തിരഞ്ഞെടുപ്പ് ഹർജികൾ തീർപ്പാക്കി ഹൈക്കോടതി

എറണാകുളം: തിരഞ്ഞെടുപ്പ് ഹർജികൾ തീർപ്പാക്കി ഹൈക്കോടതി. കേന്ദ്ര സേനയെ വിന്യസിക്കണം, വ്യാജ വോട്ട് തടയണം,അപായപ്പെടുത്താൻ സാധ്യതയുണ്ട്, കൂടുതൽ സുരക്ഷ വേണം, എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ചൂണ്ടികാണിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് ഹർജികളാണ് ഹൈക്കോടതി തീർപ്പാക്കിയത്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് വിവിധ സ്ഥാനാർത്ഥികളും പോളിങ് ഏജന്റുമാരും ആണ് ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിൽ പൊതുവായ ഉത്തരവ് ഇറക്കിയാണ് ഹൈക്കോടതി ഹർജികളിൽ തീരുമാനം ഉണ്ടാക്കിയത്. മതിയായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവിറക്കിയത്. പ്രശ്നബാധിത വോട്ടിങ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് ഉണ്ടെന്ന വാദം കോടതി പരിഗണിച്ചു. അതേസമയം അപായപ്പെടുത്താൻ നീക്കമെന്ന ഗോവിന്ദന്റെ ഹർജിയിൽ ഉത്തരവുണ്ടായില്ല. ഒപ്പം തന്നെ തടസ്സങ്ങളില്ലാതെ തിരഞ്ഞെടുപ്പ് നടപടികൾക്ക് മുൻപോട്ട് കൊണ്ടുപോവുന്നതിൽ ഇലക്ഷൻ കമ്മീഷന് ജാഗ്രത ഉണ്ടാകണമെന്ന് ഹൈക്കോടതി നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *