Tag: LATEST

നാരങ്ങ പറിച്ചതിന് 12-കാരനെ തല്ലിക്കൊന്നു

നളന്ദ: ബിഹാറിലെ നളന്ദയിൽ നാരങ്ങ പറിച്ചതിന് 12-കാരനെ മർദിച്ച് കൊലപ്പെടുത്തിയതായി ആരോപണം. കുട്ടിയുടെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിച്ചതോടെ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു . അസ്ഥാവൻ പിഎസ് ഏരിയയിലെ ശക്രവൺ ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ശുഭം കുമാർ എന്ന 12 വയസുകാരനാണ് ജീവൻ നഷ്ടപ്പെട്ടത്. പോലീസ് പറയുന്നതനുസരിച്ച്; സംഭവം നടന്ന ദിവസം വീടിനുസമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ശുഭം. ഈ സമയം അടുത്ത വീട്ടിലെ നാരങ്ങാമരത്തിൽനിന്നും ഒരു നാരങ്ങ താഴെ വീണു. കളിച്ചുകൊണ്ടിരുന്ന കുട്ടി ഈ നാരങ്ങ എടുത്തുവെന്ന് ദൃക്‌സാക്ഷികൾ […]
Read more

കൊച്ചിയിൽ ഇന്ന് ജലവിതരണം മുടങ്ങും

കൊച്ചി: കൊച്ചിയിൽ ഇന്ന് ജലവിതരണം മുടങ്ങുമെന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചു. കൊച്ചി നഗരത്തിലും വിവിധ പരിസരപ്രദേശങ്ങളിലും ആണ് ഇന്ന് ശുദ്ധജലവിതരണം പൂർണ്ണമായും തടസപ്പെടുന്നത്. ആലുവയിലെ ശുദ്ധീകരണ പ്ലാന്‍റിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വെള്ളം മുടങ്ങുന്നത്. കാലവർഷത്തിന് മുന്നോടിയായി പ്ലാന്‍റിന്‍റെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താൻ ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിലാണ് ജലവിതരണം തടസപ്പെടുക എന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. കൊച്ചി കോർപ്പറേഷനിലും ആലുവ, ഏലൂർ, കളമശ്ശേരി നഗരസഭകളിലും ജില്ലയിലെ ആറ് പഞ്ചായത്തുകളിലും ഇന്ന് വെള്ളമെത്തില്ല. എടത്തല, കീഴ്മാട്, ചൂർണിക്കര, ചേരാനല്ലൂ‍ർ, മുളകുകാട്, […]
Read more

വിശ്വാസ വോട്ടെടുപ്പിൽ ടിവികെയ്ക്ക് വമ്പൻ വിജയം

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ നടന്ന നിർണ്ണായകമായ വിശ്വാസവോട്ടെടുപ്പിൽ വിജയ് സർക്കാർ വിജയം കൈവരിച്ചു. 144 എം എൽ എമാരുടെ പിന്തുണയോടെയാണ് സർക്കാർ ഭൂരിപക്ഷം തെളിയിച്ചത്. 117 എം എൽ എമാരുടെ പിന്തുണയായിരുന്നു കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. 119 എം എൽ എമാരുടെ പിന്തുണയുണ്ടായിരുന്ന വിജയ് സർക്കാരിനെ ഇന്ന് സഭയിൽ നടന്ന വോട്ടെടുപ്പിൽ എ ഐ എ ഡി എം കെയിലെ 25 വിമത എം എൽ എമാർ പിന്തുണച്ചത് വലിയ നേട്ടമായി. എ ഐ എ ഡി […]
Read more

നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് അപകടം; ആറ് പേർ മരിച്ചു

ചെന്നൈ: തിരുപ്പൂർ വെള്ളകോവിലിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് അപകടം. ആറ് പേർ മരിച്ചു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ട്രിച്ചി-കോയമ്പത്തൂർ ദേശീയ പാതയിൽ കാങ്കയത്തിന് സമീപമാണ് അപകടം നടന്നത്. ഡിവൈഡറിലേക്ക് ഇടിച്ചുകയറിയ ഒരു ചരക്ക് ലോറി റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ലോറി മാറ്റാനുള്ള ശ്രമത്തിലായിരുന്നു ലോറി ഡ്രൈവറും പോലീസ് ഉദ്യോഗസ്ഥരും . അതിനിടെ അമിത വേഗത്തിലെത്തിയ കാർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥനെയും ഡ്രൈവറെയും ഇടിച്ചുതെറിപ്പിച്ച ശേഷമാണ് വാഹനം ലോറിയിൽ ഇടിച്ചുകയറിയത്. അപകടത്തിൽപ്പെട്ട പോലീസ് ഉദ്യോഗസ്ഥനും ലോറി ഡ്രൈവറും കാർ […]
Read more

വാടക അടച്ചില്ല: ബിഗ് ബോസ് താരം ജിന്‍റോയുടെ ജിം ​ന​ഗരസഭ ലേലം ചെയ്തു

കൊച്ചി: ബിഗ് ബോസ് റിയാലിറ്റി ഷോ വിജയി പി ഡി ജിന്‍റോയുടെ ഉടമസ്ഥതയിലുള്ള ‘ ജിം നഗരസഭ ലേലം ചെയ്തു. ആലുവ നഗരസഭയുടെ ക്ലോക്ക് ടവറിൽ പ്രവർത്തിച്ചിരുന്ന ബോഡി ക്രാഫ്റ്റ് മൾട്ടി ഇന്റർനാഷണൽ ഹെൽത്ത് ക്ലബ്’ ജിമ്മാണ് നഗരസഭ ലേലം ചെയ്തത്. 16 ലക്ഷത്തോളം രൂപയുടെ വാടക കുടിശ്ശിക വന്നതാണ് നടപടിക്ക് കാരണമെന്നാണ് ന​ഗരസഭയുടെ വിശദീകരണം. ലേലത്തിൽ 6.15 ലക്ഷം രൂപയാണ് ലഭിച്ചത്. 6.14 ലക്ഷം രൂപയായിരുന്നു ചുരുങ്ങിയ ലേല തുകയായി നിശ്ചയിച്ചിരുന്നത്. ഫോർട്ട്കൊച്ചിയിൽ ജിം നടത്തുന്നയാളാണ് […]
Read more

കുതിച്ച് കയറി സ്വർണവില; 10,000 ത്തിലേറെ രൂപയുടെ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ച് കയറി സ്വർണവില. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 1275 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. പവന് 10,200 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,23,220 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ് 5 ന് ആയിരുന്നു. 1,09,400 രൂപയായിരുന്നു ഒരു പവന്റെ വില. നിലവിൽ ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, വെള്ളി വിലയിലും വൻ വർധനവാണ് […]
Read more

കെ സി മുഖ്യമന്ത്രി ആയാൽ കൂട്ട രാജി; തീരുമാനം അറിയിച്ച് വാർഡ് കോൺഗ്രസ് കമ്മിറ്റി

നടുവണ്ണൂർ: കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി ആയാൽ കോട്ടൂർ ഗ്രാമപ്പഞ്ചായത്ത് രണ്ടാംവാർഡ് കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിടുമെന്ന് വാർഡ് കമ്മിറ്റി അറിയിച്ചു. ഗ്രൂപ്പ് താത്‌പര്യം സംരക്ഷിക്കാൻ വി ഡി സതീശനെതിരെ വോട്ടുചെയ്ത എംഎൽഎമാരുടെ നടപടി പ്രതിഷേധാർഹമാണെന്നും വാർഡ് കോൺഗ്രസ് കമ്മിറ്റി പറഞ്ഞു. 102 സീറ്റോടെ യുഡിഎഫ് വൻ വിജയം കൈവരിച്ചത് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. എഐസിസി ജനറൽ സെക്രട്ടറികൂടിയായ കെസി വേണുഗോപാൽ കുറുക്കുവഴിയിലൂടെ മുഖ്യമന്ത്രിയാവാൻ ശ്രമിക്കുകയാണ്. ഇത് കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ തകർക്കുമെന്നും കമ്മിറ്റി പറഞ്ഞു. […]
Read more

