റിമോട്ട് ഗ്രാസ് കട്ടിങ് മെഷീൻ വികസിപ്പിച്ച് വിദ്യാർത്ഥികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സുരക്ഷിതമായി പുല്ലും കാടും വെട്ടാൻ റിമോട്ട് ഗ്രാസ് കട്ടിങ് മെഷീൻ വികസിപ്പിച്ച് എൻജിനീയറിങ് വിദ്യാർത്ഥികൾ. നെല്ലിമറ്റം എംബിറ്റ്‌സ് എൻജിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർത്ഥികൾ ആണ് റിമോട്ട് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന
റിമോട്ട് ഗ്രാസ് കട്ടിങ് മെഷീൻ വികസിപ്പിച്ചത്. പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് മെഷീൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഡീസൽ, പെട്രോൾ ഉപയോഗിച്ചുകൊണ്ടുള്ള പരമ്പരാഗത ഗ്രാസ് കട്ടറുകൾ ഉണ്ടാക്കുന്ന കാർബൺ പുറന്തള്ളലും ,ശബ്ദ മണിലീകരണവും ഒഴിവാക്കി ബാറ്ററിയിൽ പ്രവർത്തിക്കുന്ന ശബ്ദരഹിത സംവിധാനമാണ് ഇത്. 12 വോൾട്ട് വീതം രണ്ട് ബാറ്ററികളും 20 വോൾട്ട് ബാറ്ററിയും ഉപയോഗിച്ചാണ് ഉപകരണം പ്രവർത്തിക്കുന്നത്. കൂടാതെ മൈക്രോ കൺട്രോൾ അധിഷ്ഠിത നിയന്ത്രണ സംവിധാനം പ്രവർത്തനം ഏകോപിപ്പിക്കുകയും വൈദ്യത കാര്യക്ഷമത ഉറപ്പാക്കുകയും ചെയ്യുന്നു.

എൻജിനീയറിങ് അവസാന വർഷ വിദ്യാർത്ഥികളായ ബേസിൽ ജോയ്, കാതറിൻ മറിയം പോൾ, എ.എസ് അൽഫാസ് , ജോസിയാ ജേക്കബ് എന്നിവർ ചേർന്ന് അസ്സോസിയേറ്റ് പ്രൊഫസർ ഡോ. തോമസ് ജോർജിന്റെ മാർഗനിർദേശത്തിൽ ആണ് ഉപകരണം വികസിപ്പിച്ചത്.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News