സൗദിയിലെ തബൂക്കിൽ തേൻ വേർതിരിക്കുന്നതിനും പാക്ക് ചെയ്യുന്നതിനും മൊബൈൽ യൂണിറ്റ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: സൗദിയിലെ തബൂക്കിൽ വിവിധ തേൻ ഉൽപാദന കേന്ദ്രങ്ങളിൽ തേൻ വേർതിരിക്കുന്നതിനും പാക്ക് ചെയ്യുന്നതിനുമുള്ള ‘മൊബൈൽ യൂണിറ്റ്’ ആരംഭിച്ചു. ജലം, കാർഷിക മന്ത്രാലയത്തിന്റെ തബൂക്ക് ശാഖയുടെ കീഴിലാണ് പരിപാടി. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് തേൻ പരിശോധിച്ച് വേർതിരിക്കാനും പാക്ക് ചെയ്യാനുമുള്ള സേവനങ്ങൾക്ക് പുറമെ, മേഖലയിലെ വിദഗ്ധർ നൽകുന്ന ബോധവൽക്കരണ ക്ലാസുകളും ഈ മൊബൈൽ യൂണിറ്റ് വഴി കർഷകർക്ക് ലഭിക്കും.

ഈ മൊബൈൽ യൂണിറ്റിന്റെ പര്യടനം തബൂക്ക് നഗരത്തിന്റെ ഉൾപ്രദേശങ്ങളിലും ദബ, അൽ-വജ്ഹ്, ഉംലുജ് എന്നീ ഗവർണറേറ്റുകളിലും നടക്കുമെന്ന് മന്ത്രാലയ ശാഖാ ഡയറക്ടർ വ്യക്തമാക്കി. തേനീച്ച വളർത്തൽ, തേൻ ഉൽപാദനം എന്നീ മേഖലകളുടെ വികസനത്തിനും കർഷകർക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനുമായി മന്ത്രാലയം നടപ്പാക്കുന്ന വിപുലമായ പദ്ധതികളുടെ ഭാഗമായാണിത്. കർഷകർക്ക് ഉൽപാദന സീസണുകൾ പരമാവധി പ്രയോജനപ്പെടുത്താനും, സുസ്ഥിരമായ കാർഷിക വികസനം ഉറപ്പാക്കി ഈ മേഖലയിലെ ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കാനും ഇത് വഴി സാധിക്കും.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News