കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി: നിരുപാധികം മാപ്പപേക്ഷിച്ച് മുഹമ്മദ് ഹനീഷ്
കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യക്കേസില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഹൈക്കോടതിയിൽ മാപ്പപേക്ഷ നൽകി. നേരിട്ട് കോടതിയിൽ ഹാജരായാണ് മുഹമ്മദ് ഹനീഷ് മാപ്പപേക്ഷ സമർപ്പിച്ചത്. ഹാജരാകാൻ വൈകിയതിലും നിരുപാധികം മാപ്പപേക്ഷ നൽകി. അഴിമതിയുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി വൈകിയതിലാണ് കോടതി അലക്ഷ്യത്തിന് ഹൈക്കോടതി കേസെടുത്തത്. പ്രോസിക്യൂഷൻ അനുമതി വൈകുന്നതിൽ സർക്കാർ തീരുമാനം എടുക്കാൻ കാലതാമസം ഉണ്ടായെന്നും, അതിന് നിരുപാധികം മാപ്പു ചോദിക്കുന്നുവെന്നുമാണ് എപിഎം മുഹമ്മദ് ഹനീഷ് […]
Read more

