Tag: LATEST

ശനി, ഞായർ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെഎസ്ഇബി. വൈദ്യുതി ലഭ്യത കൂടിയതിനാലാണ് തീരുമാനം. തമിഴ്നാട്, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അധിക വൈദ്യുതി ലഭ്യമായതിനെ തുടർന്നാണ് തീരുമാനം. കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനുള്ള പവർ കോറിഡോറിൽ നിയന്ത്രണം ഇല്ലാത്തതും സഹായകമായതായി KSEB അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. എകദേശം 650 മെഗാവാട്ട് വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങിയെത്തിച്ചാണ് നിയന്ത്രണം ഒഴിവാക്കിയത്. ഷെഡ്യൂൾ ചെയ്തതിനെക്കാൾ അധിക വൈദ്യുതി ഗ്രിഡിൽ നിന്നും തുടർച്ചയായി എടുക്കുന്നത് ഗ്രിഡ് […]
Read more

സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് ഷിഗെല്ല; എബോള ഭീതിയിൽ വിമാനത്താവളങ്ങളിൽ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്, നിപ ഭീതികൾക്ക് പിന്നാലെ അതീവ അപകടകരമായ ഷിഗെല്ല രോഗബാധയും മാരകമായ എബോള വൈറസ് ഭീഷണിയും ഉയർത്തുന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്. ഇന്ന് മാത്രം സംസ്ഥാനത്ത് പുതുതായി 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നാല് ജില്ലകളിലാണ് ഇന്ന് രോഗം റിപ്പോർട്ട് ചെയ്തത്. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം 7 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ വയനാട്, എറണാകുളം, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്ക് വീതവും ഷിഗെല്ല കണ്ടെത്തി. ഇതോടെ ഈ വർഷം ഇതുവരെ കേരളത്തിൽ ഷിഗെല്ല […]
Read more

മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കൊച്ചി: കൊച്ചിയിൽ അങ്കണവാടിയില്‍ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ പ്രതിയായ 20 കാരൻ പിടിയില്‍. കൊച്ചി എളമക്കര സ്വദേശി കാശിനാഥ് ആണ് പിടിയിലായത്. കുട്ടി പോയിരുന്ന അങ്കണവാടിയിലെ ടീച്ചറുടെ മകനാണ് ഇയാൾ. ആലുവയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്ന പ്രതിയെ എളമക്കര പൊലീസാണ് പിടികൂടിയത്. കൊച്ചി എളമക്കരയിൽ ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു സംഭവം നടന്നത്. മാതാപിതാക്കളായിരുന്നു കുട്ടിക്കെതിരായ അതിക്രമം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയത്. അങ്കണവാടിയില്‍ സ്ഥിരമായി എത്തിയിരുന്ന ആളാണ് ലൈംഗികാതിക്രമം നടത്തിയതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് […]
Read more

ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി ഷാർജയിൽ പുതിയ നിയമം

ഷാർജ: ഷാർജയിൽ ഡ്രോണുകളുടെ ഉപയോഗവും പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിനായി പുതിയ നിയമം പ്രഖ്യാപിച്ചു. എമിറേറ്റിന്റെ അതിർത്തിക്കുള്ളിൽ പറക്കുന്ന എല്ലാത്തരം ഡ്രോണുകൾക്കും ബാധകമായ നിയന്ത്രണങ്ങളാണ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ഡ്രോണുകളുടെ നിയന്ത്രണ സംവിധാനമോ അവ ഉപയോഗിക്കുന്ന ഉദ്ദേശ്യമോ നോക്കാതെ, എല്ലാത്തരം ഡ്രോണുകൾക്കും ഈ നിയമം ബാധകമായിരിക്കും. ഫ്രീ സോണുകളും പ്രത്യേക വികസന മേഖലകളും ഉൾപ്പെടെ എമിറേറ്റിലുടനീളം ഈ നിയമം […]
Read more

