ഇന്ത്യക്കെതിരെയുള്ള സൗഹൃദ മത്സരം; ബ്രസീല്‍ ടീം പ്രഖ്യാപനം ഈ മാസം ഒമ്പതിന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്ത്യക്കെതിരെയുള്ള സൗഹൃദ മത്സരത്തിനുള്ള ബ്രസീല്‍ ടീമിനെ ഈമാസം പ്രഖ്യാപിക്കും. സെപ്റ്റംബര്‍ ഒമ്പതിന് പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. സൂപ്പര്‍ താരങ്ങള്‍ ടീമില്‍ ഉള്‍പ്പെടുമോ എന്നതാണ് ആകാംക്ഷ. ഓസ്‌ട്രേലിയക്കെതിരായ രണ്ടുമത്സരങ്ങള്‍ക്കുള്ള ടീമിനെയും പ്രഖ്യാപിക്കും. ബ്രസീല്‍, യുറഗ്വായ്, പാനമ ടീമുകള്‍ക്കെതിരായ ഇന്ത്യന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബ്രസീല്‍ ടീമില്‍ വിനീഷ്യസ് ജൂനിയര്‍, റഫീന്യ, മത്തേയുസ് കുന്യ തുടങ്ങിയ താരങ്ങള്‍ ഉണ്ടാകുമോ എന്നതാണ് കാത്തിരിപ്പ്. പ്രധാന താരങ്ങളെ ഒഴിവാക്കി രണ്ടാം നിര ടീം ഇന്ത്യയിലേക്ക് എത്തുമോ എന്നതും കാത്തിരിക്കുന്നു. കാര്‍ലോ ആഞ്ചലോട്ടിക്ക് കീഴിലുള്ള ബ്രസീല്‍ സംഘത്തിനെതിരായ പോരാട്ടത്തിന് വലിയ തയ്യാറെടുപ്പുകളാണ് ഇന്ത്യ നടത്തുന്നത്.

സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലെ ഫിഫ അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരങ്ങള്‍ക്കായി 26 അംഗ ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിനെയാണ് കഴിഞ്ഞദിവസം മുഖ്യപരിശീലകന്‍ ഖാലിദ് ജമീല്‍ പ്രഖ്യാപിച്ചത്. ഉയര്‍ന്ന റാങ്കിലുള്ള കരുത്തരായ എതിരാളികള്‍ക്കെതിരെയാണ് ബ്ലൂ ടൈഗേഴ്സ് ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്. സെപ്റ്റംബര്‍ 26-ന് ബെംഗളൂരുവില്‍ വെച്ച് പാനമയെ നേരിടുന്ന ഇന്ത്യ, തുടര്‍ന്ന് ഒക്ടോബര്‍ 3-ന് അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെയും ഒക്ടോബര്‍ 6-ന് രണ്ട് തവണ ലോക ചാമ്പ്യന്മാരായ യുറഗ്വായെയും കൊല്‍ക്കത്തയില്‍ വെച്ച് നേരിടും. ഈ വര്‍ഷം ആദ്യം നടന്ന ഫിഫ ലോകകപ്പില്‍ മത്സരിച്ച പ്രമുഖ രാജ്യങ്ങള്‍ക്കെതിരെ കളിക്കാന്‍ സാധിക്കുന്നത് ഇന്ത്യന്‍ ടീമിന് മികച്ച അനുഭവസമ്പത്ത് നല്‍കുമെന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സെപ്റ്റംബര്‍ 14-ന് ബെംഗളൂരുവില്‍ വെച്ച് ഖാലിദ് ജമീലിന്റെ കീഴില്‍ ടീമിന്റെ പരിശീലന ക്യാമ്പ് ആരംഭിക്കും. പാനമയ്ക്കെതിരായ മത്സരത്തിന് ശേഷം സെപ്റ്റംബര്‍ 28-ന് ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീം കൊല്‍ക്കത്തയിലേക്ക് തിരിക്കും. 26 അംഗ ഇന്ത്യന്‍ ടീംഗോള്‍കീപ്പര്‍മാര്‍: അല്‍ബിനോ ഗോമസ്, ഗുര്‍പ്രീത് സിംഗ് സന്ധു, പ്രഭ്സുഖന്‍ സിംഗ് ഗില്‍, സോം കുമാര്‍. പ്രതിരോധ താരങ്ങള്‍: അഭിഷേക് സിംഗ് തെക്ചാം, ആകാശ് മിശ്ര, അന്‍വര്‍ അലി, ബിജോയ് വര്‍ഗീസ്, ഹമിങ്തന്മവിയ റാള്‍ട്ടെ, ജയ് ഗുപ്ത, പ്രാംവീര്‍, റിക്കി മീതെയ് ഹവോബാം.മധ്യനിര താരങ്ങള്‍: അനിരുദ്ധ് ഥാപ്പ, ആഷിഖ് കുരുണിയന്‍, ഫറൂഖ് ചൗധരി, ലാലെങ്മാവിയ റാള്‍ട്ടെ, മക്കാര്‍ട്ടണ്‍ നിക്സണ്‍, മുഹമ്മദ് സനാന്‍, റിക്കി ഷാബോങ്, സഹല്‍ അബ്ദുല്‍ സമദ്.

മുന്നേറ്റനിര താരങ്ങള്‍: എഡ്മണ്ട് ലാല്‍രിന്‍ഡിക, ഇര്‍ഫാന്‍ യാദ്വാദ്, മന്‍വീര്‍ സിങ്, റഹീം അലി, റയാന്‍ വില്യംസ്, വിക്രം പ്രതാപ് സിംഗ്.മുഖ്യപരിശീലകന്‍: ഖാലിദ് ജമീല്‍ആവശ്യമെങ്കില്‍ പ്രധാന സ്‌ക്വാഡിലേക്ക് വിളിക്കുന്നതിനായി നാല് കളിക്കാരെ റിസര്‍വ് താരങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്: ഗോള്‍കീപ്പര്‍ ഹൃതിക് തിവാരി, ഡിഫന്‍ഡര്‍മാരായ ചിംഗ്ലന്‍സന സിംഗ് കോണ്‍ഷാം, റോഷന്‍ സിംഗ് നൊറെം, മിഡ്ഫീല്‍ഡര്‍ സുരേഷ് സിംഗ് വാങ്ജാം.ഇന്ത്യന്‍ ടീമിന്റെ മത്സരക്രമംസെപ്റ്റംബര്‍ 26: ഇന്ത്യ vs പനാമ (ശ്രീ കണ്ഠീരവ സ്റ്റേഡിയം, ബംഗളൂരു)ഒക്ടോബര്‍ 3: ഇന്ത്യ vs ബ്രസീല്‍ (സാള്‍ട്ട്ലേക്ക് സ്റ്റേഡിയം, കൊല്‍ക്കത്ത)ഒക്ടോബര്‍ 6: ഇന്ത്യ vs ഉറുഗ്വായ് (സാള്‍ട്ട്ലേക്ക് സ്റ്റേഡിയം, കൊല്‍ക്കത്ത)

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News