Tag: LATEST

സർക്കാറിനെതിരെ സിറോ മലബാർ സഭ

തിരുവനന്തപുരം: മദ്യനയത്തിനെതിരെ സിറോ മലബാർസഭ ബിഷപ് മാർ ജോസഫ് പാംപ്ലാനി രം​ഗത്ത്. ലഹരി വ്യാപിപ്പിക്കുന്ന നയം സ്വീകാര്യമല്ലെന്നും വീര്യം കുറഞ്ഞത് എന്ന പേരിൽ എല്ലാവർക്കും മദ്യം ലഭ്യമാക്കാനുള്ള തീരുമാനം ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ തൂഫാൻ പോലുള്ള പരിപാടികളെ ഇത് പിന്നോട്ടടിപ്പിക്കും. തീരുമാനം പുനഃപരിശോധിക്കണം. കഴിഞ്ഞ സർക്കാർ ചെയ്ത തെറ്റ് തെറ്റെന്ന് പറയാൻ കഴിയണം. ആ നയത്തിൻറെ മറവിൽ പുതിയ സർക്കാർ മദ്യമൊഴുക്കരുതെന്നും അദ്ദേഹം പറഞ്ഞു. റബ്ബറിൻറെ താങ്ങ് വില കൂട്ടിയത് അഭിനന്ദനാർഹമായ കാര്യമാണ്. 200ൽ നിന്ന് […]
Read more

‘എ.ഡി തോമസ് പിണറായി വിജയന് മനസ്സിൽ നോവുന്ന ഓർമ്മയായിരിക്കും’; കെ.സി വേണു​ഗോപാൽ

ആലപ്പുഴ: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചവരെ വെറുതേ വിടില്ലെന്നും രക്ഷാപ്രവർത്തനക്കേസിന് പുറമേ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് എം.പി പ്രവീണിനെ മാരകമായി അടിച്ച സിഐയുടെ തൊപ്പി മാറേണ്ടത് അനിവാര്യമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ വ്യക്തമായ കാഴ്ചപ്പാടും സമീപനവും സ്ഥാനാർഥി നിർണയവുമാണ് ആലപ്പുഴയിൽ വൻ വിജയമുണ്ടാക്കിയത്. എ.ഡി തോമസിനെ സ്ഥാനാർഥിയാക്കിയതിന്റെ പേരിൽ പാർട്ടി വിട്ടവരും തന്നെ ആക്ഷേപിച്ചവരുമുണ്ട്. രക്ഷാപ്രവർത്തനത്തിനിടയിൽ പൊലീസ് തല്ലിച്ചതച്ച എ.ഡി തോമസ് പ്രതിപക്ഷനേതാവ് പിണറായി വിജയന് എന്നും […]
Read more

സർക്കാരിന് ആശ്വാസം; പ്രിയദര്‍ശിനി പദ്ധതി തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചുകൊണ്ടുള്ള പ്രിയദര്‍ശിനി പദ്ധതി സര്‍ക്കാരിന് തുടരാമെന്ന് ഹൈക്കോടതി. സൗജന്യയാത്രാ പദ്ധതി നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ പരിഗണനയില്‍ വന്ന ഹര്‍ജി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പദ്ധതി രാഷ്ട്രീയ നേട്ടത്തിനുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെയെന്നും പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുകയെന്നും കോടതി ചോദിച്ചിരുന്നു. ശാസ്ത്രീയ പഠനമോ സാമ്പത്തിക ആഘാതമോ വിലയിരുത്താതെയാണ് പദ്ധതി നടപ്പാക്കിയതെന്നും പൊതുജനാഭിപ്രായ […]
Read more

ഖാർഗെ പ്രസംഗിക്കുന്നതിനിടെ ഡി കെ ശിവകുമാറിന് മുദ്രാവാക്യം വിളി; ശാസിച്ച് പാർട്ടി അധ്യക്ഷൻ

