Tag: LATEST

ഏകാന്തത അകറ്റാൻ‌ എ.ഐ

ന്യൂഡൽഹി : ഉറക്കമില്ലാതെ കിടക്കുന്ന രാത്രികളിൽ ആരോടെങ്കിലും ഒന്ന് സംസാരിക്കാൻ പറ്റിയിരുന്നെങ്കിലെന്ന് ആലോചിച്ചിട്ടുണ്ടോ? മക്കളും കൊച്ചുമക്കളുമൊക്കെ ജോലിക്കായും പഠത്തിനായുമൊക്കെ പുറത്തേക്കുപോയശേഷം വീട്ടിൽ ഒറ്റയ്ക്കാകുന്ന നേരങ്ങളിൽ ഒന്നും രണ്ടും മിണ്ടിയിരിക്കാൻ ഒരാളുണ്ടായിരുന്നെങ്കിലെന്ന് ആലോചിച്ചിട്ടുണ്ടോ? കൊച്ചുമക്കളുടെ സംഭാഷത്തിൽ മനസ്സിലാക്കാത്ത വാക്കുകളുടെ അർഥം പറഞ്ഞുതരാൻ ഒരാളുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ടോ? പ്രായമാകുന്നതിനനുസരിച്ച് പതിയെ ജീവിതത്തിന്റെ ഭാഗമാകുന്ന ഒന്നാണ് ഏകാന്തത. സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും ദിവസം 15 സിഗരറ്റുകൾ വലിക്കുമ്പോഴുണ്ടാകുന്നത്ര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ പറയുന്നത്.
Read more

പിണറായി വിജയന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അഴിച്ചുപണി

തിരുവനന്തപുരം: മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കൂടെയുണ്ടായിരുന്ന രണ്ട് വിശ്വസ്തരെ ഒഴിവാക്കി പിണറായി വിജയന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അഴിച്ചുപണി. മുഖ്യമന്ത്രിയായിരുന്ന സമയത്ത് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രന്‍ പ്രതിപക്ഷനേതാവിന്റെ സ്റ്റാഫില്‍ ഇല്ല. പ്രസ് സെക്രട്ടറിയായിരുന്ന പി എം മനോജും പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ ഇത്തവണയില്ല. മാധ്യമ ഉപദേഷ്ടാവ് ആയിരുന്ന പ്രഭാവര്‍മ്മ സ്റ്റാഫിലുണ്ട്. അഡ്വ. സി പി പ്രമോദ് ആണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി സി […]
Read more

പട്രോളിംഗിനിടെയുള്ള അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടി വന്ന പൊലീസുകാരുട ചികിത്സാ ചെലവ് ഏറ്റെടുക്കും: ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: കാഞ്ഞങ്ങാട് ഹൈവേ പട്രോളിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പൊലീസ് വെൽഫയർ ബ്യുറോയിൽ നിന്ന് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി നിർദേശം നൽകി. 5 ലക്ഷം രൂപ വീതം ആദ്യഘട്ടമായി അനുവദിക്കും. സൂരജ്, അലോഷ്യസ് എന്നീ പൊലീസുകാർ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആഭ്യന്തര മന്ത്രി വിവരങ്ങൾ തേടി. മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനും നിർദേശം നൽകി. തിരികെ ജോലിയിൽ പ്രവേശിക്കുമ്പോൾ […]
Read more

സംസ്ഥാനത്ത് 13 പേർക്ക് കൂടി ഷിഗെല്ല; ഈ മാസം 133 രോഗബാധ, 5 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 13 ഷിഗെല്ല രോഗബാധ കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് നാല്, മലപ്പുറം, കണ്ണൂർ മൂന്ന്, പാലക്കാട് രണ്ട്, കൊല്ലം ഒന്ന് എന്നിങ്ങിനെയാണ് ഷിഗെല്ല രോഗ ബാധ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ജൂൺ മാസം 133 രോഗബാധയും അഞ്ച് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 209 ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (40), വയനാട് […]
Read more

ഈ വർഷം ആദ്യ പാദത്തിൽ 154 കോടി റിയാലിന്റെ വ്യാപാര മിച്ചം

മസ്കത്ത്: ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ ഒമാന്റെ വിദേശ വ്യാപാര മേഖലയിൽ മികച്ച നേട്ടം. ഈ വർഷം മാർച്ച് അവസാനത്തോടെ രാജ്യത്തിന്റെ വ്യാപാര സന്തുലനത്തിൽ 154 കോടി ഒമാനി റിയാലിന്റെ മിച്ചം രേഖപ്പെടുത്തിയതായി ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇൻഫർമേഷൻ (NCSI) പുറത്തുവിട്ട പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 153 കോടി റിയാലായിരുന്നു. ആഗോള വിപണിയിലെ പ്രതിസന്ധികൾക്കിടയിലും ഇറക്കുമതിച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധിച്ചതാണ് വ്യാപാര മിച്ചം ഉയർത്തി […]
Read more

