Tag: LATEST

അറ്റകുറ്റപ്പണിക്കിടെ കൊച്ചി വൈപ്പിനിലെ സ്വകാര്യയാർഡിൽ കപ്പലിന് തീപിടിച്ചു

കൊച്ചി: കൊച്ചിയിൽ അറ്റകുറ്റപ്പണി നടക്കുന്ന കപ്പലിന് തീപിടിച്ചു. വൈപ്പിനിൻ കാളമുക്കിൽ പ്രവർത്തിക്കുന്ന സ്വകാര്യ കപ്പല്‍ യാര്‍ഡിലാണ് തീപിടിത്തമുണ്ടായത്. സ്വകാര്യഷിപ്പിനാണ് തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമില്ല. പുലർച്ചെയോടെയാണ് സംഭവം. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. വിവിധ യൂണിറ്റുകളിൽ നിന്നും ഫയർ യൂണിറ്റുകൾ എത്തിയാണ് രക്ഷാപ്രവർത്തനം. യാർഡിന്‍റെ മറുഭാഗത്തേക്ക് കടക്കാനാകാത്തതിനാൽ ഒരു ഭാഗത്ത് നിന്ന് മാത്രമാണ് രക്ഷാപ്രവർത്തനം.
Read more

ഒമ്പതുമാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ച് പന്ത്രണ്ട് വയസ്സുകാരൻ; കുട്ടിയുടെ നില ​ഗുരുതരം

ലക്നൗ: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ഒമ്പതുമാസം പ്രായമായ കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് 12 വയസുകാരന്‍. അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഗുലാരിഹ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു ഞെട്ടിക്കുന്ന സംഭവം. കുട്ടിയുടെ നില ഗുരുതരമാണ്. അശ്ലീല വീഡിയോ കണ്ട ശേഷമായിരുന്നു പീഡനമെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ തെളിവുകൾ മൊബൈൽ ഫോണിൽ നിന്നും ലഭിച്ചു. കുഞ്ഞിന്റെ ബന്ധുകൂടിയാണ് 12കാരന്‍. അര്‍ദ്ധരാത്രിയില്‍ കുട്ടിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി അടുത്തുള്ള ഒരു വയലിലെ ഷെഡില്‍ കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ […]
Read more

നടിയെ ആക്രമിച്ച കേസ്; ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യത്തിൽ ഹൈക്കോടതി വാദം കേള്‍ക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതികളുടെ ആവശ്യത്തില്‍ ഹൈക്കോടതി വാദം കേള്‍ക്കും. പള്‍സര്‍ സുനി ഉള്‍പ്പടെയുള്ള പ്രതികളുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വാദം കേൾക്കുക. വാദം കേള്‍ക്കാനായി അപ്പീല്‍ രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും. അതേസമയം, കേസില്‍ അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഹാജരാക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു. മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും നേരിട്ട് കോടതിയില്‍ ഹാജരാക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്. ഒരു മാസത്തിനകം മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ […]
Read more

‘അമ്മ’യുടെ സാധാരണ മെമ്പറായി തുടരും; തുറന്ന കത്തുമായി നടന്‍ ടിനി ടോം

കൊച്ചി: താരസംഘടന അമ്മയിലെ കൂട്ട രാജിയില്‍ തുറന്ന കത്തുമായി നടന്‍ ടിനി ടോം. അനീതികള്‍ക്കെതിരെ ശബ്ദിച്ചതിന് ചിലര്‍ തന്നെ ഉന്നമിട്ടുവെന്ന് നടൻ കത്തിൽ ആരോപിക്കുന്നു. ഇനി സാധാരണ മെമ്പര്‍ മാത്രമായി സംഘടനയില്‍ തുടരും. അന്‍സിബയുടെ ആരോപണങ്ങള്‍ പൊലീസ് തള്ളിക്കളഞ്ഞതാണ്. ഒരു എഫ്‌ഐആര്‍ പോലും തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. താന്‍ ഇതൊന്നും മാധ്യമങ്ങളില്‍ പോയി പറയാന്‍ നിന്നില്ല. എല്ലാം ദൈവത്തിനും നീതിക്കും വിട്ടുകൊടുത്തു. ആരോടും പറയാതെ ഇറങ്ങിപ്പോയതില്‍ ക്ഷമ ചോദിക്കുന്നുവെന്നും അമ്മയുടെ സാധാരണ മെമ്പറായി തുടരുമെന്നും ടിനി ടോം […]
Read more

ഇന്ന് നടത്താനിരുന്ന കീം പരീക്ഷ ഫലപ്രഖ്യാപനം മാറ്റിവെച്ചു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം ജോൺ ഇന്ന് നടത്താനിരുന്ന കീം പരീക്ഷ ഫലപ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ പ്ലസ് ടു പുനർ മൂല്യനിർണ്ണയ പരീക്ഷാ ഫലം ഇന്നലെ രാത്രിയോടെയാണ് പ്രഖ്യാപിച്ചത്. മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാർഥികളും രക്ഷിതാക്കളും ആശങ്ക അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോൺ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. എല്ലാ വിഭാഗം വിദ്യാർഥികൾക്കും അവസരം ഉറപ്പുവരുത്താനാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് […]
Read more

