Tag: LATEST

‘യുഎന്നിൽ നടത്തിയത് അനാവശ്യ പരാമർശം’; പാകിസ്ഥാന് കടുത്ത ഭാഷയിൽ മറുപടി നൽകി ഇന്ത്യ

ഡൽഹി: ജമ്മു കശ്മീരുമായി പാകിസ്ഥാന് ബന്ധപ്പെട്ട് ശക്തമായ മറുപടി നൽകി ഇന്ത്യ. ജമ്മു കശ്മീർ എക്കാലവും ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും അതിൽ മാറ്റമുണ്ടാകില്ലെന്നും ഇന്ത്യ വ്യക്തമാക്കി. സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി പാകിസ്താൻ യുഎൻ വേദികളെ ദുരുപയോഗം ചെയ്യുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ശനിയാഴ്ച യുഎൻ സുരക്ഷാ കൗൺസിലിന്റെ വാർഷിക റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടന്ന പ്ലീനറി യോഗത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ പാർവതനേനി ഹരീഷ് യോഗത്തിൽ സംസാരിക്കവേ, ഇന്ത്യയുടെ ആഭ്യന്തര കാര്യമായ ജമ്മു കശ്മീരിനെക്കുറിച്ച് പാകിസ്താൻ നടത്തിയ […]
Read more

സലിംകുമാറിന് നിത്യശാന്തി നേർന്ന് നവ്യാ നായർ

തിരുവനന്തപുരം: സഹപ്രവർത്തകൻ എന്നതിലുപരി ലൊക്കേഷനിൽ നമ്മളെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും കൂടെ നിൽക്കുകയും ചെയ്ത ചെയ്ത സഹോദരനാണ് സലിം കുമാറെന്ന് അനുസ്മരിച്ച് നടി നവ്യാ നായർ. ഹാസ്യനടനിൽ നിന്നും സ്വഭാവ നടനിലേക്ക് മാറുകയും നാഷണൽ അവാർഡ് നേടി, മലയാളികൾക്ക് അഭിമാനമാകുകയും ചെയ്ത നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട സലീമേ‌ട്ടൻ നമ്മെ വിട്ടുപിരിഞ്ഞെന്നും അവർ പറഞ്ഞു. രാവിലെ വന്ന് അദ്ദേഹത്തെ അവസാനമായി കാണാൻ സാധിച്ചു. ഒരുപാട് ഒരുമിച്ച് യാത്ര ചെയ്തു. അടുത്തിടപഴകിയ വ്യക്തിയായിരുന്നു. വളരെ ചെറുപ്പത്തിലാണ് വിയോ​ഗം. അദ്ദേഹത്തിന്റെ […]
Read more

സൗദിയിൽ ഒരാഴ്ചക്കിടെ 7,760 പേർ പിടിയിൽ

റിയാദ്: സൗദിയിൽ താമസം, ജോലി, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരെ കണ്ടെത്താനായി നടത്തിയ രാജ്യവ്യാപകമായ സുരക്ഷാ പരിശോധനകളിൽ ഒരാഴ്ചക്കുള്ളിൽ 7,760 പേർ പിടിയിലായി. 2026 മെയ് 28 മുതൽ ജൂൺ 3 വരെയുള്ള കാലയളവിൽ വിവിധ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിലാണ് ഇത്രയും പേർ പിടിയിലായത്. പിടിയിലായവരിൽ 4,060 പേർ ഇഖാമ നിയമ ലംഘകരും, 2,574 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും, 1,126 പേർ തൊഴിൽ നിയമ ലംഘകരുമാണ്. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ […]
Read more

പരസ്പരം കാണാനാകാതെ തലയോട്ടികൾ ഒട്ടിച്ചേർന്ന ഇരട്ടകളെ വേർപ്പെടുത്തി

ദുബൈ: തലയോട്ടികൾ ഒട്ടിച്ചേർന്ന നിലയിൽ ജനിച്ച സയാമീസ് ഇരട്ടകൾക്ക് അബൂദബിയിൽ പുതുജീവൻ. ശൈഖ് ഖലീഫാ മെഡിക്കൽ സിറ്റിയിൽ നടന്ന ശസ്ത്രക്രിയയിൽ നൈജീരിയൻ സയാമീസ് ഇരട്ടകളെ വിജയകരമായി വേർപ്പെടുത്തി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാർ ചേർന്ന് നടത്തിയ തുടരൻ ശസ്ത്രക്രിയക്കും ചികിത്സക്കും ആറുമാസം സമയമെടുത്തു. തലയുടെ പിൻഭാഗം ഒട്ടിച്ചേർന്ന വിധം പരസ്പരം കാണാൻ പോലും കഴിയാത്തവിധമായിരുന്നു ഇവരുടെ ജനനം. പതിനഞ്ച് മാസം പ്രായമുള്ളപ്പോഴാണ് നൈജീരിയയിൽ നിന്ന് മേഴ്സിയേയും, ജെൽസിയെയും അബൂദബിയിൽ എത്തിക്കുന്നത്. അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ […]
Read more

മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ ഐ സമീല്‍ അന്തരിച്ചു

കൊച്ചി: ചരിത്രകാരനും മാധ്യമപ്രവര്‍ത്തകനുമായ ഐ സമീല്‍ അന്തരിച്ചു. തായ്ലാന്‍ഡില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 49 വയസായിരുന്നു. മാധ്യമം ദിനപത്രത്തിന്റെ മലപ്പുറം ബ്യൂറോ ചീഫായിരുന്ന സമീല്‍, മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. നാലാം തീയതിയാണ് സമീല്‍ ടൂര്‍ മാനേജരായി തായ്ലാന്‍ഡില്‍ എത്തുന്നത്. ഇന്ന് രാവിലെ പുറത്ത് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
Read more

