Tag: LATEST

‘അഞ്ച് വർഷത്തേക്ക് അഞ്ച് മുഖ്യമന്ത്രിമാർ ഉണ്ടാവാം’; പരിഹസിച്ച് ബിജെപി

ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയെ വീണ്ടും പരിഹസിച്ച് ബിജെപി. ബൈനോക്കുലറിലൂടെ നോക്കിയിട്ടും മുഖ്യമന്ത്രിയെ കാണാൻ സാധിക്കുന്നില്ലെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാലയുടെ പരിഹസിച്ചു. കോൺഗ്രസ് ആകെ ആശയ കുഴപ്പത്തിലാണെന്നും അഞ്ചുവർഷത്തേക്ക് അഞ്ചു മുഖ്യമന്ത്രി ഉണ്ടാകുമെന്നാണ് സൂചന എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, കേരളത്തിൽ കോൺഗ്രസിന്റെ തുടർച്ചയായ നേതൃത്വ ചർച്ചകളെയും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം നേടിയ സംസ്ഥാനങ്ങളിലെ ബിജെപിയുടെ വേഗത്തിലുള്ള നേതൃത്വ പ്രഖ്യാപനങ്ങളെയും അദ്ദേഹം താരതമ്യം ചെയ്തു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വിജയം നേടിയിട്ടും പാർട്ടിയിൽ ആഭ്യന്തര […]
Read more

ഐആർജിസിയുമായി സഹകരിച്ചതിന് സ്ത്രീക്ക് ജീവപര്യന്തം തടവ് ശിക്ഷ

മനാമ: ബഹ്‌റൈൻ രാജ്യത്തിനെതിരെ ശത്രുതാപരമായ ഭീകര പ്രവർത്തനങ്ങൾ നടത്തുകയും ദേശീയ സുരക്ഷയെ ദോഷകരമായി ബാധിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ തീവ്രവാദ സംഘടനയുമായി ബന്ധപ്പെടുകയും ആശയവിനിമയം നടത്തുകയും ചെയ്തതിന് ഒരു സ്ത്രീക്കെതിരെ ചുമത്തിയ കേസിൽ ഹൈ ക്രിമിനൽ കോടതി വിധി പുറപ്പെടുവിച്ചതായി ടെററിസ്റ്റ് ക്രൈംസ് പ്രോസിക്യൂഷൻ മേധാവി അറിയിച്ചു. കോടതി അവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയും പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ, […]
Read more

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നാലര മാസത്തിനിടെ മരിച്ചത് 20 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നാലരമാസത്തിനിടെ മരിച്ചത് 20 പേർ. 100 പേർക്കാണ് രോഗം പിടിപെട്ടത്. സംസ്ഥാനത്തെ മരണനിരക്ക് 24 ശതമാനമായി കുറയ്ക്കാനായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും ഈ മാസം രോഗം പിടിപെട്ട നാലിൽ മൂന്നു പേരെയും രക്ഷിക്കാനായില്ല. നൈഗ്ലേറിയ ഫൗളേറി, അക്കാന്തമീബ എന്നിവയാണ് മസ്തിഷ്‌ക ജ്വരത്തിന് കാരണമാവുന്ന സൂക്ഷ്മജീവികൾ. നൈഗ്ലേറിയ ഫൗളേറി മൂലമുള്ള മസ്തിഷ്‌ക ജ്വരത്തിന് 99 ശതമാനവും അക്കാന്തമീബ കാരണമാവുന്നതിന് 70-90 ശതമാനവുമാണ് ആഗോളതലത്തിലെ മരണനിരക്ക്. സംസ്ഥാനത്ത് രോഗം തുടക്കത്തിലേ കണ്ടെത്തി വിദഗ്ധചികിത്സ […]
Read more

സോണിയ ഗാന്ധി ആശുപത്രിവിട്ടു

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധി (79) ആശുപത്രിവിട്ടു. തിമിര ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള പരിശോധനയ്ക്കായാണ് അവർ ആശുപത്രിയിലെത്തിയത് എന്നാണ് വിവരം. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെ സന്ദർശനത്തിനുശേഷം സോണിയ ഗാന്ധി വീട്ടിൽ തിരിച്ചെത്തി. കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്താനിരിക്കവെയാണ് സോണിയ ഗാന്ധി ആശുപത്രിയിലായി എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇതോടെ മുഖ്യമന്ത്രി പ്രഖ്യാപനം വീണ്ടും നീളുമോ എന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ […]
Read more