ബം​ഗളൂരു: ബംഗളുരുവിൽ നടന്ന പൊതുപരിപാടിയ്ക്കിടയിൽ മുഖ്യമന്ത്രി ഡികെ ശിവകുമാറിനായി മുദ്രാവാക്യം വിളിച്ച പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ‘സങ്കൽപ സാമവേശ’ എന്ന പരിപാടിക്കിടെയായിരുന്നു സംഭവം. ചടങ്ങിന് തടസം സൃഷ്ടിച്ചു കൊണ്ടാണ് ഒരു വിഭാഗം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. ‘ ഡികെ ഡികെ’ എന്നാണ് അണികൾ മുദ്രാവാക്യം വിളിച്ചത്. ഇതോടെ ക്ഷുഭിതനായ ഖർഗെ ഇവരെ ഒന്നിനും കൊള്ളാത്തവർ എന്ന് വിളിക്കുകയും ഇത് പാർട്ടി പരിപാടിയാണ് അല്ലാതെ ഏതെങ്കിലും ഒരു നേതാവിനെ കേന്ദ്രീകരിച്ചുള്ള […]
Read more

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന് ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി. കേരളത്തിന് സുരക്ഷ തമിഴ് നാടിന് വെള്ളം. അതനുസരിച്ച് കരാർ ഉണ്ടാക്കണം നാഷണൽ ഡാം സേഫ്റ്റി അതോറിറ്റിയുടെ ഭാഗത്ത് നിന്ന് ആശങ്ക ഉണ്ടാക്കുന്ന നടപടികളാണ് വരുന്നത്, കേന്ദ്രമന്ത്രിക്ക് ഇത് സംബന്ധിച്ച കത്ത് നൽകി വിദഗ്ധ സമിതിയില്‍ കേരളത്തിന്‍റെ അംഗത്തെ പുനസ്ഥാപിക്കണം, കേരളത്തോട് സമ്പൂർണ വിവേചനമുള്ളത് കൊണ്ട് ഏകപക്ഷീയമായ തീരുമാനങ്ങൾ ഉണ്ടാകുന്നു. കേരളത്തോട് ആലോചിക്കാതെയാണ് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയത് കേരളത്തിന്റെ ഭാഗം വിശദീകരിക്കാൻ ഇപ്പോൾ ആളില്ലെന്നും അദ്ദേഹം […]
Read more

പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം; ചികിത്സയിലായിരുന്ന 45 കാരി മരിച്ചു

പാലക്കാട്: പാലക്കാട് ജില്ലയില്‍ വീണ്ടും ഡെങ്കിപ്പനി ബാധിച്ച് മരണം. ചിറ്റൂര്‍ പെരുമാട്ടി പള്ളിച്ചാര്‍ത്തുകുളമ്പ് സ്വദേശി ഗീത (45) ആണ് മരിച്ചത്. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. അങ്കണവാടി ജീവനക്കാരിയായിരുന്നു ഇവർ. പാലക്കാട് ജില്ലയില്‍ ഈ മാസം ഡെങ്കിപ്പനി മൂലമുള്ള നാലാമത്തെ മരണമാണിത്. മെയില്‍ 2 പേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. ഈഡിസ് കൊതുകുകള്‍ പരത്തുന്ന ഒരു വൈറല്‍ രോഗമാണ് ഡെങ്കിപ്പനി. ‘ബ്രേക്ക്‌ബോണ് ഫീവര്‍’ എന്നും ഇത് അറിയപ്പെടുന്നു. ഡെങ്കിപ്പനി എല്ലാ പ്രായത്തിലുള്ള ആളുകളേയും ബാധിക്കാം. […]
Read more

