പുതിയ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യവുമായി ലിംഗായത്ത്, ദളിത് വിഭാഗങ്ങൾ
ബെംഗളൂരു; കർണാടകയിൽ പുതിയ മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാർ അധികാരമേൽക്കാനിരിക്കെ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സ്ഥാനങ്ങളെ ചൊല്ലി ചർച്ചകൾ സജീവമാകുന്നു. അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യവുമായി വിവിധ സമുദായങ്ങൾ രംഗത്തെത്തി. ലിംഗായത്ത്, ദളിത് വിഭാഗങ്ങളിൽ നിന്നുള്ള നേതാക്കളെ ഉപമുഖ്യമന്ത്രിമാരായി പരിഗണിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉയരുന്നത്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മന്ത്രിസഭയിൽ ഡികെ. ശിവകുമാർ മാത്രമായിരുന്നു ഉപമുഖ്യമന്ത്രി. എന്നാൽ പുതിയ മന്ത്രിസഭയിൽ വിവിധ ജാതി-സമുദായ സമവാക്യങ്ങൾ പരിഗണിച്ച് ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്നാണ് വിവിധ വിഭാഗങ്ങളുടെ ആവശ്യം.ലിംഗായത്ത് സമുദായത്തിലെ മഠാധിപതിമാർ വനം മന്ത്രി […]
Read more

