Tag: LATEST

രാഹുൽ-ഖർഗെ നിർണായക കൂടിക്കാഴ്ച വൈകിട്ട് 5.30ന്

ഡൽഹി: ദിവസങ്ങൾ നീണ്ട ചര്‍ച്ചകള്‍ക്ക് വിരാമം കുറിച്ച് ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് അവസാനവട്ട ചർച്ച നടത്തിയ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും എന്നാണ് വിവരം. കെ സി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ആരുടെ പേരാവും ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുക എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. തെരഞ്ഞെടുപ്പ് ഫലം വന്ന് പത്താം നാൾ ആയിട്ടും അനാഥമായി കേരളം. മുഖ്യമന്ത്രിയെ […]
Read more

ഒമാനിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മസ്കത്ത്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തുറസ്സായ സ്ഥലങ്ങളിലും മരുഭൂമി പ്രദേശങ്ങളിലും പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്നും കാഴ്ചപരിധി കുറയാൻ കാരണമാവുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കൂടാതെ, വടക്കൻ ഗവർണറേറ്റുകളിലും അൽ വുസ്ത ഗവർണറേറ്റിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറേബ്യാൻ കടൽ തീരങ്ങളിൽ തെക്കുപടിഞ്ഞാറൻ കാറ്റും അനുഭവപ്പെടാം. അതേസമയം, മുസന്ദം ഗവർണറേറ്റിലെ പടിഞ്ഞാറൻ തീരങ്ങളിലും അറേബ്യാൻ കടലിലും കടൽ പ്രക്ഷുബ്ധമാകാനും […]
Read more

കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള സീ പ്ലെയിൻ സര്‍വീസിന്റെ പരീക്ഷണപ്പറക്കൽ വിജയം

കൊച്ചി: കൊച്ചിയേയും ലക്ഷദ്വീപിനെയും ബന്ധിപ്പിക്കുന്ന സീ പ്ലെയിൻ സര്‍വീസിന്റെ പരീക്ഷണപ്പറക്കൽ വിജയം. രാവിലെ 10.30ന് കൊച്ചിയിൽ നിന്നും പുറപ്പെട്ട വിമാനം 12:05 ന് അഗത്തിയിൽ ലാൻഡ് ചെയ്തു. എട്ടു യാത്രക്കാരെയും വഹിച്ച് കൊണ്ടായിരുന്നു പരീക്ഷണ പറക്കൽ. ലക്ഷദ്വീപിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് സീ പ്ലെയിൻ സർവീസ് ക്രമീകരിച്ചത്. സ്കൈഹോപ്പ് ഏവിയേഷൻ ലിമിറ്റഡിന്റെ ട്വിൻ ഓട്ടർ സീപ്ലെയിൻ വിമാനമാണ് പരീക്ഷണ പറക്കലിനായി ഉപയോഗിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി ആകെ 12 പരീക്ഷണ സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ലക്ഷദ്വീപിലെ […]
Read more

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മിക്സഡ് ആക്കാൻ അനുമതി

കൊച്ചി: ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനെ മിക്സഡ് സ്കൂളാക്കി മാറ്റുന്നതിനുള്ള അനുമതി ഉത്തരവ് തുടരാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവിനെതിരായ അപ്പീൽ, ജസ്റ്റിസ് എ ബദറുദ്ദീനും ജസ്റ്റിസ് എസ് മുരളി കൃഷ്ണ എന്നിവരുള്ള ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയിൽ വന്നെങ്കിലും സ്റ്റേ അനുവദിക്കാൻ കോടതി വിസമ്മതിച്ചു. സ്കൂൾ മിക്സഡ് ആക്കുന്നതിന് വേണ്ടിയുള്ള നടപടികൾ അപ്പീലിന്‍റെ തീർച്ചയാണെന്നും കോടതി വ്യക്തമാക്കി. ജൂണിൽ അധ്യയന വർഷം തുടങ്ങുമ്പോൾ മുതൽ ആൺകുട്ടികൾക്കുള്ള പ്രവേശനത്തിനുള്ള അനുമതി ലഭിച്ചിട്ടുണ്ടായിരുന്നെങ്കിലും, […]
Read more

മുഖ്യമന്ത്രി ചര്‍ച്ച: ഹൈക്കമാന്‍ഡ് തീരുമാനം കാത്തിരിക്കുന്നു,: പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുഖ്യമന്ത്രിയെ സംബന്ധിച്ച് ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനം കാത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. അതിന് ശേഷം എന്താണെന്നുള്ളത് തീരുമാനിക്കാന്‍ യോഗം സാദിഖലി തങ്ങളെ അധികാരപ്പെടുത്തി. അറിഞ്ഞാല്‍ ബാക്കി കാര്യങ്ങള്‍ ആലോചിച്ച് അറിയിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി ചുമതല സംബന്ധിച്ച് തീരുമാനം വൈകില്ല. ഉത്തരവാദിത്തപ്പെട്ട കാര്യമല്ലേയെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാനത്ത് ഭരണസ്തംഭനം ഇല്ലെന്നും ഒരാഴ്ചകൊണ്ട് എങ്ങനെ ഭരണ […]
Read more

എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം മറ്റന്നാള്‍ തന്നെ, പൊതു വിദ്യാഭ്യാസ ഡയറക്ടർ പ്രഖ്യാപനം നടത്തും

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 15ന് തന്നെ പ്രഖ്യാപിക്കും. ചീഫ് സെക്രട്ടറിയുടെ അനുമതി വാങ്ങി പൊതു വിദ്യാഭ്യാസ ഡയറക്ടറാകും പ്രഖ്യാപനം നടത്തുക. ഇന്നലെ നടന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യൂഐപി) യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. 15 ന് തന്നെ ഫല പ്രഖ്യാപനം നടത്തണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടറും സമാന അഭിപ്രായം മുന്നോട്ടുവെച്ചിരുന്നു. ഇന്ന് നടക്കുന്ന പരീക്ഷ ബോർഡ് യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനം അംഗീകരിക്കും. പ്രഖ്യാപനം വൈകിയാൽ പ്രവേശനം […]
Read more

പ്രവാസികളും വി ഡിക്കൊപ്പം

ഡൽഹി : വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു പ്രവാസ ലോകത്തും പ്രകടനങ്ങൾ ശക്തമാകുന്നു. ഇൻകാസ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് വി.ഡി. സതീശനായി രംഗത്ത് ഇറങ്ങിയത്. നഗരത്തിലെ ഹോട്ടലിൽ സംഘടിച്ചു പ്രതിഷേധിച്ചതിനു പുറമെ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലിഗാർജുന ഖർഗെ എന്നിവർക്ക് ഇമെയിലും അയച്ചതായി പ്രതിഷേധക്കാർ അറിയിച്ചു. പടനയിച്ചവർ കേരളം ഭരിക്കട്ടെ എന്ന പേരിൽ നടന്ന പ്രതിഷേധ പരിപാടിയിൽ നൂറുകണക്കിനു പ്രവാസികൾ പങ്കെടുത്തു. അതേസമയം പത്തു വർഷത്തെ നീണ്ട രാഷ്ട്രീയ വനവാസത്തിന് വിരാമമിട്ട് കേരളത്തിന്റെ ഭരണസാരഥ്യത്തിലേക്ക് കോൺഗ്രസ് ഗംഭീരമായി […]
Read more

കോൺഗ്രസ് എല്ലാം നശിപ്പിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചയിൽ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ് നേതാവ്. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള കോൺഗ്രസിലെ തർക്കം യുഡിഎഫ് വിജയത്തിന്റെ ആഹ്ലാദം ഇല്ലാതാക്കിയെന്നും രാവും പകലും ഇല്ലാതെ പ്രവർത്തിച്ച യുഡിഎഫ് പ്രവർത്തകരോട് കോൺഗ്രസ് നന്ദികേട് കാണിക്കുന്നുവെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം എ സമദ് ഫേസ്ബുക്കിൽ കുറിച്ചു. എം എ സമദ് പ്രവർത്തകരെ പൊരിവെയിലത്ത് നിർത്തിയുള്ള പകിടകളി കോൺഗ്രസ് അവസാനിപ്പിക്കണമെന്നും എം എ സമദ് പറഞ്ഞു. എന്തായി…? നാലാൾ കൂടുന്നിടത്തൊക്കെ ചോദ്യം ഇതാണ്. കേരളത്തിൽ നിയമസഭാ […]
Read more

മുഖ്യമന്ത്രിയാര്? ഉറപ്പിച്ച് സതീശൻ

ഡൽഹി : കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ അനിശ്ചിതത്വം പത്താം ദിവസവും തുടരുന്നു. ഹൈക്കമാൻഡ് തീരുമാനം ഇന്ന് ഉണ്ടാകുമെന്ന പ്രതീക്ഷ നിലനിൽക്കുമ്പോഴും മുസ്ലിം ലീഗിന്റെ നിലപാടും ഡൽഹിയിലെ രാഷ്ട്രീയ സാഹചര്യങ്ങളും പ്രഖ്യാപനം വൈകിപ്പിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാൻഡ് തന്നെ പരിഗണിക്കുമെന്ന വലിയ ആത്മവിശ്വാസത്തിലാണ് രമേശ് ചെന്നിത്തല. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ അനുയായികൾ. പ്രതിപക്ഷ നേതാവെന്ന നിലയിൽ അഞ്ചു വർഷം യുഡിഎഫിനെ മികച്ച രീതിയിൽ നയിച്ചതും ജനവികാരം അനുകൂലമാണെന്നതുമാണ് ഇവരുടെ പ്രധാന വാദം. കളമശേരിയിൽനിന്നു […]
Read more

സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിൻ്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു

ഡൽഹി : സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിൻ്റെ മകനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിൻ്റെ അർധ സഹോദരനുമായ പ്രതീക് യാദവ് അന്തരിച്ചു. ഇന്ന് രാവിലെ ലഖ്‌നൗവിലെ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. 38 വയസായിരുന്നു. രാവിലെ ആറേ കാലോടെയാണ് പ്രതീക് യാദവിനെ ആശുപത്രിയിലെത്തിച്ചതെന്നാണ് വിവരം. എന്താണ് മരണകാരണമെന്ന് വ്യക്തമായിട്ടില്ല. ബിജെപി നേതാവും യുപി വനിതാ കമ്മീഷൻ വൈസ് ചെയർപേഴ്‌സണുമായ അപർണ യാദവാണ് ഭാര്യ. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ഇന്ന് രാവിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും പ്രതീകിൻ്റെ മരണം […]
Read more

Recent News