സലിം കുമാറിൻ്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഹുൽ ​ഗാന്ധിയും

കൊച്ചി: സലിം കുമാറിൻ്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയും. സലിം കുമാറിൻ്റെ വിയോ​ഗത്തിൽ അ​ഗാധമായ ദു:ഖം രേഖപ്പെടുത്തുന്നുവെന്ന് മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിപ്പ് പങ്കുവെച്ചു. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് സലിം കുമാർ എന്നും കുടുംബത്തിൻ്റെയും ആരാധകരുടെയും ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും മോദി കുറിപ്പിൽ പറഞ്ഞു. സലിം കുമാറിൻ്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി അനുശോചിച്ചു. […]
Read more

ഖത്തറിൽ എൻട്രി വിസകൾക്കുള്ള ഇളവ് നിർത്തലാക്കിയ നടപടി

ഖത്തർ : ഖത്തറിൽ എൻട്രി വിസകൾക്കുള്ള ഇളവ് നിർത്തലാക്കിയ നടപടി നാളെ മുതൽ പ്രാബല്യത്തിൽ. വിസകൾക്ക് താൽക്കാലികമായി കാലാവധി നീട്ടി നൽകിയിരുന്ന നടപടിയാണ് അവസാനിപ്പിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് മൂന്ന് മുതലാണ് എൻട്രി വിസകൾക്ക് ഖത്തർ ആഭ്യന്തര മന്ത്രാലയം താൽക്കാലികമായി കാലാവധി നീട്ടി നൽകിയിരുന്നത്. ഇളവ് അവസാനിപ്പിച്ചതോടെ നാളെ മുതൽ രാജ്യത്തെ എല്ലാ സന്ദർശക വിസകൾക്കും നേരത്തെയുള്ള നിയമങ്ങൾ ബാധകമായിരിക്കും. വിസാ കാലാവധി, പുതുക്കുന്നതിനുള്ള ഫീസുകൾ എന്നിവ പഴയതു പോലെ തുടരും. […]
Read more

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തു; പരിശോധന കർശനമാക്കുമെന്ന് മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തെന്ന് ആരോ​ഗ്യ മന്ത്രി അറിയിച്ചു. കോഴിക്കോട് 3 കുട്ടികൾക്ക് രോ​ഗബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ രണ്ടു കുട്ടികളെ ഡിസ്ചാർജ് ചെയ്തു. ബത്തേരിയിലെ പ്രാഥമിക പരിശോധനയിൽ ഷി​ഗെല്ല സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ പരിശോധന നടത്താൻ നിർദേശിച്ചുവെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു. അതേസമയം, ഭക്ഷ്യ സുരക്ഷയിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ശുദ്ധീകരിച്ച വെള്ളമേ ഹോട്ടലുകളിൽ അടക്കം കൊടുക്കാവൂ. ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധന കർശനമാക്കും. വയറിളക്കം കണ്ട സ്കൂളിലെ കുഴൽക്കിണറിലെ വെള്ളത്തിനു […]
Read more

സൗദിയിൽ വിദേശ കമ്പനികൾക്ക് പുതിയ മാനദണ്ഡങ്ങൾ

റിയാദ്: സൗദിയിൽ കെട്ടിടവും ഭൂമിയും അടക്കം വിവിധ പ്രോപ്പർട്ടികളുടെ ഉടമസ്ഥാവകാശം നേടാനാഗ്രഹിക്കുന്ന വിദേശ കമ്പനികൾക്ക് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചു. ഇൻവെസ്റ്റർ ഗൈഡിലെ മാനദണ്ഡങ്ങളാണ് പരിഷ്കരിച്ചത്. സാമ്പത്തിക പ്രവർത്തനങ്ങൾ നടത്താതെ രാജ്യത്ത് സ്വത്ത് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വിദേശ കമ്പനികൾക്കാണ് മാനദണ്ഡങ്ങൾ ബാധകമാവുക. ഇത്തരം കമ്പനികൾ മാതൃരാജ്യത്തെ വാണിജ്യ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, കമ്പനിയുടെ ആർട്ടിക്കിൾസ് ഓഫ് ഇൻകോർപ്പറേഷൻ തുടങ്ങിയവ സമർപ്പിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. അംഗീകൃത ട്രാൻസ്‌ലേഷൻ ഓഫീസ് വിവർത്തനം ചെയ്തതും സൗദി എംബസി അംഗീകരിച്ചതുമാകണം ഇവ. കമ്പനി പ്രതിനിധിയെ നിയമിക്കുന്ന […]
Read more

യുഎഇയിൽ യാത്രാ നിയന്ത്രണം കർശനമാക്കി

ദുബായ്: എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട മുൻകരുതലുകളുടെ ഭാഗമായി യുഎഇ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ യാത്രക്കാർക്കായി പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്സും ഫ്ലൈദുബായും അടിയന്തര യാത്രാ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പല രാജ്യങ്ങളും പ്രവേശന വിലക്കും കർശന ആരോഗ്യപരിശോധനകളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും, യാത്ര പുറപ്പെടുന്നതിന് മുൻപ് ഔദ്യോഗിക സർക്കാർ ചാനലുകൾ വഴി മാനദണ്ഡങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും എമിറേറ്റ്സ് വ്യക്തമാക്കി .
Read more

Recent News