മുഖ്യമന്ത്രി ചര്‍ച്ച: ഹൈക്കമാന്‍ഡ് തീരുമാനം കാത്തിരിക്കുന്നു,: പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുഖ്യമന്ത്രിയെ സംബന്ധിച്ച് ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനം കാത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. അതിന് ശേഷം എന്താണെന്നുള്ളത് തീരുമാനിക്കാന്‍ യോഗം സാദിഖലി തങ്ങളെ അധികാരപ്പെടുത്തി. അറിഞ്ഞാല്‍ ബാക്കി കാര്യങ്ങള്‍ ആലോചിച്ച് അറിയിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് നേതൃയോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി.

മുഖ്യമന്ത്രി ചുമതല സംബന്ധിച്ച് തീരുമാനം വൈകില്ല. ഉത്തരവാദിത്തപ്പെട്ട കാര്യമല്ലേയെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാനത്ത് ഭരണസ്തംഭനം ഇല്ലെന്നും ഒരാഴ്ചകൊണ്ട് എങ്ങനെ ഭരണ സ്തംഭനം ആകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു. ഇതൊരു സാധാരണഗതിയിലുള്ള സമയം മാത്രമാണ്.

ഭരിക്കാന്‍ പോകുന്നത് യുഡിഎഫ് ആണെന്ന് ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കറിയാം. മറ്റെവിടെയും പോയി ഉത്തരവ് വാങ്ങില്ല. ആ പേടി വേണ്ടെന്നുമായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. മുഖ്യമന്ത്രിയെ സംബന്ധിച്ച് തീരുമാനം വൈകുന്നതില്‍ നേതാക്കള്‍ ലീഗ് നേതൃയോഗത്തില്‍ അതൃപ്തി രേഖപ്പെടുത്തി. വി ഡി സതീശന് അനുകൂലമായി സ്വീകരിച്ച നിലപാടില്‍ മാറ്റം വരുത്തേണ്ടെന്നാണ് യോഗത്തിലെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *