ഒമാനിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മസ്കത്ത്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തുറസ്സായ സ്ഥലങ്ങളിലും മരുഭൂമി പ്രദേശങ്ങളിലും പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്നും കാഴ്ചപരിധി കുറയാൻ കാരണമാവുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കൂടാതെ, വടക്കൻ ഗവർണറേറ്റുകളിലും അൽ വുസ്ത ഗവർണറേറ്റിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറേബ്യാൻ കടൽ തീരങ്ങളിൽ തെക്കുപടിഞ്ഞാറൻ കാറ്റും അനുഭവപ്പെടാം.

അതേസമയം, മുസന്ദം ഗവർണറേറ്റിലെ പടിഞ്ഞാറൻ തീരങ്ങളിലും അറേബ്യാൻ കടലിലും കടൽ പ്രക്ഷുബ്ധമാകാനും തിരമാലകൾ രണ്ട് മീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. എന്നാൽ ഒമാൻ കടൽ തീരങ്ങളിൽ കടൽ പൊതുവെ ശാന്തമാവും, എങ്കിലും മേഖലയിലെ മാറുന്ന കാലാവസ്ഥ കണക്കിലെടുത്ത് ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *