ഭിന്നശേഷി വിദ്യാഭ്യാസ-പുനരധിവാസ രംഗത്ത് ദേശീയ മാതൃകയായി നിഷിനെ ഉയർത്തും: മന്ത്രി അബ്ദുൾ ഗഫൂർ
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് മന്ത്രി അബ്ദുൾ ഗഫൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) സന്ദർശിച്ച് സ്ഥാപനത്തിന്റെ വിവിധ അക്കാദമിക്, ക്ലിനിക്കൽ, ഗവേഷണ പ്രവർത്തനങ്ങൾ വിലയിരുത്തി. 1997-ൽ ചെറിയ രീതിയിൽ ആരംഭിച്ച നിഷ് ഇന്ന് ഭിന്നശേഷി വിദ്യാഭ്യാസം, പുനരധിവാസം, ഗവേഷണം, അസിസ്റ്റീവ് ടെക്‌നോളജി, ഉൾക്കൊള്ളുന്ന ഉന്നത വിദ്യാഭ്യാസം എന്നിവയെ സമന്വയിപ്പിക്കുന്ന രാജ്യത്തെ തന്നെ സവിശേഷ സ്ഥാപനങ്ങളിലൊന്നായി വളർന്നിട്ടുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ബധിരർക്കും ശ്രവണപരിമിതിയുള്ളവർക്കുമായുള്ള ഉന്നത വിദ്യാഭ്യാസം, റീഹാബിലിറ്റേഷൻ സയൻസസിലെ പ്രൊഫഷണൽ കോഴ്‌സുകൾ, ക്ലിനിക്കൽ സേവനങ്ങൾ, […]
Read more

