Tag: LATEST

മുല്ലപ്പെരിയാര്‍ വിഷയം; കേരള പ്രതിനിധിയെ മാറ്റിയത് അംഗീകരിക്കില്ലെന്ന് മോന്‍സ് ജോസഫ്

ന്യൂഡല്‍ഹി: ഇടുക്കി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനാ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ മാറ്റിയ കേന്ദ്ര നടപടിക്കെതിരെ മന്ത്രി മോന്‍സ് ജോസഫ്. കേന്ദ്ര തീരുമാനം ഏകപക്ഷീയമാണെന്നും നടപടി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ടി. കെ ശിവരാജനെ അകാരണമായി മാറ്റി. കേരളവുമായി ആലോചിച്ചിട്ടില്ല. വകുപ്പുമായി ആലോചിക്കാതെയാണ് കേന്ദ്രനടപടി. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു. കേന്ദ്രം നടപടി പിന്‍വലിക്കണം. കേരളത്തിന്റ അംഗത്തെ ചേര്‍ക്കണം. കേരള പ്രതിനിധിയെ ഒഴിവാക്കിയെന്ന കത്തുവന്നു. അംഗീകരിക്കില്ലെന്ന് വകുപ്പ് സെക്രട്ടറി കേന്ദ്രത്തിന് മറുപടി കൊടുത്തു. […]
Read more

തമിഴ്നാട്ടിൽ അമോണിയ ചോർച്ച; മരണം ഏഴായി, നിരവധി പേർ ആശുപത്രിയിൽ

ചെന്നൈ: തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിങ് യൂണിറ്റിൽ ഉണ്ടായ അമോണിയ വാതകച്ചോർച്ചയിൽ മരണം ഏഴായി. നിരവധി പേർ ആശുപത്രിയിൽ. മരിച്ചവരെല്ലാം ഇതരസംസ്ഥാനക്കാരാണ്. വാതകചോർച്ച ഉണ്ടാകുമ്പോൾ ഏകദേശം 120 ഓളം ഇതരസംസ്ഥാന ജീവനക്കാർ ഫാക്ടറി പരിസരത്ത് ഉണ്ടായിരുന്നു. പൊലീസ്, ഫയർ ഫോഴ്സ്, റവന്യൂ, ഹെൽത്ത് വകുപ്പുകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ജില്ലാ ഭരണകൂടത്തിൻ്റെ അഭ്യർത്ഥനപ്രകാരം, ആരക്കോണത്തുനിന്നുള്ള എൻഡിആർഎഫിൻ്റെ പ്രത്യേക സംഘത്തെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രി വിജയ് അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിന് മൂന്നംഗ സമിതിയെ രൂപീകരിച്ചു. 24 മണിക്കൂറിനകം പ്രാഥമിക […]
Read more

മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത; യുഎഇയിൽ കാലാവസ്ഥ മുന്നറിയിപ്പ്

അബുദാബി: യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്‌ക്കൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞിനും ഈ ആഴ്ച അവസാനത്തോടെ താപനില കുറയാനും സാധ്യതയുണ്ടെന്നാണ് പ്രവചനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് കിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് കാരണമാകുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അന്തരീക്ഷത്തിൽ ഈർപ്പം കൂടുന്നത് മൂലം തീരദേശ-ഉൾനാടൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. തിങ്കളാഴ്ച രാജ്യത്ത് പൊതുവെ […]
Read more

