നിപ ബാധിതർക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന ആരോപണം തള്ളി ആരോഗ്യ വിദഗ്ധർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ബാധിതർക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന ആരോപണം തള്ളി ആരോഗ്യ വിദഗ്ധർ. 2023-25 കാലയളവിൽ നിപ ബാധിച്ച് മരിച്ച ആറുപേർക്ക് റെംഡെസിവർ മരുന്ന് നൽകിയിരുന്നില്ലെന്ന് ഡോ.അനൂപ് കുമാർ എ. എസ് വ്യക്തമാക്കി. മരുന്ന് നൽകിയ ഏഴ് പേർക്കും രോഗം ഭേദമായി. കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയത് രോഗിയുടെ മരണത്തിന് ഇടയാക്കിയെന്ന വാദത്തിന് പ്രസക്തി ഇല്ലെന്നും ഡോക്ടർ പറഞ്ഞു. നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായി സംശയിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ നിയമസഭയെ അറിയിച്ചിരുന്നു.

ഇക്കാര്യം അന്വേഷിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മാത്യു കുഴല്‍ നാടന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു പരാമർശം. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍ പറഞ്ഞിരുന്നു. അതേസമയം, അന്വേഷണവുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 2023, 24, 25 വര്‍ഷങ്ങളില്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായി സംശയിക്കുന്നുവെന്ന് മന്ത്രി കെ മുരളീധരന്‍ വിശദീകരിക്കുകയായിരുന്നു.

നിപ, കൊവിഡ് രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നാണ്. മരുന്ന് നല്‍കിയ മുഴുവന്‍ രോഗികളുടെയും വിവരങ്ങള്‍ എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ മൂന്നു വര്‍ഷങ്ങളിലായി ആറ് നിപാ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാലാവധി കഴിഞ്ഞ മരുന്ന് മൂലമാണോ മരണമെന്ന് അന്വേഷിക്കും. ഇതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫിഷ്യസ് ഡിസീസ് മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡിനാണ് അന്വേഷണ ചുമതല.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News