ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോയുടെ സിലിണ്ടറിനാണ് വില കൂട്ടിയത്. ഡൽഹിയിൽ സിലിണ്ടറിന് 42 രൂപയുടെ വർധനവാണുള്ളത്. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 3,113.50 രൂപയായി. കേരളത്തിൽ 46 രൂപയാണ് വർധിപ്പിച്ചത്. ഇന്നത്തെ വർധനവോടെ കൊച്ചിയിൽ ഒരു സിലിണ്ടറിന് 3131 രൂപയായി. കൊൽക്കത്തയിൽ 53 രൂപയും സിലിണ്ടറിന് വർധിപ്പിച്ചു. അഞ്ച് കിലോയുടെ ഫ്രീട്രേഡ് എൽപിജി സിലിണ്ടറുകളുടെ വിലയിലും 11 രൂപയുടെ വർധനവുണ്ട്. ഇതോടെ അഞ്ചുകിലോയുടെ സിലിണ്ടറിന് ഡൽഹിയിലെ വില 821.50 രൂപയായി. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നുമില്ല.
Related Posts
ധ്യാൻ ശ്രീനിവാസന്റെ സീക്രട്ട് ഓഫ് കലിംഗ, പുതിയ റിലീസ് തിയ്യതി പുറത്ത്
മലയാളത്തിന്റെ പ്രിയ താരങ്ങളായ ധ്യാൻ ശ്രീനിവാസൻ, അൽതാഫ് സലിം, റിയാസ് ഖാൻ എന്നിവർക്കൊപ്പം പ്രമുഖ സോഷ്യൽ മീഡിയ താരം നിതിൻ…
റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചുകയറ്റുന്നവർക്ക് പണികിട്ടും
തിരുവനന്തപുരം: റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചുകയറ്റുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. റെയിൽവേ ഗേറ്റുകൾ അടച്ചുതുടങ്ങുമ്പോഴോ അടച്ചു കഴിഞ്ഞോയുള്ള…
ചരിത്ര നേട്ടം കൈവരിച്ച് കേരള റബ്ബർ നഴ്സറികൾ
കോട്ടയം : ആത്മയുടെ വടക്ക് കിഴക്കൻ റബ്ബർ മിഷൻ 1.79 ലക്ഷം ഹെക്ടർ കടന്നു. ഇനി ആറ് വർഷം കൊണ്ട്…