റീൽസ് കണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

കൊല്ലം: കൊല്ലത്ത് മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ. യാത്രക്കാരന്റെ പരാതിയിലാണ് കൊട്ടാരക്കര ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർ അഭിജിത്തിനെതിരെ മോട്ടോർ വാഹന വകുപ്പ് അധികൃതർ നടപടി എടുത്തത്. ലൈസൻസ് രണ്ട് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഇന്നലെ ഓഫീസിൽ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമായിരുന്നു നടപടി. സസ്പെൻഷന് പുറമേ മോട്ടോർ വാഹന വകുപ്പിന്റെ ട്രാഫിക് ബോധവൽക്കരണ ക്ലാസിലും പങ്കെടുക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നിർദ്ദേശം നൽകിയിരിക്കുന്നത്. കൊട്ടാരക്കര കൊല്ലം റൂട്ടിലെ കെഎസ്ആർടിസി […]
Read more

വിജയ്‍‍യുടെ ജന്മദിനം ആഘോഷമാക്കി ടിവികെ പ്രവർത്തകർ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍‍യുടെ ജന്മദിനം ആഘോഷമാക്കി തമിഴക വെട്രി കഴകം (ടിവികെ) പ്രവർത്തകർ. ഇന്നലെ രാത്രി ശിവകാശിയിൽ വൻ വെടിക്കെട്ട് അരങ്ങേറി. പാർട്ടി പ്രവർത്തകരടക്കം നൂറുകണക്കിന് പേരാണ് വെടിക്കെട്ട് കാണാനെത്തിയത്. മന്ത്രി കീ‍ർത്തന, നടൻ ജയ് എന്നിവരും വെടിക്കെട്ട് കാണാൻ എത്തിയിരുന്നു. അതിനിടെ, വിജയ്‍യുടെ ജന്മദിനത്തിൽ പിറന്ന കുഞ്ഞുങ്ങൾക്ക് ടിവികെ നേതാവും മന്ത്രിയുമായ ശ്രീനാഥ് സ്വ‍ർണമോതിരം സമ്മാനിച്ചു. തൂത്തുക്കുടിയിലെ സർക്കാർ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ സന്ദർശനം നടത്തിയ മന്ത്രിയാണ് വിജയ്‍യുടെ ജന്മദിനത്തിൽ പിറന്ന ആറ് കുട്ടികൾക്ക് […]
Read more

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപനത്തിൽ അതൃപ്തി; എം ലിജു മുഖ്യമന്ത്രിയെ കാണും

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റില്‍ നികുതി ഇളവ് പ്രഖ്യാപിച്ചതില്‍ എക്‌സൈസ് മന്ത്രി എം ലിജു കടുത്ത അതൃപ്തിയിലെന്ന് റിപ്പോർട്ട്. അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കാന്‍ മന്ത്രി എം ലിജു വിഡി സതീശനുമായി കൂടിക്കാഴ്ച്ച നടത്തും. എക്‌സൈസ് മന്ത്രി അറിയാതെ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച തീരുമാനം വിവാദമായ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. നിയമസഭാ മന്ദിരത്തിലായിരിക്കും ഇരുവരും കൂടിക്കാഴ്ച്ച നടത്തുക. വകുപ്പ് മന്ത്രിയുമായി കൂടിയാലോചനകള്‍ നടത്താത്തതിലെ പ്രതിഷേധമറിയിക്കാനാണ് എം ലിജു മുഖ്യമന്ത്രിയെ കാണുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റില്‍ […]
Read more

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം

തൃശ്ശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം. ഞായറാഴ്ച വെറ്റിലപാറ വഞ്ചിക്കടവ് റോഡിലായിരുന്നു സംഭവം. റോഡരികിൽ നിന്നിരുന്ന ആളുകൾക്ക് നേരെ കാട്ടാന ചിന്നം വിളിച്ച് പാഞ്ഞടുക്കുകയായിരുന്നു. ആനയുടെ വരവ് കണ്ട് ഭയന്നോടിയ ആളുകൾക്ക് പരിക്കേറ്റു. ഇടയാലത്ത്പറമ്പിൽ മധുവിന്റെ വീടിന് മുന്നിൽ നിൽക്കുകയായിരുന്ന ബന്ധുക്കൾക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. മധുവിന്റെ മകന്റെ വിവാഹത്തിന് എത്തിയതായിരുന്നു ഈ ബന്ധുക്കൾ. ചടങ്ങുകൾക്ക് ശേഷം രാത്രിയിൽ വീടിന് മുൻപിലെ റോഡിൽ നിന്ന് സംസാരിക്കുകയായിരുന്നു ഇവർ. ഈ സമയത്താണ് അപ്രതീക്ഷിതമായി കാട്ടാന ഇവരുടെ അടുത്തേക്ക് പാഞ്ഞെത്തിയത്. ആനയെ […]
Read more

സ്ത്രീകളുടെ കംപാർട്ട്‌മെന്റിൽ പുരുഷന്മാരുടെ യാത്ര: ഇനി 2500 രൂപ പിഴ

ന്യൂഡൽഹി: ട്രെയിനുകളിൽ സ്ത്രീകൾക്കായി മാറ്റിവെച്ചിട്ടുള്ള കോച്ചുകളില്‍ അനധികൃതമായി യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് കടുത്ത പിഴ ചുമത്താൻ ഇന്ത്യൻ റെയിൽവേ. ഇത്തരക്കാരിൽ നിന്ന് 2,500 രൂപ സ്പോട്ട് ഫൈൻ ഈടാക്കുന്ന പുതിയ നിയമം 2026 ജൂലൈ 1 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും. വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ട്രെയിനുകളിലെ പൂവാലശല്യവും അനധികൃത പ്രവേശനവും തടയുന്നതിനുമാണ് റെയിൽവേ മന്ത്രാലയത്തിന്റെ ഈ കർശന നടപടി. പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം സാധുവായ അനുമതിയില്ലാതെ ലേഡീസ് കോച്ചുകളിൽ പ്രവേശിക്കുന്ന പുരുഷന്മാരിൽ നിന്ന് റെയിൽവേ […]
Read more

Recent News