നീതി കിട്ടിയില്ല’; ‘അമ്മ’ ജനറൽ ബോഡി യോഗത്തിൽ ആഞ്ഞടിച്ച് അൻസിബ ഹസ്സൻ

കൊച്ചി: ‘അമ്മ’ ജനറല്‍ ബോഡി യോഗത്തില്‍ ആഞ്ഞടിച്ച് നടി അന്‍സിബ ഹസ്സന്‍. എക്‌സിക്യൂട്ടീവ് കമ്മിറ്റി തന്റെ പരാതി കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് അന്‍സിബ കുറ്റപ്പെടുത്തി. തനിക് നീതി കിട്ടിയില്ലെന്നും ഗൂഢാലോചന നടന്നെന്നും അന്‍സിബ പറഞ്ഞു. നീതി ലഭിക്കാത്തതിനാലാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചതെന്ന് അന്‍സിബ കൂട്ടിച്ചേര്‍ത്തു. താന്‍ പരാതി പറഞ്ഞപ്പോള്‍ ഊള കേസ് എന്ന് ടിനി ടോം പറഞ്ഞെന്നും തന്നെ മത വര്‍ഗീയവാദിയാക്കി ചിത്രീകരിച്ചെന്നും അന്‍സിബ പറഞ്ഞു. അതേസമയം ഇന്ന് ചേര്‍ന്ന ‘അമ്മ’ ജനറല്‍ ബോഡി യോഗത്തില്‍ വലിയ […]
Read more

അയോധ്യ സംഭാവന അപഹരണത്തിൽ രൂക്ഷ വിമർശനവുമായി കെജ്രിവാൾ

ഡൽഹി : അയോധ്യ രാമക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ച കോടിക്കണക്കിന് രൂപയും വെള്ളിക്കട്ടികളും കാണാതായ സംഭവത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ. കോടിക്കണക്കിന് രൂപയുടെ സംഭാവന മോഷ്ടിക്കപ്പെട്ടിട്ടും ഒരു എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും സർക്കാർ ആരെയാണ് സംരക്ഷിക്കുന്നതെന്നും അരവിന്ദ് കെജ്രിവാൾ ചോദിച്ചു. പ്രതികൾ എത്ര ഉന്നതരാണെങ്കിലും ജയിലിൽ അടയ്ക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു. “കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസകേന്ദ്രമാണ് രാമക്ഷേത്രം. ആ രാമക്ഷേത്രത്തിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സംഭാവന മോഷ്ടിക്കപ്പെട്ടിട്ടും ഒരു എഫ്ഐആർ […]
Read more

കെഎസ്ആർടിസി ബസിൽ വീണ്ടും ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ കഴക്കൂട്ടം സ്വദേശി ആന്റണി തോമസ് അറസ്റ്റിലായി. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് പോയ സൂപ്പർഫാസ്റ്റ് ബസിലാണ് അതിക്രമം ഉണ്ടായത്. തിരുവനന്തപുരത്തുനിന്ന് ബസിൽ കയറിയ യാത്രക്കാരിയാണ് അതിക്രമം നേരിട്ടത്. കൊല്ലം പോളയത്തോട് വെച്ച് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. കോട്ടയത്തേക്ക് പോകുകയായിരുന്നു യുവതി. കഴക്കൂട്ടത്തുനിന്ന് ബസിൽ കയറിയ പ്രതി, ആദ്യം മോശം പരാമർശങ്ങൾ നടത്തുകയും പിന്നീട് യുവതിയെ കയറിപ്പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതി. യുവതി വിവരം അറിയിച്ചതിനെ തുടർന്ന് കണ്ടക്ടറും ഡ്രൈവർ […]
Read more

അമ്മയിൽ നാടകീയ രം​ഗങ്ങൾ, ഭരണ സമിതി രാജിവെച്ചു

കൊച്ചി: താരസംഘടന അമ്മയിൽ നാടകീയ രം​ഗങ്ങൾ. വാർഷിക ബോഡിയിലെ തർക്കത്തിന് പിന്നാലെ അമ്മയുടെ ഭരണസമിതി രാജിവെച്ചു. പ്രസിഡൻ്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ തുടങ്ങി എല്ലാ അം​ഗങ്ങളും രാജിവെച്ചു. തുടർന്ന് അമ്മയിൽ വീണ്ടും അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കും. പുതിയ കമ്മറ്റിയെ ഉടൻ തീരുമാനിക്കും. ഇന്ന് രാവിലെ തുടങ്ങിയ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വൻ തർക്കവും നാടകീയ രംഗങ്ങളുമാണ് ഉണ്ടായിട്ടുള്ളത്. തർക്കം രൂക്ഷമായതോടെ അധ്യക്ഷ സ്ഥാനത്ത് […]
Read more