രാഹുൽ ചോദിച്ചതും, നേതാക്കൾ പറഞ്ഞതും

ഡൽഹി : മുൻ കെ.പി.സി.സി. അധ്യക്ഷൻമാരെയും വർക്കിങ് പ്രസിഡന്റുമാരെയും വിളിച്ചുവരുത്തി ഡൽഹിയിൽ നടത്തിയ ചർച്ചയിലൂടെ, മുഖ്യമന്ത്രി തീരുമാനത്തിന് പൊതുസ്വീകാര്യത നേടാൻ കളമൊരുക്കുകയായിരുന്നു രാഹുൽ ഗാന്ധി. കേരളത്തിലെ യഥാർഥരാഷ്ട്രീയ സാഹചര്യവും കാര്യങ്ങൾ സുഗമമാക്കാൻ എന്തുചെയ്യണം എന്നുമാണ് രാഹുൽ ചോദിച്ചത്. മുഖ്യമന്ത്രിപദത്തിലേക്ക് ആരെ നിർദേശിക്കുന്നുവെന്ന് നേതാക്കളോടു ചോദിച്ചില്ല. ഓരോരുത്തരോടും നേരിട്ട് നടത്തിയ ചർച്ചയ്ക്കിടെ മുഖ്യമന്ത്രിപദത്തിലേക്ക് ആരാണ് അനുയോജ്യൻ എന്ന കാഴ്ചപ്പാട് നേതാക്കൾ വിശദീകരിച്ചു. അതിനുള്ള കാരണങ്ങളും രാഹുൽ ചോദിച്ചറിഞ്ഞു. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന് എല്ലാവരും ചർച്ചയിൽ വ്യക്തമാക്കി. മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട് […]
Read more

ബെന്നി ബഹനാനെ തടഞ്ഞ് വി ഡി അനുകൂലികൾ

തിരുവനന്തപുരം : കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ അനിശ്ചിതത്വം പത്താം ദിവസത്തിലേക്ക് കടന്നതോടെ, കോൺഗ്രസ് അണികൾക്കിടയിൽ പ്രതിഷേധം പുകയുന്നു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ഒരുകൂട്ടം കോൺഗ്രസ് പ്രവർത്തകർ ബെന്നി ബഹനാൽ എം.പി.യെ തടയുന്ന സാഹചര്യമുണ്ടായി. പെരുമ്പാവൂർ മുടിക്കല്ലിൽ ഒരു പരിപാടിക്കെത്തിയ ബെന്നി ബഹനാൽ എം.പി.യെ യുവജനങ്ങളായ കോൺഗ്രസ് പ്രവർത്തകർ തടയുകയായിരുന്നു. വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ എം.പി.യുടെ നിലപാട് വ്യക്തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. തീരുമാനം വി.ഡി. സതീശന് എതിരാണെങ്കിൽ സംസ്ഥാനത്ത് കൂടുതൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് പ്രവർത്തകർ […]
Read more

പ്രിയങ്ക ഗാന്ധിയുടെ ഓഫീസിനു മുന്നിലും പോസ്റ്റർ

കോഴിക്കോട്: മുഖ്യമന്ത്രി തർക്കം രൂക്ഷമാകുന്നതിനിടെ വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന് മുന്നിലും പോസ്റ്റർ. മുഖ്യമന്ത്രി സ്ഥാനത്ത് കെ സി വേണുഗോപാലിനെ പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ മാപ്പ് തരില്ലെന്നും, വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററുകളിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതോടെ ഹൈക്കമാൻഡിനും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ കേരളത്തിലുയരുന്ന പോസ്റ്റർ പ്രതിഷേധത്തിന്‍റെ ഉദ്ദേശലക്ഷ്യത്തിൽ ആശയക്കുഴപ്പം രൂപപ്പെട്ടു. ഹൈക്കമാൻഡിനെ സമ്മർദ്ദത്തിൽ ആക്കാൻ ഉള്ള വി ഡി ഗ്രൂപ്പിന്‍റെ നീക്കം എന്നാണ് കെ സി ക്യാമ്പിന്‍റെ സംശയം. ഗാന്ധി […]
Read more

Recent News