MLAമാർക്ക് ഇനി ട്രെയിൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: MLAമാർക്ക് വിമാനയാത്രാ അലവൻസ് നൽകുന്നതിനെച്ചൊല്ലി നിയമസഭയിൽ രസകരമായ ചർച്ച, MLAമാരുടെ ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമൊപ്പം യാത്രാ അലവൻസും വർധിപ്പിക്കാനുള്ള ബില്ലാണ് സഭയിൽ അവതരിപ്പിച്ചത്. എന്നാൽ വിമാനത്താവളമില്ലാത്ത സ്ഥലങ്ങളിലേക്ക് MLAമാർ എങ്ങനെ വിമാനത്തിൽ യാത്ര ചെയ്യുമെന്ന ചോദ്യം സജി ചെറിയാൻ ഉയർത്തി. ‘എയർപോർട്ട് ഉള്ളിടത്തല്ലേ ഫ്ലൈറ്റ് ഉള്ളൂ’ എന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം. ഇതോടെ വിമാനയാത്രാ അലവൻസിന് പകരം റെയിൽവേ കൂപ്പൺ നൽകാമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. റോഡ് യാത്രയ്ക്കും സൗകര്യം വേണമെന്ന ആവശ്യത്തിന് പിന്നാലെ ഡീസൽ കൂപ്പണും പരിഗണിക്കാമെന്ന് അറിയിച്ചു.


അതേസമയം, MLAമാരുടെ ഇന്ധന കൂപ്പൺ നാല് ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമാക്കി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്. മുൻ MLAമാർക്കുള്ള ഇന്ധന കൂപ്പണും ഒരു ലക്ഷത്തിൽ നിന്ന് ഒന്നര ലക്ഷമായി വർധിപ്പിക്കും. MLAമാർക്കും മന്ത്രിമാർക്കും ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും വർധന ലഭിക്കും. കൂടാതെ, MLAമാർക്ക് കൂടുതൽ അഡീഷണൽ സ്റ്റാഫിനെ അനുവദിക്കണമെന്ന ആവശ്യവും സഭയിൽ ഉയർന്നു. ഇക്കാര്യത്തിൽ പരിഗണിക്കാമെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. പുതിയ തീരുമാനങ്ങൾ രാഷ്ട്രീയ ചർച്ചകൾക്കും പൊതുജനങ്ങൾക്കിടയിൽ ആനുകൂല്യങ്ങളെക്കുറിച്ചുള്ള സംവാദങ്ങൾക്കും വഴിയൊരുക്കുകയാണ്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News