പയ്യാമ്പലം ബീച്ചിലെ അപകടം; കാണാതായ ബാംഗ്ലൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ തിരയിൽപ്പെട്ട കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റുഗാർഡും നേവിയും സംയുക്തമായി നടത്തിയ തെരച്ചിലാണ് ബാംഗ്ലൂർ സ്വദേശി സന്തോഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് കൊട്ടിയൂർ ദർശനം കഴിഞ്ഞെത്തിയ സന്തോഷും മൂന്ന് സുഹൃത്തുക്കളും കടലിൽ ഇറങ്ങിയത്. തിരയിൽ പെട്ട ഒരാളെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തിയെങ്കിലും സന്തോഷിനെ കാണാതായി. ഇന്നലെ രാവിലെ കർണാടകയിൽ നിന്നെത്തിയ എട്ടംഗ സംഘത്തിലെ ഒരാളും അപകടത്തിൽ പെട്ടിരുന്നു. വേലിയേറ്റ സമയത്താണ് വിനോദസഞ്ചാരികൾ അനുമതിയില്ലാതെ കടലിൽ […]
Read more

ഉടൻ ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം പുനഃരാരംഭിക്കും: എം ലിജു

ആലപ്പുഴ: രണ്ടോ മൂന്നോ ദിവസത്തിനകം ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പുനഃരാരംഭിക്കുമെന്ന് എക്‌സൈസ് മന്ത്രി എം ലിജു. എല്‍ഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ച പ്രതിസന്ധിയാണ് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയത്. ജവാന്റെ ഉല്‍പ്പാദനം നിലയ്ക്കുമ്പോള്‍ ഫലം കിട്ടുന്നത് മറ്റുസ്വകാര്യ കമ്പനികള്‍ക്ക് ആകാമെന്നും എം ലിജു മാധ്യമങ്ങളോട് പറഞ്ഞു. ജവാന്റെ ഉല്‍പ്പാദനം നിലച്ചതില്‍ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പ്ലാന്റിലെ പ്രതിസന്ധി മന്ത്രിയെ അറിയിക്കാന്‍ വൈകിയതിലാണ് അന്വേഷണം. ഇതിനായി നികുതി സെക്രട്ടറിയെ ചുമതലപ്പെടുത്തി. മദ്യ ഉത്പാദനം നിലച്ചത് മാധ്യമങ്ങളിലൂടെയാണ് മന്ത്രി അറിഞ്ഞതെന്നാണ് വിവരം. ഇത് […]
Read more

മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവക്കടത്ത്; ഇഡി വലയിൽ പ്രമുഖ ആശുപത്രികൾ

കൊച്ചി: കേരളത്തിൽ വൻ തോതിൽ നടന്നുവന്ന നിയമവിരുദ്ധ അവയവക്കടത്ത് മാഫിയ പ്രവർത്തിച്ചിരുന്നത് മെഡിക്കൽ ടൂറിസം കമ്പനിയുടെ മറവിലാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. സാമ്പത്തികമായി കടുത്ത പ്രതിസന്ധി നേരിടുന്ന സാധാരണക്കാരെ ചൂഷണം ചെയ്ത് വൻ ലാഭമുണ്ടാക്കിയ സംഘത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് ഇഡി അന്വേഷണം ആരംഭിച്ചു. കേരള പൊലീസിന്റെ എഫ്ഐആറുകളുടെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസെടുത്ത കേന്ദ്ര ഏജൻസി, കഴിഞ്ഞ ദിവസങ്ങളിൽ പ്രമുഖ ആശുപത്രികൾ ഉൾപ്പെടെ കേരളത്തിലെ ഒമ്പത് പ്രധാന കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. വ്യാജരേഖ ചമയ്ക്കൽ, […]
Read more

Recent News