കൊട്ടിയൂര്‍ ക്ഷേത്രത്തെക്കുറിച്ച് വ്യാജ പ്രചാരണം; ഹര്‍ജിയില്‍ വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: കണ്ണൂർ കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ പവിത്രതയും ആചാരങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. മലബാര്‍ ദേവസ്വം ബോര്‍ഡും കൊട്ടിയൂര്‍ ദേവസ്വവും കണ്ണൂർ പൊലീസും മറുപടി നല്‍കണം. എറണാകുളം മരട് സ്വദേശി സനല്‍ സി.എസ് നല്‍കിയ ഹര്‍ജിയിലാണ് ദേവസ്വം ബെഞ്ചിന്റെ നടപടി. പ്രശസ്തിക്കും കാഴ്ചക്കാരെ കൂട്ടുന്നതിനുമായി ഓണ്‍ലൈന്‍ വ്‌ളോഗര്‍മാര്‍ വ്യാജ പ്രചാരണം നടത്തുന്നുവെന്നാണ് ഹര്‍ജിയിലെ പ്രധാന വാദം. കൊട്ടിയൂര്‍ ക്ഷേത്രത്തിലെ യഥാര്‍ത്ഥ ആചാരങ്ങളോ പരമ്പരാഗത അനുഷ്ഠാനങ്ങളോ അല്ല ഓണ്‍ലൈന്‍ വ്‌ളോഗര്‍മാര്‍ പ്രചരിപ്പിക്കുന്നത്.വ്‌ളോഗര്‍മാരുടെ വ്യാജപ്രചാരണം മൂലം […]
Read more

ഇനി മല്ലികാ സുകുമാരൻ ‘AMMA’ യിൽനിന്ന് രാജി വെച്ചു

നടി മല്ലികാ സുകുമാരൻ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജി വെച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞദിവസം രാജിവെച്ച ‘അമ്മ’ മുൻ അധ്യക്ഷ ശ്വേതാ മേനോനൊപ്പമാണ് താനെന്ന് അവർ വ്യക്തമാക്കി സ്‌നേഹപൂർവം പടിയിറങ്ങുന്നു… ‘അമ്മ’യിൽ നിന്നും… സത്യത്തിനൊപ്പം… ന്യായത്തിനൊപ്പം… ശ്വേതയ്‌ക്കൊപ്പം.’ എന്ന് മാത്രമാണ് മല്ലികാ സുകുമാരൻ ഫേസ്ബുക്കിൽ കുറിച്ചത്. മല്ലികാ സുകുമാരന്റെ തീരുമാനത്തെ അനുകൂലിച്ച് നിരവധി പേർ പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയിട്ടുണ്ട്..കഴിഞ്ഞദിവസം നടന്ന ‘അമ്മ’ ജനറൽ ബോഡി യോഗത്തിൽ വലിയ പൊട്ടിത്തെറിയാണുണ്ടായത്. തുടർന്ന് ശ്വേതാ മേനോന്റെ […]
Read more

എക്‌സ്ട്രാ ലൈറ്റുകള്‍ ഘടിപ്പിച്ചു; ആംബുലന്‍സിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി: മോഡിഫിക്കേഷന്‍ നടത്തിയെന്ന് കാണിച്ച് മോട്ടോര്‍ വാഹന വകുപ്പ് ആംബുലന്‍സിന് പിഴയിട്ടു. 5500 രൂപയാണ് പിഴയിട്ടത്. കാലടി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ആംബുലന്‍സിനാണ് പിഴ ലഭിച്ചത്. എക്‌സ്ട്രാ ലൈറ്റുകള്‍ ഘടിപ്പിച്ചതിനാണ് പിഴ. എന്നാല്‍ ലൈറ്റുകള്‍ ഘടിപ്പിച്ചത് കാട്ടാന ശല്യം രൂക്ഷമായ മേഖലയായതിനാലാണെന്നാണ് കാലടി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ നല്‍കുന്ന വിശദീകരണം. മുകള്‍ ഭാഗത്ത് രണ്ട് ലൈറ്റുകളാണ് കൂടുതലായി ആംബുലന്‍സില്‍ ഘടിപ്പിച്ചിരുന്നത്. മലയോര മേഖല ആയതിനാല്‍ പ്ലാന്റേഷനിലെ തൊഴിലാളികളടക്കം ആശ്രയിച്ചു പോരുന്ന ആംബുലന്‍സിനെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. വന്യമൃഗ ശല്യം […]
Read more