അടുത്ത ആഴ്ച താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത

കുവൈത്ത്: വാരാന്ത്യത്തിൽ കുവൈത്തിന്റെ തീരപ്രദേശങ്ങളിൽ ഈർപ്പം ഉയരുമെന്ന് കാലാവസ്ഥാ വിദഗ്ധൻ ഈസ റമദാൻ മുന്നറിയിപ്പ് നൽകി. വെള്ളി, ശനി ദിവസങ്ങളിൽ തുടരുന്ന തെക്കുകിഴക്കൻ കാറ്റ് ചൂട് വർധിപ്പിക്കും. ഞായറാഴ്ച മുതൽ മിതമായതോ ശക്തമായതോ ആയ കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറുമെന്നും തിങ്കളാഴ്ച വരെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മരുഭൂമി പ്രദേശങ്ങളിലും തുറന്ന സ്ഥലങ്ങളിലും പൊടിക്കാറ്റിനും സാധ്യതയുണ്ട്. അടുത്ത ആഴ്ചയുടെ തുടക്കത്തിൽ വീണ്ടും താപനില ഉയരുമെന്നും പരമാവധി താപനില 47 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ എത്താനിടയുണ്ടെന്നും […]
Read more

കൊല്ലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു

കൊല്ലം: കൊല്ലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീട്ടമ്മ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുളത്തൂപ്പുഴ ചന്ദനക്കാവ് വടക്കേ ചെറുകര സ്വദേശിനി ചന്ദ്രിക(60)യാണ് മരിച്ചത്. രോഗ ലക്ഷണങ്ങള്‍ ഗുരുതരമായതിനെ തുടര്‍ന്നാണ് ചന്ദ്രികയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ഐസിയുവില്‍ ചികിത്സയിലായിരിക്കെ മരണം സംഭവിക്കുകയായിരുന്നു..
Read more

യുഎഇയിൽ വേനൽ കനക്കുന്നു

ദുബായ്: യുഎഇയിൽ ഇന്ന് വർഷത്തിലെ തന്നെ ഏറ്റവും നീളമേറിയ പകൽ അനുഭവപ്പെടും. ഇതോടെ യുഎഇയിൽ ഇന്ന് ഏകദേശം 14 മണിക്കൂറോളം പകൽ വെളിച്ചം ലഭിക്കും. ഭൂമിയുടെ ഉത്തരാർദ്ധഗോളത്തിൽ വേനൽക്കാലത്തിന്റെ ഔദ്യോഗിക തുടക്കം കുറിക്കുന്ന ‘സമ്മർ സോൾസ്റ്റിസ്’ പ്രതിഭാസമാണ് ഇതിന് കാരണം. ഇതോടെ യുഎഇയിൽ ഇന്ന് ഏകദേശം 14 മണിക്കൂറോളം പകൽ വെളിച്ചം ലഭിക്കും. ഇത് മേഖലയിലെ ഏറ്റവും ചൂടുകൂടിയ കാലയളവിന്റെ തുടക്കം കൂടിയാണ്. യുഎഇ സമയം ഇന്ന് ഉച്ചയ്ക്ക് 12:25-നാണ് സമ്മർ സോൾസ്റ്റിസ് സംഭവിക്കുന്നത്. ഈ സമയത്ത് […]
Read more

രജിസ്‌ട്രേഷൻ വകുപ്പിന് ബജറ്റിൽ 27.7 കോടി രൂപ; തീർപ്പുകൽപ്പിക്കലുകളും ഡിജിറ്റൽ പരിഷ്കാരങ്ങളും സമയബന്ധിതമാക്കുമെന്ന് മന്ത്രി ഒ.ജെ ജനീഷ്

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ രജിസ്‌ട്രേഷൻ വകുപ്പിന്റെ പ്രവർത്തനക്ഷമതയും ജനസൗഹൃദ സേവനങ്ങളും വർധിപ്പിക്കുന്നതിനായി 27.7 കോടി രൂപ വകയിരുത്തിയത് വകുപ്പിന്റെ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് അറിയിച്ചു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള വികസന പ്രവർത്തനങ്ങൾക്കും ജനങ്ങൾക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾക്കുമാണ് ഈ തുക വിനിയോഗിക്കുക. ഭൂമിയുടെ ന്യായവില വിപണി യാഥാർഥ്യങ്ങൾക്കനുസരിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ സമഗ്രമായി പരിഷ്‌കരിക്കാൻ ബജറ്റ് വിഭാവനം ചെയ്യുന്നുണ്ട്. നിലവിലുള്ള എല്ലാ ന്യായവില അപ്പീലുകളും പ്രത്യേക അദാലത്തുകളിലൂടെ ഈ വർഷം […]
Read more

ബജറ്റ് 2026: സമഗ്ര വികസനത്തിന് കരുത്തേകി ബജറ്റ്- പുതുയുഗ കേരളത്തിന്റെ റോഡ്‌മാപ്പ്

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക പുനരുജ്ജീവനത്തിനും ദീർഘകാല വികസനത്തിനും സാമൂഹിക ക്ഷേമത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സമഗ്ര കാഴ്ചപ്പാടാണ് ബജറ്റ് 2026-27 മുന്നോട്ടുവെക്കുന്നത്. സാമ്പത്തിക വെല്ലുവിളികളെ അതിജീവിച്ച് നിക്ഷേപം, തൊഴിൽ, അടിസ്ഥാന സൗകര്യ വികസനം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷ എന്നിവയ്ക്ക് പുതിയ ദിശാബോധം നൽകുന്ന വികസന അജണ്ടയാണ് ഈ ബജറ്റിന്റെ അടിത്തറ. ആധുനിക സാങ്കേതികവിദ്യ, വൻകിട നിക്ഷേപങ്ങൾ, വിജ്ഞാന സമ്പദ്‌വ്യവസ്ഥ, സാമൂഹിക സുരക്ഷ, പരിസ്ഥിതി ഉത്തരവാദിത്തം എന്നിവയെ സമന്വയിപ്പിച്ചുകൊണ്ട് കേരളത്തെ ആഗോള നിലവാരത്തിലുള്ള വികസന […]
Read more

Recent News