മുഖ്യമന്ത്രി തീരുമാനം ഇന്ന് ഉണ്ടായേക്കും; പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നത് ശരിയല്ലല്ലോ, റെസ്പോൺസബിൾ മാറ്ററല്ലേ എന്നും അദ്ദേഹം പറഞ്ഞു. വേഗത്തിൽ തീരുമാനം ഉണ്ടാകേണ്ടതുണ്ട്. തീരുമാനം വൈകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡ് തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

സോണിയ ഗാന്ധി ലീഗ് നേതൃത്വവുമായി സംസാരിച്ചിട്ടില്ല. ലീഗിന്റെ മന്ത്രിമാർ ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ സാദിഖലി തങ്ങളെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്റ് തീരുമാനം വന്നാൽ മാധ്യമങ്ങളെ കാണുമെന്നും സംസ്ഥാനത്ത് ഭരണ സ്തംഭനം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരിക്കാൻ പോകുന്നത് യുഡിഎഫ് ആണെന്ന് ഉദ്യോഗസ്ഥർക്ക് അറിയാമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *