തിരുവനന്തപുരം: പിണറായി വിജയൻറെ വീട്ടിലെ ഇഡി റെയ്ഡ് സംഘപരിവാർ നടത്തിയ ആസൂത്രിത നീക്കമെന്ന് രാജ്യസഭ അംഗം എ എ റഹീം. പ്രവർത്തകരുടെ രോഷം അണപൊട്ടി ഒഴുകിയതോടെയാണ് അക്രമമുണ്ടായത്. ഇഡി ഉദ്യോഗസ്ഥരെത്തിയ കാറിന് കേടുപാടുകൾ സംഭവിച്ചു. കാറിൻ്റെ ഡ്രൈവർക്കും പരിക്ക് പറ്റിയിട്ടുണ്ട്. തൊഴിലാളിയുടെ ഉപജീവനമാർഗ്ഗം ആക്രമിക്കപ്പെട്ടു എന്നതിൽ ഖേദമുണ്ടെന്നും എ എ റഹീം പറഞ്ഞു. ആ നഷ്ടം പരിഹരിക്കുന്നതിൽ പാർട്ടിക്ക് ധാർമികതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്യാമുമായി നേതാക്കൾ സംസാരിച്ചു. ആശങ്ക നീക്കാനുള്ള കാര്യങ്ങൾ പാർട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകും. ഒരാളുടെ കാര്യമാണ് പാർട്ടിക്ക് മുന്നിൽ ഉള്ളത്. ശ്യാമിൻ്റെ വാഹനത്തിനാണ് വലിയ കേടുപാടുകൾ ഉണ്ടായത്. ടാക്സി ഡ്രൈവറുടെ നഷ്ടം പരിഹരിക്കുമെന്നും എഎ റഹീം വ്യക്തമാക്കി.
Related Posts
‘വി.ഡി. സതീശൻ തിരുവനന്തപുരത്ത് ഇരുന്നാൽ മതി, ഉമ്മാക്കി കാണിക്കേണ്ട’; എം.എം മണി
കഞ്ഞിക്കുഴി: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയും അധിക്ഷേപവുമായി സി.പി.എം നേതാവ് എം.എം. മണി. സിപിഎം നഗരംപാറ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനംചെയ്ത്…
കാസർകോട്ടും കോഴിക്കോടും മഹിളാമോർച്ചയുടെ പ്രതിഷേധം
കാസർകോട്: സ്ത്രീകൾക്ക് സൗജന്യ യാത്ര വൈകുന്നുവെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി മഹിളാ മോർച്ചയുടെ പ്രതിഷേധം. ഇതിന്റെ ഭാഗമായി കോഴിക്കോട്, കാസർകോട് കെഎസ്ആർടിസി…
‘സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി’; വി മുരളീധരൻ
തിരുവനന്തപുരം: സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി എന്ന് വി മുരളീധരൻ എംഎൽഎ. തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല.…
