തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍. മലപ്പുറം വണ്ടൂര്‍ സ്വദേശി പി. ഷാനവാസിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകീട്ട് വെഞ്ഞാറമൂട് വെച്ചാണ് യുവതിയോട് ഇയാള്‍ മോശമായി പെരുമാറിയത്.
പന്തളം-തിരുവനന്തപുരം റൂട്ടിലെ കെഎസ്ആര്‍ടിസി ബസിലായിരുനു അതിക്രമം. ദൃശ്യങ്ങള്‍ യുവതി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറിയിരുന്നു.
Post Views: 2


