Tag: LATEST

മന്ത്രിമാർക്ക് പുതിയ ജില്ലാതല ചുമതലകൾ നൽകി സർക്കാർ ഉത്തരവായി

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളുടെ വികസന പ്രവർത്തനങ്ങൾക്കും ഏകോപനത്തിനുമായി മന്ത്രിമാർക്ക് പുതിയ ജില്ലാതല ചുമതലകൾ നൽകി സർക്കാർ ഉത്തരവായി. മന്ത്രിമാരില്ലാത്ത കാസർകോഡ് ജില്ലയുടെ ചുമതല മന്ത്രി കെ.എം ഷാജിക്കും കോഴിക്കോട് ജില്ലയുടെ ചുമത മന്ത്രി എ.പി അനിൽകുമാറിനുമാണ്. ഇടുക്കിയിൽ അനൂപ് ജേക്കബിനും പത്തനംതിട്ടയിൽ പി.സി വിഷ്ണുനാഥിനുമാണ് ചുമതല. തിരുവനന്തപുരം സി.പി ജോൺ, കൊല്ലം ഷിബു ബേബി ജോൺ, പത്തനംതിട്ട പി.സി വിഷ്ണുനാഥ്, ആലപ്പുഴ എം ലിജു, കോട്ടയം മോൻസ് ജോസഫ്, ഇടുക്കി അനൂപ് ജേക്കബ്, എറണാകുളം റോജി […]
Read more

ലഗേജുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ്; ആറുകിലോയിലേറെ കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ

മസ്‌കറ്റ്: മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 6.179 കിലോ കഞ്ചാവ് കസ്റ്റംസ് വിഭാഗം അധികൃതർ പിടിച്ചെടുത്തു. വിമാനത്താവളത്തിലെ പരിശോധനക്കിടെ 17 പാക്കറ്റുകളിലായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ് കണ്ടെടുത്തത്. യാത്രക്കാരന്‍റെ വ്യക്തിഗത ലഗേജുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവയെന്ന് ഒമാൻ കസ്റ്റംസ് അറിയിച്ചു. പിടിച്ചെടുത്ത ലഹരിവസ്തുക്കൾ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Read more

വിപണികളിൽ പരിശോധന ശക്തമാക്കി വാണിജ്യമന്ത്രാലയം

റിയാദ്: ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി തീർഥാടകർ പ്രവാചക നഗരിയായ മദീനയിലേക്ക് എത്തിത്തുടങ്ങിയ പശ്ചാത്തലത്തിൽ, വിപണികളിലും വാണിജ്യ സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കി സൗദി വാണിജ്യ മന്ത്രാലയം. തീർഥാടകർക്ക് ആവശ്യമായ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും പൂഴ്ത്തിവെപ്പും ചൂഷണങ്ങളും തടയുന്നതിനുമായാണ് മന്ത്രാലയത്തിന്റെ പ്രത്യേക ഉദ്യോഗസ്ഥർ വിപണികളിൽ പരിശോധന നടത്തുന്നത്. മസ്ജിദുന്നബവിക്ക് ചുറ്റുമുള്ള സെൻട്രൽ ഏരിയ, മസ്ജിദുൽ ഖുബാ, മസ്ജിദുൽ ഖിബ്‌ലതൈൻ പരിസരങ്ങൾ, ഹറമൈൻ അതിവേഗ റെയിൽവേ സ്റ്റേഷൻ, പ്രധാന വിപണികളും വാണിജ്യ മാളുകളും, സ്വർണ, ആഭരണ വിപണികൾ, മസ്ജിദുന്നബവിയിലേക്കുള്ള പ്രധാന റോഡുകളിലെ […]
Read more

ഒമാനിൽ നാളെ മുതൽ 3 മാസത്തെ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ

മസ്കത്ത്: ഒമാനിൽ കടുത്ത വേനൽക്കാലം ആരംഭിച്ച പശ്ചാത്തലത്തിൽ തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി നിർബന്ധിത ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ജൂൺ, ജൂലൈ, ഓഗസ്റ്റ് എന്നീ മൂന്ന് മാസങ്ങളിൽ ഉച്ചക്ക് 12:30 മുതൽ വൈകുന്നേരം 3:30 വരെ തുറസ്സായ സ്ഥലങ്ങളിലും നിർമാണ മേഖലകളിലും നേരിട്ട് വെയിൽ ഏൽക്കുന്ന രീതിയിലുള്ള ജോലികൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മെയ് 31 ഞായറാഴ്ചയാണ് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വേനൽക്കാലത്ത് അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നതിനാൽ, പുറംജോലികളിൽ ഏർപ്പെടുന്ന […]
Read more

