PSC പരീക്ഷ ക്രമക്കേട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

dot image

തിരുവനന്തപുരം: PSC ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് കേസിൽ നിർണായക നീക്കവുമായി അന്വേഷണസംഘം. PSC ചെയർമാൻ എം.ആർ. ബൈജുവിനെയും കേസിൽ പ്രതി ചേർത്തേക്കും. മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തിയതോടെയാണ് ചെയർമാനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. പരീക്ഷയിലെ ക്രമക്കേടുകൾക്ക് PSCക്ക് ഉത്തരവാദിത്തമില്ലെന്നും ഉദ്യോഗസ്ഥരുടെ സാങ്കേതിക പിഴവാണെന്നുമാണ് ചെയർമാന്റെ വിശദീകരണം. അതേസമയം, കൂടുതൽ PSC അംഗങ്ങളെയും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. PSC സെക്രട്ടറി സാജു ജോർജിനും നോട്ടീസ് നൽകിയിട്ടുണ്ട്.

കേസിലെ പ്രധാന പ്രതിയായ അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കായുള്ള അന്വേഷണവും ഊർജിതമാക്കി. അന്വേഷണം മന്ദഗതിയിലാണെന്ന ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെയാണ് നടപടികൾ വേഗത്തിലാക്കുന്നത്. കേസിൽ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെ കസ്റ്റഡിയിൽ വാങ്ങാനും അന്വേഷണസംഘം നീക്കം നടത്തുന്നുണ്ട്. പരീക്ഷയുടെ ചോദ്യപ്പേപ്പർ തയ്യാറാക്കിയത് ആരാണെന്നും അഭിമുഖത്തിന്റെ മാർക്ക് കുറച്ചതിൽ ആർക്കൊക്കെയാണ് പങ്കുള്ളതെന്നും കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ നിർണായക നീക്കങ്ങളുണ്ടാകുമെന്നാണ് സൂചന.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News