പെർമിറ്റില്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ച 4 പേർ പിടിയിൽ

ജിദ്ദ: ഹജ്ജ് നിയമങ്ങൾ ലംഘിച്ച് അനുമതിപത്രമില്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ച നാലുപേരെ സുരക്ഷാ സേന പിടികൂടി. രണ്ട് യമൻ സ്വദേശികൾ, ഒരു ഈജിപ്ഷ്യൻ പൗരൻ, ഒരു സൗദി പൗരൻ എന്നിവരാണ് പിടിയിലായത്. ഹജ്ജ് സെക്യൂരിറ്റി ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. ഹജ്ജ് തീർഥാടനവുമായി ബന്ധപ്പെട്ട നിയമങ്ങളും മാർ​ഗനിർദേശങ്ങളും എല്ലാവരും കർശനമായി പാലിക്കണമെന്ന് പൊതുസുരക്ഷാ വിഭാഗം ആവശ്യപ്പെട്ടു. ഹജ്ജ് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ […]
Read more

സൈബർ ആക്രമണങ്ങളെ നേരിടാൻ എ.ഐ സൈബർ ഫാക്ടറിയുമായി യുഎഇ

ദുബൈ: വർധിച്ചുവരുന്ന സൈബർ ഭീഷണികളെ ഫലപ്രദമായി പ്രതിരോധിക്കാൻ കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ‘സൈബർ ഫാക്ടറി’ക്ക് യുഎഇ ദേശീയ സൈബർ സെക്യൂരിറ്റി കൗൺസിൽ രൂപം നൽകി. രാജ്യത്തെ പ്രമുഖ സൈബർ സുരക്ഷാ സ്ഥാപനമായ സി.പി.എക്‌സ് ഹോൾഡിങ്ങുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ ആക്രമണങ്ങളെ മുൻകൂട്ടി കണ്ടെത്താനും അതിവേഗം പ്രതികരിക്കാനുമുള്ള രാജ്യത്തിന്റെ ശേഷി വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യുഎഇ പ്രതിദിനം നേരിടുന്നത് എട്ട് ലക്ഷത്തിലധികം സൈബർ ആക്രമണങ്ങളാണെന്ന ഞെട്ടിക്കുന്ന വിവരവും ഇതോടൊപ്പം സൈബർ സെക്യൂരിറ്റി […]
Read more

എസ്എസ്എൽസി ഫലപ്രഖ്യാപനം വെള്ളിയാഴ്ച തന്നെ

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം നിശ്ചയിച്ച തീയതിയിൽ തന്നെ പ്രഖ്യാപിക്കും. ഈ മാസം 15ന് ഫലപ്രഖ്യാപനം നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഭരണമാറ്റത്തെത്തുടർന്ന് ഫലപ്രഖ്യാപനത്തിൽ ആശയക്കുഴപ്പം നിലനിന്നിരുന്നെങ്കിലും, നിശ്ചയിച്ച കലണ്ടർ പ്രകാരം മുന്നോട്ട് പോകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഫലപ്രഖ്യാപന തീയതിയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ചീഫ് സെക്രട്ടറിയുമായി നടത്തിയ ആശയവിനിമയത്തിലാണ് 15ന് തന്നെ ഫലം പ്രസിദ്ധീകരിക്കാൻ തീരുമാനമായത്. വിദ്യാഭ്യാസ മന്ത്രിയുടെ അഭാവത്തിൽ ഫലപ്രഖ്യാപന ചടങ്ങുകൾ എങ്ങനെ വേണമെന്ന കാര്യത്തിൽ നിലനിന്നിരുന്ന അനിശ്ചിതത്വം ഇതോടെ നീങ്ങിയിരിക്കുകയാണ്. താൽക്കാലിക […]
Read more

ക​രാ​ർ ഇ​ഷ്ട​ക്കാ​ർ​ക്ക് ന​ൽ​കി​യെ​ന്ന ആ​രോ​പ​ണം; മു​ൻ മേ​യ‍ർ ആ​ര്യാ രാ​ജേ​ന്ദ്ര​നെതിരെ അന്വേഷണം

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ്പറേഷന് കീ​ഴി​ലു​ള്ള ക​മ​ലേ​ശ്വ​ര​ത്തെ ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ക​രാ​ർ മു​ൻ മേ​യ​റാ​യി​രു​ന്ന ആര്യാ രാ​ജേ​ന്ദ്ര​ൻ ഇ​ഷ്ട​ക്കാ​ർ​ക്ക് ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മേ​യ​ർ വി വി ​രാ​ജേ​ഷ് കോർപ്പറേഷൻ സെ​ക്ര​ട്ട​റി ബി​നി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. അ​ടു​ത്ത കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ച​ർ​ച്ച​ചെ​യ്തു തുടർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും കഴിഞ്ഞ ദിവസം ചേ​ർ​ന്ന കൗ​ണ്‍​സി​ൽ യോ​ഗത്തിലാണ് തീ​രു​മാ​നം. ഭ​ര​ണ​പ​ക്ഷ​ത്തെ വി ​ജി ഗി​രി​കു​മാ​റാ​ണു യോ​ഗ​ത്തി​ൽ വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. ധ​ന​കാ​ര്യ സ്ഥി​രം സ​മി​തി​യെ മ​റി​ക​ട​ന്ന് എൻജിനീ​യ​റിം​ഗ് വി​ഭാ​ഗം വ​ഴി ക​രാ​ർ ന​ൽ​കി​യ​ത് ദു​രൂ​ഹ​മാ​ണെ​ന്നു […]
Read more

സർക്കാർ ജീവനക്കാർക്കുള്ള ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു

യുഎഇ : യുഎഇയിലെ സർക്കാർ ജീവനക്കാർക്കുള്ള ബലി പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. മെയ് 25 തിങ്കൾ മുതൽ 29 വെള്ളി വരെയാണ് അവധി. സ്വകാര്യ മേഖലയ്ക്കുള്ള അവധി ഉടനെ പ്രഖ്യാപിക്കും. ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏകീകൃത അക്കാദമിക് കലണ്ടർ പ്രകാരം 25 മുതൽ 29 വരെയാണ് അവധി. വാരാന്ത്യ അവധികൾ കൂടി ചേർത്ത് ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് 9 ദിവസം വരെ നീളുന്ന അവധി ലഭിക്കും. മേയ് 23 ന് തുടങ്ങുന്ന അവധിക്ക് ശേഷം […]
Read more

ഇതിലും ഭേദം CPMൽ ലയിക്കുന്നത്

കൊല്ലം: സി.പി.ഐ. കൊല്ലം ജില്ലാ കൗൺസിൽ യോഗത്തിൽ സംസ്ഥാന നേതൃത്വത്തിന് രൂക്ഷ വിമർശനം. കഴിഞ്ഞ സമ്മേളനത്തിൽ രൂപവത്‌കരിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് എന്ന ഘടകം എന്തിനാണെന്ന് മുതിർന്ന നേതാവ് ചോദിച്ചു. പാർട്ടിയിൽ തിരുത്തൽ തുടങ്ങേണ്ടത് താഴെ ഘടകത്തിൽനിന്നല്ല മുകളിൽനിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയിലെ പാർട്ടി സി.പി.എമ്മിൽ ലയിക്കുന്നതാണ്‌ നല്ലതെന്ന് മുതിർന്ന നേതാവ് പറഞ്ഞപ്പോൾ മറ്റുള്ളവർ മിണ്ടാതിരുന്നു. ജില്ലാ നേതൃത്വവുമായി അടുപ്പംപുലർത്തുന്ന കിഴക്കൻമേഖലയിലുള്ള കൗൺസിൽ അംഗവും സംസ്ഥാന നേതൃത്വത്തെ വിമർശിച്ചതായാണ് വിവരം. തിരഞ്ഞെടുപ്പ് വിശകലനം എന്ന അജൻഡ ഉൾപ്പെടുത്താതെ മെമ്പർഷിപ്പ് […]
Read more

Recent News