ഉത്തര്‍പ്രദേശിൽ കോച്ചിംഗ് സെൻ്റർ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം; മരണസംഖ്യ ഉയരുന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ ഉയരുന്നു. ലഖ്‌നൗവിലെ അലിഗഞ്ച് മേഖലയിലുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. തീ വ്യാപിച്ചതോടെ പലരും കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് ചാടി. നിലവില്‍ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. കോച്ചിംഗ് സെന്ററിന് പുറമേ പെറ്റ് ഷോപ്പും മറ്റ് സ്റ്റോറുകളും കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒന്നാം നിലയില്‍ നിന്ന് പലരും താഴേയ്ക്ക് ചാടിയതായി ദൃക്‌സാക്ഷി പറഞ്ഞു. ഏഴോളം വിദ്യാര്‍ത്ഥികള്‍ താഴേയ്ക്ക് ചാടിയതായി മറ്റൊരു ദൃക്‌സാക്ഷി […]
Read more

അയോധ്യക്ക് പിന്നാലെ മഥുര ക്ഷേത്രത്തിലും സാമ്പത്തിക തട്ടിപ്പെന്ന് പരാതി

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിന് പിന്നാലെ മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിലും സാമ്പത്തിക തട്ടിപ്പെന്ന് പരാതി. നടപടിയാവശ്യപ്പെട്ട് രക്തം കൊണ്ട് ക്ഷേത്രത്തിലെ പൂജാരിയും മഥുര ക്ഷേത്രഭൂമി കേസിലെ പരാതിക്കാരനുമായ ദിനേഷ് ഫലഹരി മഹാരാജ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുകയാണ്. വഴിപാടിൽ നിന്നുള്ള വരുമാനവും സ്വർണ്ണം, വെള്ളി ആഭരണങ്ങളും തട്ടിയെടുക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി 1000 കോടിയുടെ അവിഹിത സ്വത്തുണ്ടാക്കിയെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. അതേ സമയം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന വിശദീകരണവുമായി ട്രസ്റ്റ് രം​ഗത്തെത്തിയിട്ടുണ്ട്. 20 ലക്ഷം രൂപ ആവശ്യപ്പെട്ടത് നൽകാത്തിലുള്ള […]
Read more

സിന്ധു നദീജല വ്യവസ്ഥ: ഇന്ത്യയുടെ നീക്കങ്ങള്‍ ഭീഷണിയായാല്‍ യുദ്ധം ഉറപ്പെന്ന് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: സിന്ധു നദീജല വ്യവസ്ഥയിലെ ഇന്ത്യയുടെ നീക്കങ്ങള്‍ പാകിസ്ഥാന്റെ ജലസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ബോധ്യപ്പെട്ടാല്‍ സൈനിക നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. നിലവില്‍ നിര്‍ത്തിവെച്ചിരിക്കുന്ന സിന്ധു നദീജല കരാറിനെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് പാക് മന്ത്രിയുടെ പ്രസ്താവന. 2028 ജൂണോടെ പാകിസ്ഥാനിലേക്കുള്ള സിന്ധു നദിയുടെ ഒഴുക്ക് പൂര്‍ണമായും തടയാനാകുമെന്ന് ഇന്ത്യയുടെ ജല മന്ത്രി സി ആര്‍ പാട്ടീല്‍ സൂചിപ്പിക്കുന്ന വീഡിയോ ക്ലിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് ഖ്വാജ ആസിഫിന്റെ മുന്നറിയിപ്പ്. ഇന്ത്യ ജലലഭ്യത തടസ്സപ്പെടുത്തിയാല്‍ […]
Read more

Recent News