മസ്കത്ത്: ആരോഗ്യരംഗത്ത് ചരിത്രനേട്ടവുമായി ഒമാൻ. മസ്തിഷ്കമരണം സംഭവിച്ച ദാതാവിന്റെ അവയവങ്ങൾ ഒരേസമയം നാല് രോഗികൾക്ക് മാറ്റിവെച്ചു. ഹൃദയം, കരൾ, രണ്ട് വൃക്കകൾ എന്നിവയാണ് വിജയകരമായി മാറ്റിവെച്ചത്. ഖൗല ആശുപത്രിയിലായിരുന്നു ചരിത്ര ദൗത്യത്തിന്റെ തുടക്കം. ഒരു രോഗിയിൽ മസ്തിഷ്കമരണം സ്ഥിരീകരിച്ചതിന് പിന്നാലെ അന്താരാഷ്ട്ര മെഡിക്കൽ മാനദണ്ഡങ്ങൾ കണിശമായി പാലിച്ച്, നിയമപരവും മതപരവും ധാര്‍മികവുമായ എല്ലാ നടപടിക്രമങ്ങളും വിദഗ്ധസംഘം പൂർത്തിയാക്കി. പ്രിയപ്പെട്ടവന്റെ വിയോഗത്തിനിടയിലും അവയവദാനത്തിന് ദാതാവിന്റെ കുടുംബം സമ്മതം മൂളിയതോടെ നാല് പേരുടെ ജീവിതത്തിലേക്ക് പുതിയ വാതിൽ തുറന്നു. ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങൾ പരിഗണിച്ച് ദാതാവിനെ പിന്നീട് റോയൽ ആശുപത്രിയിലേക്ക് മാറ്റി.
ഒരു ദാതാവ്, നാലുപേർക്ക് പുതുജീവൻ
