Tag: LATEST

ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ; ആയുഷ്‌മാൻ ആരോഗ്യ മന്ദിറിലെ ഡോക്‌ടർമാർക്ക് അടക്കം മൂന്ന് മാസത്തെ ശമ്പളം

ഡൽഹി: ഡൽഹിയിലെ ആയുഷ്മാൻ ആരോഗ്യ മന്ദിറുകളിലെ ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും മൂന്ന് മാസമായി ശമ്പളം ലഭിച്ചില്ല. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വേതനം മുടങ്ങിയത്. ശമ്പളത്തിൻ്റെ ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസവും ഭരണപരമായ തടസ്സങ്ങളുമാണ് കാരണമായി പറയുന്നത്. ഡൽഹി സർക്കാർ ആരോഗ്യവകുപ്പും ധനകാര്യവകുപ്പും തമ്മിലുള്ള തർക്കങ്ങളും ഇതിന് പിന്നിലുണ്ടെന്നും ആരോപണമുണ്ട്. അതേസമയം, ശമ്പളം മുടങ്ങിയതോടെ പല ജീവനക്കാരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വീട്ടുവാടക നൽകാനോ നിത്യചെലവുകൾക്കോ പണമില്ലാത്ത അവസ്ഥയാണെന്നും, വിഷയം ഉന്നയിച്ച് അധികൃതർക്ക് കത്തയച്ചിട്ടുണ്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചിട്ടില്ലെന്നുമാണ് […]
Read more

മഴ മുന്നറിയിപ്പ്; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അതോടൊപ്പം തന്നെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തീരപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം നാളെ 6 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. […]
Read more

കാരണം കാണിക്കൽ നോട്ടീസ് നൽകി ‘അമ്മ’; ജൂൺ ഒന്നിനും മൂന്നിനും ഇടയിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കണം

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ നാലുപേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. ജൂൺ ഒന്നിനും മൂന്നിനും ഇടയിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കണം. അതേസമയം, ടിനി ടോമിനെതിരെ അടക്കം ഉന്നയിച്ച പരാതിയിൽ അൻസിബയെ കേൾക്കാൻ അമ്മ നേതൃത്വം തീരുമാനിച്ചു. ജൂൺ ആദ്യ ആഴ്ച നേരിട്ടെത്താനാണു നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, അമ്മയുടെ നേതൃത്വത്തിന് മുന്നിലേക്ക് ഇല്ലെന്ന നിലപാടിലാണ് അൻസിബ. തൻ്റെ പരാതികൾ കേൾക്കണമെങ്കിൽ രമേശ് […]
Read more

‘ഇഡി റെയ്ഡിന് പിന്നാലെയുണ്ടായ അക്രമസംഭവം പോലീസിന്റെ ഗുരുതര വീഴ്ച’; കെ സുരേന്ദ്രൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെയുണ്ടായ അക്രമസംഭവം തടയാൻ സാധിക്കാത്തത് ഗുരുതര വീഴ്ചയെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വീണ വിജയന്റെ വീട്ടിൽ റെയ്ഡ് നടന്ന് എഴ് മണിക്കൂർ കഴിഞ്ഞാണ് അക്രമം ഉണ്ടാകുന്നത്. അത് തടയാൻ കഴിയാഞ്ഞത് ഗുരുതര വീഴ്ചയാണ്. ഈ കേസ് നേരാംവണ്ണം നടക്കണമെന്ന ആഗ്രഹം യുഡിഎഫിനും ഇല്ല. ഉന്നത സിപിഎം നേതാക്കളും കൈക്കൂലി വാങ്ങിയിട്ടുണ്ട്. അമൂല്യമായ കരിമണൽ കടത്തുന്നതിന് വേണ്ടിയുള്ള പാരിതോഷികമാണിതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. […]
Read more

‘ഇഡി റെയ്ഡ് സംഘപരിവാർ നടത്തിയ ആസൂത്രിത നീക്കം’; എ എ റഹീം

തിരുവനന്തപുരം: പിണറായി വിജയൻറെ വീട്ടിലെ ഇഡി റെയ്ഡ് സംഘപരിവാർ നടത്തിയ ആസൂത്രിത നീക്കമെന്ന് രാജ്യസഭ അംഗം എ എ റഹീം. പ്രവർത്തകരുടെ രോഷം അണപൊട്ടി ഒഴുകിയതോടെയാണ് അക്രമമുണ്ടായത്. ഇഡി ഉദ്യോഗസ്ഥരെത്തിയ കാറിന് കേടുപാടുകൾ സംഭവിച്ചു. കാറിൻ്റെ ഡ്രൈവർക്കും പരിക്ക് പറ്റിയിട്ടുണ്ട്. തൊഴിലാളിയുടെ ഉപജീവനമാർഗ്ഗം ആക്രമിക്കപ്പെട്ടു എന്നതിൽ ഖേദമുണ്ടെന്നും എ എ റഹീം പറഞ്ഞു. ആ നഷ്ടം പരിഹരിക്കുന്നതിൽ പാർട്ടിക്ക് ധാർമികതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്യാമുമായി നേതാക്കൾ സംസാരിച്ചു. ആശങ്ക നീക്കാനുള്ള കാര്യങ്ങൾ പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകും. ഒരാളുടെ […]
Read more