സൗദിയയുടെ കൂടുതൽ വിമാനങ്ങൾ ഈ വർഷമെത്തും

റിയാദ്: സൗദിയുടെ ദേശീയ എയർലൈനായ സൗദിയ തങ്ങളുടെ വിമാനശേഖരം വൻതോതിൽ വികസിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഈ വർഷം 12 പുതിയ അത്യാധുനിക വിമാനങ്ങൾ കൂടി കമ്പനി സ്വന്തമാക്കുമെന്നാണ് റിപ്പോർട്ട്. ആഗോള വിമാന നിർമാതാക്കളായ എയർബസുമായി മുൻപ് ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ വിമാനങ്ങൾ ലഭ്യമാക്കുന്നത്. പുതിയ എയർബസ് A321 നിയോ വിമാനങ്ങളിൽ 20 ബിസിനസ് ക്ലാസ് സീറ്റുകളും 168 ഗസ്റ്റ് ക്ലാസ് സീറ്റുകളുമാണ് ഒരുക്കിയിട്ടുള്ളത്. യാത്രക്കാർക്ക് മികച്ച യാത്രാസുഖം ഉറപ്പാക്കുന്ന പുത്തൻ സീറ്റുകളും അതിവേഗ ഇന്റർനെറ്റ് സൗകര്യവും […]
Read more

ഐപിഎൽ ഫൈനലിന് മുൻപ് മുന്നറിയിപ്പുമായി ശ്രീകാന്ത്

അഹമ്മദാബാദ്: ഐപിഎൽ കലാശപ്പോരാട്ടത്തിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും അഹമ്മദാബാദിൽ ഏറ്റുമുട്ടാനിരിക്കെ, ആർസിബിക്ക് നിർണ്ണായക മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും മുൻ ചീഫ് സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത്. വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ റൊമാരിയോ ഷെപ്പേർഡിനെ ഇന്നത്തെ മത്സരത്തിൽ കളിപ്പിക്കരുതെന്നും, അഥവാ കളിപ്പിച്ചാൽ തന്നെ ഒരോവർ പോലും ബൗളിങ് നൽകരുതെന്നും ശ്രീകാന്ത് യുട്യൂബ് വിഡിയോയില്‍ ആവശ്യപ്പെട്ടു. ഈ സീസണിൽ 1.5 കോടി രൂപയ്ക്ക് ആർസിബി സ്വന്തമാക്കിയ ഷെപ്പേർഡ് ബൗളിങ്ങിൽ കടുത്ത പരാജയമാണെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി. ഈ സീസണിൽ […]
Read more

കുട്ടികളുടെ സ്വപ്നലോകത്തെ വിസ്മയിപ്പിക്കാൻ ‘കരിമി

തിരുവനന്തപുരം: ഹാഫ് ലൈറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിൽ പുള്ളോട് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കുട്ടികളുടെ ഫാന്റസി ചിത്രമായ കരിമിയുടെ ചിത്രീകരണം പൂർത്തിയായി. ആർദ്ര സതീഷ് നായികയാകുന്ന ചിത്രം നന്ദു പാലക്കാടും ഗിരീഷ് കുമാർ തരുവക്കോടും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പുരാതന ഗോത്രവിശ്വാസങ്ങളും അതിൽ മറഞ്ഞുകിടക്കുന്ന രഹസ്യങ്ങളും അത്ഭുതശക്തികളും കുട്ടികളുടെ സ്വപ്നലോകവും കൈകോർക്കുമ്പോൾ, വിസ്മയങ്ങളാൽ നിറഞ്ഞൊരു ഫാന്റസി ലോകമാണ് കരിമി സൃഷ്ടിക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. രണ്ട് കുട്ടികൾ തങ്ങളുടെ യഥാർത്ഥ വിധി തിരിച്ചറിയുന്ന നിമിഷം മുതൽ അവരുടെ ജീവിതത്തിൽ […]
Read more

