സൂര്യ – ജിത്തു മാധവൻ ചിത്രം “സീൻ” ട്രെയ്‌ലർ ഇന്ന് 7.30 ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘സീൻ’ ട്രെയ്‌ലർ ഇന്ന് പുറത്തിറങ്ങും. വൈകിട്ട് 7.30നാണ് ട്രെയ്‌ലർ റിലീസ്. ദീപാവലി റിലീസായി നവംബർ ആറിന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് മെഗാ റിലീസായാണ് പ്രദർശനത്തിനെത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ വിതരണ പങ്കാളി.

‘രോമാഞ്ചം’, ‘ആവേശം’ എന്നീ ഹിറ്റ് ചിത്രങ്ങൾക്കുശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണ് ‘സീൻ’. സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റർടൈൻമെന്റും ഴഗരം സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജ്യോതികയും സൂര്യയും നിർമാണ പങ്കാളികളാണ്. ജയശ്രീ ദാമോദരനാണ് സഹനിർമാതാവ്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

ചിത്രത്തിൽ ഡിഎസ്പി ഇമ്പരാജ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് സൂര്യ എത്തുന്നത്. മാസ് ആക്ഷനും സ്റ്റൈലിഷ് അവതരണത്തിനുമൊപ്പം വ്യത്യസ്ത സ്വഭാവസവിശേഷതകളുള്ള കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ആക്ഷനും കോമഡിയും ഒരുപോലെ കോർത്തിണക്കുന്ന ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോ നേരത്തെ ശ്രദ്ധ നേടിയിരുന്നു.

മലയാളി താരം നസ്‌ലൻ ഈശ്വരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ക്യാരക്ടർ ടീസറും പുറത്തുവന്നിരുന്നു. സൂര്യയ്ക്കും നസ്‌ലനും നസ്രിയ നസീമിനുമൊപ്പം ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ജിത്തു മാധവൻ-സുഷിൻ ശ്യാം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സുഷിൻ ശ്യാമിന്റെ ആദ്യ തമിഴ് ചിത്രമാണിത്. ചിത്രത്തിലെ ‘ആതി ഇവ യാരാ’, ‘എയ്റോപ്ലെയിൻ’ എന്നീ ഗാനങ്ങൾ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. സോണി മ്യൂസിക് സൗത്തിനാണ് സംഗീതാവകാശം.

വിനീത് അഗസ്റ്റ്യനാണ് ഛായാഗ്രഹണം. എഡിറ്റിങ് അജ്മൽ സാബു. ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്. പ്രൊഡക്ഷൻ ഡിസൈൻ അശ്വിനി കാലെ, ആക്ഷൻ കൊറിയോഗ്രഫി ചേതൻ ഡി’സൂസ, ആർട്ട് ഡയറക്ഷൻ എ. രാജേഷ്, കോസ്റ്റ്യൂം ഡിസൈൻ മഷാർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ എന്നിവരാണ് നിർവഹിക്കുന്നത്. തമിഴ് സംഭാഷണങ്ങൾ ഡേവിഡ് സെൽവമാണ് ഒരുക്കിയിരിക്കുന്നത്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News