Tag: LATEST

‘കാട്ടാന ആക്രമണം തടയാന്‍ മന്ത്രിയുടെ കയ്യിൽ ഒറ്റമൂലി ഇല്ല’.; ഷിബു ബേബി ജോണ്‍

കൊല്ലം: വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ പ്രഥമ ഉത്തരവാദിത്തം വനം വകുപ്പിന് തന്നെയാണെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. ഫെൻസിംഗ് മറികടന്നാണ് ആതിരിപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണം നടന്നത്. തിങ്കളാഴ്ച ചാലക്കുടിയിൽ ഉന്നതതല യോഗം ചേരും. വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല, മന്ത്രിയുടെ കാട്ടാന ആക്രമണം തടയാന്‍ കയ്യിൽ ഒറ്റമൂലി ഇല്ല. ആരുടെ കയ്യിലും ഇല്ലെന്നും ദീർഘകാലമായി നിൽക്കുന്ന പ്രശ്നങ്ങളാണ് ഇനി പരീക്ഷണത്തിന് സമയം ഇല്ല. 14 ലക്ഷം രൂപയാണ് ഇപ്പോൾ നഷ്ടപരിഹാരമായി നൽകുന്നത് ആദ്യ ഗഡു […]
Read more

മഴ തുടരും; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലും മുന്നറിയിപ്പുണ്ട്. അടുത്ത 4 ദിവസവും മഴ ശക്തമായി തുടരുമെന്നും മുന്നറിയിപ്പുണ്ട്. ജൂൺ 1 ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ജൂൺ 2 ന് […]
Read more

എൻസിപിയിൽ പിളർപ്പ്; സംസ്ഥാന പാർട്ടിയായി നിൽക്കാൻ എ കെ ശശീന്ദ്രൻ- തോമസ് കെ തോമസ് വിഭാഗം

തിരുവനന്തപുരം: ദേശീയ നേതൃത്വവുമായി ഉള്ള ബന്ധം വിച്ഛേദിക്കാൻ പ്രമേയം പാസാക്കി എൻസിപി നേതൃയോഗം. എ കെ ശശീന്ദ്രനും തോമസ് കെ തോമസും പങ്കെടുത്ത നേതൃയോഗത്തിലാണ് തീരുമാനം. പി സി ചാക്കോ വിഭാഗം യോഗത്തിൽ നിന്നും വിട്ടു നിന്നു. പുതിയ സംസ്ഥാന അധ്യക്ഷനെ നിയമിക്കാനുള്ള കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനം അംഗീകരിക്കേണ്ടെന്നും യോഗം തീരുമാനിച്ചു. തോമസ് കെ തോമസ് അധ്യക്ഷനായി തുടരാനാണ് സംസ്ഥാന നേതൃയോഗത്തിൽ ഉണ്ടായിരിക്കുന്ന ധാരണ. പാർട്ടി സംസ്‌ഥാന ഘടകം സ്വതന്ത്രഘടകമായി നിലനിൽക്കാനും ധാരണയായി. ഘടക കക്ഷിയായി അംഗീകരിക്കണമെന്ന് […]
Read more

ബിനീഷ് കോടിയേരിക്ക് സ്വാഗതം പറഞ്ഞ് വിനായകൻ

കൊച്ചി: ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കിയതിന് പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി നടൻ വിനായകൻ. ബിനീഷിനെ തിരികെ സ്വാഗതംചെയ്തുകൊണ്ടുള്ള പോസ്റ്റാണ് വിനായകൻ പങ്കുവെച്ചത്. പശ്ചാത്തലത്തിൽ കോടിയേരി ബാലകൃഷ്ണന്റെ ചിത്രമുള്ള ബിനീഷ് കോടിയേരിയുടെ ഫോട്ടോ പങ്കുവെച്ചാണ് വിനായകന്റെ പോസ്റ്റ്. ‘വെൽക്കം ബാക്ക് കോമ്രേഡ്’ എന്ന ക്യാപ്ഷനോടെയാണ് വിനായകന്റെ പോസ്റ്റ്. മൂന്നുവർഷത്തിന് ശേഷമാണ് ബിനീഷ് കോടിയേരിയുടെ അംഗത്വം പാർട്ടി പുതുക്കി നൽകിയത്. നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായിരുന്നു. പിണറായി വിജയൻ ഇടപെട്ടാണ് അംഗത്വം പുതുക്കിയതെന്നാണ് വിവരം. ലഹരിക്കേസിൽ ഉൾപ്പെട്ടതിനെ […]
Read more

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഎം പ്രവർത്തകർ റിമാൻഡിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വെച്ച് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ 18 സിപിഎം പ്രവർത്തകർ റിമാൻഡിൽ. ഇന്നലെ ഏഴ് പ്രതികളെ റിമാൻഡ് ചെയ്തിരുന്നു. പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ കൗണ്‍സിലറുമായ ഐപി ബിനു ഉള്‍പ്പെടെ 11 പേരെയാണ് ഇന്ന് റിമാൻഡ് ചെയ്തതത്. പ്രതികൾ കല്ലുകൊണ്ടും ആയുധം ഉപയോഗിച്ചും ഇഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചുവെന്നും പ്രതികള്‍ക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലിസ് കോടതിയെ അറിയിച്ചു. പ്രതികളെ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്കെത്തിച്ചപ്പോള്‍ സിപിഎം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. അതേസമയം […]
Read more

