മധുബാല- ഇന്ദ്രൻസ് ചിത്രം ചിന്ന ചിന്ന ആസൈയിലെ “കര കവിയാതെ” വീഡിയോ ഗാനം പുറത്ത്
മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കുന്ന “ചിന്ന ചിന്ന ആസൈ” റിലീസിന് ഒരുങ്ങുന്നു. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. അൻവർ അലി രചിച്ച “കര കവിയാതെ” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന് ഈണം നൽകിയത് ഗോവിന്ദ് വസന്ത ആണ്. അഭിജിത് അനിൽകുമാർ ആണ് ഈ ഗാനം ആലപിച്ചത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം […]
Read more