എറണാകുളത്തെ സിപിഎം മാർച്ച്; നടപടി എടുത്ത് പോലീസ്

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇഡി നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച സിപിഐഎം നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. സിപിഎം ജില്ലാ സെക്രട്ടറി എസ് സതീഷ്, കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ്, സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജ്, ജില്ലാ കമ്മിറ്റി അംഗം അഡ്വ. അരുൺ കുമാർ, മുൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണൻ ഉൾപ്പെടെ ഇരുപതോളം പ്രവർത്തകർക്കെതിരെയാണ് കേസ്. സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിനെതിരെ എറണാകുളം സെൻട്രൽ പോലീസാണ് കേസ് […]
Read more

ആക്ഷൻ ത്രില്ലർ ചിത്രം ‘കാട്ടാളൻ’ പ്രദർശനം ആരംഭിച്ചു

ബ്രഹ്‌മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രം ‘കാട്ടാളൻ’ പ്രദർശനം ആരംഭിച്ചു. ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യ ഷോകൾ കഴിയുമ്പോൾ ഗംഭീര പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ദിവസങ്ങൾക്ക് മുൻപേ അഡ്വാൻസ് ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രീ സെയിലാണ് ലഭിച്ചത്. ‘മാർക്കോ’ എന്ന പാൻ- ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രം കൂടിയാണ് […]
Read more

നാല് സംസ്ഥാനങ്ങളിൽ ബിജെപിക്ക് പുതിയ അധ്യക്ഷന്മാർ

ഡൽഹി: ‌ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേതൃത്വത്തില്‍ അഴിച്ചുപണിയുമായി ബിജെപി. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ത്രിപുര എന്നിവിടങ്ങളിലാണ് നേതൃത്വ മാറ്റം. കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്രയെ ഡല്‍ഹി ബിജെപി അധ്യക്ഷനായി നിയമിച്ചു. വീരേന്ദ്ര സച്ച്‌ദേവിന് പകരമായാണ് ഹര്‍ഷ് മല്‍ഹോത്ര ചുമതലയേല്‍ക്കുന്നത്. ഹരിയാനയില്‍ അര്‍ച്ചന ഗുപ്തയെയാണ് ബിജെപി സംസ്ഥാന അധ്യക്ഷയായി നിയമിച്ചത്. മോഹന്‍ ലാല്‍ ബഡോലിയായിരുന്നു നേരത്തെ അധ്യക്ഷന്‍. പഞ്ചാബില്‍ കേവല്‍ സിംഗ് ധില്ലനെയും ത്രിപുരയില്‍ അഭിഷേക് ദെബ്രോയിയെയും ബിജെപി സംസ്ഥാന അധ്യക്ഷന്മാരായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിനാണ് പുതിയ […]
Read more

വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു

കൊല്ലം: മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. കൊല്ലം മടത്തറക്ക് സമീപമാണ് അപകടത്തിൽപ്പെട്ടത്. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. കനത്ത മഴയെ തുടർന്ന് വാഹനം തെന്നി മാറിയതാണ് അപകടകാരണം. നിയന്ത്രണം വിട്ട കാർ സമീപത്ത് പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കിൽ ഇടിക്കുകയൂം തുടർന്ന് അടുത്തുള്ള ഒരു പോസ്റ്റിൽ ഇടിച്ചുനിൽക്കുകയുമായിരുന്നു. ആരുടെയും പരുക്കുകൾ ഗുരുതരമല്ല. നിലവിൽ കുടുംബം മറ്റൊരു വാഹനത്തിൽ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
Read more

പാണക്കാട് സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

മലപ്പുറം: പെരുന്നാൾ ദിനത്തിൽ മലപ്പുറത്തെത്തി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ. മുഖ്യമന്ത്രി ആയ ശേഷമുള്ള ആദ്യ സന്ദർശനമാണിത്. കേരളത്തിൽ എല്ലാവർക്കും എല്ലാ ആഘോഷങ്ങളും ജാതി മത വ്യത്യാസം ഇല്ലാതെ ഒരുമിച്ച് ആഘോഷിക്കാൻ പറ്റുന്ന ദിവസങ്ങളായി ഇനിയുള്ള ദിവസങ്ങൾ മാറുമെന്ന് മുഖ്യമന്ത്രി വി. ഡി സതീശൻ പറഞ്ഞു. പെരുന്നാൾ ദിവസം സാദിഖലി തങ്ങൾ, കുഞ്ഞാലിക്കുട്ടി തുടങ്ങിയ ആളുകളെയും കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. […]
Read more

Recent News