പതിനെട്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം; സൈക്യാട്രിക് കൗണ്‍സിലര്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് പതിനെട്ടുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സൈക്യാട്രിക് കൗണ്‍സിലര്‍ അറസ്റ്റില്‍. തൊണ്ടയാട് സ്വദേശി യഹിയ ഖാന്‍ ആണ് അറസ്റ്റിലായത്. കൗണ്‍സിലിങിന് വന്ന 18കാരിക്കാണ് ദുരനുഭവം നേരിട്ടത്. മാനസിക പ്രയാസത്തിന് പരിഹാരം തേടിയാണ് തൃശൂര്‍ സ്വദേശിയായ 18കാരി പാലാഴിയിലുള്ള യാഹിയ ഖാന്‍ കൗണ്‍സിലിങ് കേന്ദ്രത്തിലെത്തിയത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരത്തെ പരിചയമുള്ള ആള്‍ കൂടിയാണ് യഹിയ ഖാന്‍. മാതാവിനൊപ്പമാണ് പെണ്‍കുട്ടി കൗണ്‍സിലിങ് കേന്ദ്രത്തിയത്. എന്നാല്‍, കൗണ്‍സിലിങ്ങിന്‍റെ ഭാഗമാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കാറില്‍ കൊണ്ട് പോയി പ്രതി […]
Read more

പതിനാലുകാരിക്കു നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: പതിനാലുകാരിയായ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയില്‍ സ്വദേശി കാരാട്ടുപൊയില്‍ കെ പി മുഹമ്മദ് ഷെരീഫ് (27) ആണ് അറസ്റ്റിലായത്. കൊടുവള്ളി പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ജില്ലാ ശിശുസംരക്ഷണ ഓഫീസറില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്. പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്ത ഷെരീഫിനെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Read more

മാങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതി ലൈനില്‍ തട്ടി; വയോധിക മരിച്ചു

കോട്ടയം: വൈക്കത്ത് വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. ആറാട്ടുകുളങ്ങര സ്വദേശി രമണിയാണ് മരിച്ചത്. 62 വയസായിരുന്നു. ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെയായിരുന്നു സംഭവം. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. വീട്ടിലെ പറമ്പിലുള്ള മാവില്‍ നിന്ന് മാങ്ങ പറിക്കുന്നതിനിടെ അലുമിനിയം തോട്ടി വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. ഉടന്‍ തന്നെ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Read more

ജംറയിലെ കല്ലേറ്: ഭൂരിഭാഗം തീർഥാടകരും വൈകുന്നേരത്തെ സമയം തിരഞ്ഞെടുത്തതായി ഹജ്ജ് മന്ത്രാലയം

മക്ക: ഹജ്ജിലെ പ്രധാന ചടങ്ങുകളിലൊന്നായ ജംറയിലെ കർമത്തിൽ ഭൂരിഭാഗം തീർഥാടകരും വൈകുന്നേരത്തെ സമയം തിരഞ്ഞെടുക്കുന്നതായി സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. ഏകദേശം 70 ശതമാനത്തോളം തീർഥാടകരും ഉച്ചയ്ക്ക് 2:00 മണിക്കും 6മണിക്കും അർധരാത്രിക്കും ഇടയിലാണ് കർമം നിർവഹിച്ചത്. അതേസമയം, ബാക്കി 30 ശതമാനം ആളുകൾ പുലർച്ചെ 12:00 മണിക്കും രാവിലെ 10:00 മണിക്കും ഇടയിലുള്ള സമയമാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്. വൈകുന്നേരം 5 മണിക്കാണ് ജംറയിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തിയതെന്നും മന്ത്രാലയം വ്യക്തമാക്കി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള […]
Read more

സ്പീക്കറെ അതൃപ്തി അറിയിച്ച് ഗവർണർ

തിരുവനന്തപുരം: നിയമസഭയിൽ ഗവർണർ സന്നിഹിതനായിരിക്കുമ്പോൾ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി ഗവർണർ രാജേന്ദ്ര ആർലേക്കർ. ഗവർണറുടെ സാന്നിധ്യത്തിൽ വന്ദേമാതരം ആലപിക്കുമ്പോൾ പൂർണ്ണരൂപത്തിൽ തന്നെ വേണമെന്നത് ഔദ്യോഗിക പ്രോട്ടോക്കോളിന്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമസഭയിൽ വന്ദേമാതരം പാടിയില്ലെന്നും കേവലം സംഗീതം മാത്രമാണ് പ്ലേ ചെയ്തതെന്നും എന്നാൽ അത് പൂർണ്ണമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തിലുള്ള ശക്തമായ വിയോജിപ്പ് ഗവർണർ സ്പീക്കറെ നേരിട്ട് അറിയിച്ചിട്ടുണ്ട്. വന്ദേമാതരം പൂർണ്ണരൂപത്തിലായിരിക്കണമെന്ന് തന്റെ ഉദ്യോഗസ്ഥർ മുൻകൂട്ടി ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ എന്ത് […]
Read more

Recent News