ചർച്ച വിഫലമായി ; പാകിസ്ഥാനിൽ നിന്നും മടങ്ങി ജെഡി വാൻസ്‌

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇസ്ലാമാബാദ് : യുഎസ്- ഇറാൻ ചർച്ച വിഫലമായിപോയെന്ന് യുഎസ് വൈസ് പ്രസിഡണ്ട് ജെഡി വാൻസ്‌ . 21 മണിക്കൂറിലേറെ നീണ്ടുനിന്ന ചർച്ച നടന്നു . റെഡ് ലൈൻ നിശ്ചയിച്ചെന്നും ഇറാൻ ആണവായുധം ഉണ്ടാക്കരുത് എന്നതാണ് പ്രധാനമെന്നും ജെഡി വാൻസ്‌ പറഞ്ഞു. ഇത് യുഎസിന്റെ അവസാനത്തെ മികച്ച ഓഫർ ആണെന്നും ഇറാൻ സ്വീകരിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണെന്നും വൈസ് പ്രസിഡണ്ട് പ്രതികരിച്ചു .

ഇറാൻ ഞങ്ങളുടെ നിബന്ധനകൾ അംഗീകരിക്കില്ലെന്ന് പറഞ്ഞു. ഒരു കരാറിൽ എത്താനാണ് പ്രസിഡണ്ട് ( ഡൊണാൾഡ് ട്രംപ് ) പറഞ്ഞത് . എന്നാൽ നിർഭാഗ്യവശാൽ ഒരു പുരോഗതിയും ഉണ്ടായില്ല – ജെഡി വാൻസ്‌ മാധ്യമങ്ങളോട് പറഞ്ഞു .
40 ദിവസത്തിലേറെയായി തുടരുന്ന യുദ്ധം ഒത്തുതീർപ്പിൽ എത്താതെ നിൽക്കുന്ന സാഹചര്യമാണ് ഇപ്പോൾ. എന്നാൽ അതിനിടെ ഇറാനും പ്രോക്സികൾക്കും എതിരെ യുദ്ധം തുടരുമെന്ന് ഇസ്രായേൽ പ്രധാനമത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു .

അതേസമയം ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം തുറന്നു എന്നാണ് ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപസ് വിശദമാക്കിയത് . എന്നാൽ സൈനിക കപ്പലുകൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന നിലപാടാണ് ഇറാൻ സ്വീകരിച്ചിരിക്കുന്നത് .

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News