‘അമ്മ’ ഭരണസമിതിയിലെ രാജി; പ്രതികരിച്ച് ലക്ഷ്മിപ്രിയയും മല്ലിക സുകുമാരനും

കൊച്ചി: താരസംഘടന ‘അമ്മ’യുടെ ഭരണസമിതി രാജിവെച്ചതിൽ പ്രതികരണവുമായി നടിയും ഭരണസമിതി വൈസ് പ്രസിഡന്റുമായ ലഷ്മിപ്രിയ. അമ്മ സംഘടനയിൽ സംഭവിച്ചതിനെല്ലാം മാധ്യമങ്ങൾക്ക് ചെറുതല്ലാത്ത പങ്കുണ്ടെന്ന് ലഷ്മിപ്രിയ പറഞ്ഞു. താൻ യൂട്യൂബർമാർക്കെതിരെ പരാതി നൽകിയത് സംബന്ധിച്ച പോസ്റ്റ് മുഖ്യധാരാ മാധ്യമങ്ങൾ ഉൾപ്പെടെ വളച്ചൊടിച്ചെന്ന് ലഷ്മിപ്രിയ ആരോപിച്ചു. ഒരു ഭാഗം മാത്രം കേട്ട് നമുക്ക് പറയാനുളളത് എന്താണെന്ന് മനസിലാക്കാത്ത സിസ്റ്റത്തിന്റെ ഭാഗമായിരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളും സംഘടനാപരമായ പ്രശ്നങ്ങളും രണ്ടും രണ്ടാണെന്ന് മനസിലാക്കാനുളള വിവേചനപരമായ ബുദ്ധി ഉണ്ടാകണമെന്നും ലഷ്മിപ്രിയ പറഞ്ഞു. […]
Read more

അമ്മ’യുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അനൗചിത്യം: മന്ത്രി പി സി വിഷ്ണുനാഥ്

തിരുവനന്തപുരം: മലയാള സിനിമയിലെ താര സംഘടനയായ `അമ്മ’യുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അനൗചിത്യമാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. കൂടാതെ രാജ്യാന്തര ചലച്ചിത്ര മേള ഇത്തവണയും തിരുവനന്തപുരത്ത് തന്നെ നടക്കുമെന്നും കൊച്ചിയിലേക്ക് വേദി മാറ്റി എന്നുള്ള പ്രചാരണം വ്യാജമാണെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് വാർഷിക ജനറൽബോഡി തർക്കത്തിന് പിന്നാലെയാണ് അമ്മ' ഭരണസമിതി രാജിവെച്ചത്. താരസംഘടനയിലെ പ്രശ്നങ്ങൾ അവരുടെ ആഭ്യന്തര കാര്യങ്ങളാണെന്നും അതിൽ സർക്കാർ ഇടപെടാൻ മാത്രം ഒന്നും കാണുന്നില്ലെന്നും മന്ത്രി പി സി വിഷ്ണുനാഥ് […]
Read more

പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു. അലോട്ട്‌മെൻ്റ് വിവരങ്ങൾ അഡ്‌മിഷൻ വെബ്സൈറ്റായ ‘www.hscap.kerala.gov.in‘ ൽ ഉള്ള ‘Candidate Login-SWS’ലെ ‘Second Allot Results’ ലിങ്കിലൂടെ ലഭിക്കും. ജൂൺ 22 തിങ്കളാഴ്ച രാവിലെ 10 മണിമുതൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. പ്രവേശനം ജൂൺ 23ന് വൈകിട്ട് അഞ്ചുമണിവരെ നടക്കും.
Read more

സുധീരൻ കട്ടപ്പുറത്തെ ഓടാത്ത വണ്ടി; വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ വി.എം. സുധീരനെതിരെയും, മൈക്രോഫിനാൻസ് തട്ടിപ്പ് കേസിനിടെ ആത്മഹത്യ ചെയ്ത എസ്.എൻ.ഡി.പി മുൻ യൂണിയൻ സെക്രട്ടറി കെകെ. മഹേശനെതിരെയും കടുത്ത അധിക്ഷേപങ്ങളുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഎം സുധീരൻ രാഷ്ട്രീയത്തിൽ പ്രസക്തിയില്ലാത്ത നേതാവാണെന്നും തന്നെ വേട്ടയാടാൻ നോക്കിയ ‘പുല്ലന്മാരൊന്നും’ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. സുധീരൻ കട്ടപ്പുറത്തെ ഓടാത്ത വണ്ടി’ ‘സുധീരൻ കട്ടപ്പുറത്തിരുന്ന ഓടാത്ത വണ്ടിയാണ്. പണ്ടുമുതലേ സുധീരൻ എന്നെ വ്യക്തിപരമായി വേട്ടയാടാൻ […]
Read more

Recent News