‘റെജി ചെറിയാന്‍ എംഎല്‍എക്ക് പണത്തിന്റെ അഹങ്കാരം’; ജി.സുധാകരന്‍

അമ്പലപ്പുഴ: തന്റെ മണ്ഡലത്തിൽ മുൻകൂട്ടി അറിയിക്കാതെ സന്ദർശനം നടത്തിയ കുട്ടനാട് എംഎൽഎ റെജി ചെറിയാനെ പൊതുവേദിയിൽ രൂക്ഷമായി വിമർശിച്ച് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. അമ്പലപ്പുഴ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന തോട്ടപ്പള്ളി സ്പിൽവേയിലാണ് കുട്ടനാട്ടിലെ യുഡിഎഫ് എംഎൽഎയായ റെജി ചെറിയാൻ അറിയിക്കാതെ സന്ദർശനം നടത്തിയത്. ഇതേക്കുറിച്ച് നിയമസഭ പ്രിവിലേജ് കമ്മിറ്റിയിൽ പരാതി നൽകിയാൽ റെജി ചെറിയാൻ ശിക്ഷിക്കപ്പെടുമെന്നും, ആദ്യമായി എംഎൽഎ ആയ ഒരാൾ മറ്റൊരു എംഎൽഎയ്ക്ക് മേൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും ജി സുധാകരൻ പറഞ്ഞു. മാത്രമല്ല, […]
Read more

വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിച്ചു, ചിത്രങ്ങൾ ഫോണിൽ പകർത്തി; 24കാരൻ പിടിയിൽ

തിരുവനന്തപുരം: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിക്കുകയും, ചിത്രം ഫോണിൽ പകർത്തുകയും ചെയ്‌ത ഇരുപത്തിനാലുകാരൻ പിടിയിൽ. രണ്ടുപേർ ചേർന്നാണ് പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. വിഴിഞ്ഞം പുല്ലുവിള സ്വദേശിയായ മനുവിനെയാണ് (24) മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്തത്. മണ്ണന്തല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇക്കഴിഞ്ഞ പതിനെട്ടാം തീയതി ആയിരുന്നു സംഭവം നടന്നത്. പെൺകുട്ടിയുടെ ബന്ധുവീട്ടിൽ വെച്ചാണ് മനുവിനെ പരിചയപ്പെടുകയായിരുന്നു. പിന്നീട് ഇൻസ്റ്റഗ്രാം വഴി നിരന്തരം ബന്ധപ്പെട്ടിരുന്നു. പതിനെട്ടാം തീയതി വീട്ടിൽ ആളില്ലാത്ത സമയത്ത് മനുവും […]
Read more

2026ലെ വിവരാവകാശ പുരസ്‌കാരം സുപ്രീം കോടതി അഭിഭാഷകൻ ഡോ.ജോസ് ഏബ്രഹാമിന്

കൊച്ചി: 2026ലെ വിവരാവകാശ പുരസ്കാരം സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഡോ. ജോസ് എബ്രഹാമിന്. നിയമത്തിന്‍റെ പ്രചാരണത്തിനായി അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾ സമഗ്രമായി പരിഗണിച്ചാണ് പുരസ്കാരം. ആർടിഐ കേരള ഫെഡറേഷൻ ആണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. മുൻ സംസ്ഥാന വിവരവകാശ കമ്മീഷണർ ഡോ. എഎ ഹക്കീം ചെയർമാനായ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ഭരണരംഗത്തെ സുതാര്യത, ഉത്തരവാദിത്തം, വിവരങ്ങൾ അറിയാനുള്ള പൗരന്മാരുടെ അവകാശം എന്നിവ ഉറപ്പാക്കാൻ ഡോ. ജോസ് എബ്രഹാം നടത്തിയ നിരന്തരമായ ഇടപെടലുകൾ വിലയിരുത്തിയാണ് അവാർഡ് നിർണ്ണയിച്ചത്. […]
Read more

Recent News