിയായി

ജിദ്ദ: ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഇന്ത്യൻ തീർഥാടകരുടെ മടക്കയാത്ര ഇന്ന് അവസാനിച്ചു. കണ്ണൂരിലേക്കായിരുന്നു ഈ വർഷത്തെ അവസാന വിമാനം. മദീന വിമാനത്താവളം വഴിയാണ് ഹാജിമാരുടെ സംഘം അൽപസമയം മുൻപ് യാത്രയായത്. ഹജ്ജ് അവസാനിച്ച് ഒരു മാസം നീണ്ട മടക്കയാത്രയാണ് ഇന്ന് പൂർണമാകുന്നത്. 420 വിമാനങ്ങളിൽ മുഴുവൻ ഹാജിമാരെയും നാട്ടിലെത്തിച്ചു. മദീന സന്ദർശനത്തിനെത്തിയ തീർഥാടകരാണ് അവസാനം നാട്ടിലേക്ക് യാത്രയായത്. കണ്ണൂരിലേക്കുള്ള 318 ഹാജിമാരാണ് അവസാന വിമാനത്തിൽ അൽപസമയം മുൻപ് കണ്ണൂരിലേക്ക് മടങ്ങിയത്. കൊൽക്കത്ത, മുംബൈ ഉൾപ്പെടെ അയ്യായിരത്തിലേറെ തീർഥാടകർ […]
Read more

അൽഫുർഖാൻ സെന്റർ വൈജ്ഞാനിക സദസ്സ് സംഘടിപ്പിച്ചു

മനാമ: അൽഫുർഖാൻ സെന്റർ അശൂറാ ഇഫ്താറും വൈജ്ഞാനിക ക്യാമ്പും സംഘടിപ്പിച്ചു. അദ്ലിയ അൽഫുർഖാൻ ഹാളിൽ ഇഫ്താറിന് ശേഷം നടന്ന പരിപാടിയിൽ ഖുർആൻ, വിശ്വാസം, കർമ്മം, ചരിത്രം, തസ്‌കിയത്ത് എന്നീ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകളും ചർച്ചകളും നടന്നു. മുഹറത്തിന്റെ പവിത്രത വിശദീകരിച്ചുകൊണ്ട് അബ്ദുൽ ലത്വീഫ് അഹ്‌മദ് പരിപാടിക്ക് തുടക്കം കുറിച്ചു. അഖീദ സെഷനിൽ സ്വലാഹുദ്ദീൻ അയ്യൂബി സദസ്സിന് ഇസ്ലാമിന്റെ അടിസ്ഥാന പാഠങ്ങൾ വിശദീകരിച്ചു. സൈഫുല്ല ഖാസിം സൂറത്തുൽ ഫാത്തിഹയുടെ പ്രാധാന്യവും സവിശേഷതകളും ഹ്രസ്വമായി വിശദീകരിച്ചു. ‘സലഫി പ്രസ്ഥാനം: നാൾവഴികൾ’ […]
Read more

നികുതി മാറ്റം, റെയിൽവേ പിഴ വർധന, വിബി ജി റാംജി, ലേബർ കോഡ്; ഇന്നുമുതലുള്ള 10 മാറ്റങ്ങൾ അറിയാം

ന്യൂഡൽഹി: ജൂലായ് ഒന്നുമുതൽ രാജ്യത്ത് വിവിധ മേഖലകളിൽ ചില മാറ്റങ്ങൾ വരികയാണ്. പാസ്പോർട്ട് സേവനനിരക്ക് വർധന, റെയിൽവേ പിഴയിൽ മാറ്റം, കേരളത്തിന്റെ പേരിലുള്ള ഔദ്യോഗിക മാറ്റം, ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇമെയിൽ വിലാസം സൗജന്യമായി മാറ്റംവരുത്താനുള്ള അവസരം തുടങ്ങിയവ അടക്കമുള്ള കാര്യങ്ങളിൽ ഇന്നുമുതൽ വരുന്ന മാറ്റങ്ങളേക്കുറിച്ച് അറിയാം: ധനബിൽ നിയമസഭയിൽ; നികുതി മാറുംധനബിൽ ഇന്ന് നിയമസഭ പാസാക്കുന്നതോടെ യുഡിഎഫ് സർക്കാരിന്റെ പുതുക്കിയ ബജറ്റിൽ പ്രഖ്യാപിച്ച നികുതി മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. സ്വകാര്യ ബസുകൾക്കും ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് […]
Read more

ഇ ഡി അന്വേഷണം മുഹമ്മദ് റിയാസിലേക്കും; അക്കൗണ്ടുകൾ പരിശോധിക്കും

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിയിലിന്റെ ഭർത്താവും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസിലേക്കും വ്യാപിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). വീണയ്ക്ക് സിഎംആർഎല്ലിൽനിന്ന് ലഭിച്ച പണം എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇഡിയുടെ നീക്കം. വീണയ്ക്ക് സിഎംആർഎല്ലിൽനിന്ന് 2.78 കോടി രൂപ ലഭിച്ചിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ രേഖകൾ ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞിട്ടില്ല. രണ്ടുതവണ വീണയെ ഇഡി ചോദ്യം ചെയ്തെങ്കിലും നൽകിയ മൊഴികളിൽ പൊരുത്തക്കേടുകളുണ്ട്. ലഭിച്ച […]
Read more

Recent News