കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്; വീണയുടെ മൊഴി രേഖപ്പെടുത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻ മന്ത്രി വീണാ ജോർജിന്റെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണസംഘം. പത്തനംതിട്ട കൊടുമണിലെ വീട്ടിൽ അന്വേഷണ സംഘം മൂന്നരമണിക്കൂറോളം ചെലവഴിച്ചാണ് മൊഴിയെടുത്തത്. പ്രതിഷേധിക്കാനെത്തിയ കെ.എസ്.യു. പ്രവർത്തകർ വധിക്കാൻ ശ്രമിച്ചുവെന്നതിനുള്ള സൂചനകളൊന്നും വീണാ ജോർജിന്റെ മൊഴിയിലുമില്ലെന്നാണ് വിവരം. അടിക്കുന്നത് കണ്ടോയെന്ന ചോദ്യത്തിനും മുൻ മന്ത്രി വ്യക്തമായ മറുപടി നൽകിയില്ലെന്നാണ് സൂചന.

വീണാ ജോർജിന്റെ ഗൺമാൻ എം.എസ് അഭിലാഷിന്റെയും സംഭവസ്ഥലത്തുണ്ടായിരുന്ന രണ്ട് പോലീസുകാരുടെയും മൊഴി എസ്.ഐ.ടി നേരത്തേ രേഖപ്പെടുത്തിയിരുന്നു. കെ.എസ്.യു പ്രവർത്തകർ അടിക്കുന്നത് കണ്ടില്ലെന്നാണ് പോലീസുകാരും മൊഴി നൽകിയതെന്നാണ് വിവരം.
കെ.എസ്.യു. കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, വി.വി. അക്ഷയ്, ബിതുൽ ബാലൻ, സി.എച്ച്. മുബാസ്, അഹമ്മദ് യാസിൻ എന്നിവർക്കെതിരേയാണ് വധശ്രമം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നത്. മന്ത്രിക്ക് പ്രതിഷേധത്തിനിടയിൽ പരിക്കേറ്റതിനെ തുടർന്ന് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് റെയിൽവേ പോലീസ് ആദ്യം കേസെടുത്തത്.

കണ്ണൂർ സബ് ജയിലിൽ 16 ദിവസത്തെ റിമാൻഡിന് ശേഷമാണ് കെ.എസ്.യു. പ്രവർത്തകർക്ക് ജാമ്യം ലഭിച്ചത്. 2026 ഫെബ്രുവരി 25-നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരേ കെ.എസ്.യു. പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. ’കൊല്ലെടാ’ എന്ന് ആക്രോശിച്ച് എന്തോ ആയുധം ഉപയോഗിച്ച് അഞ്ച് കെ.എസ്.യു. പ്രവർത്തകർ മന്ത്രിക്കുനേരേ ചാടിവീണ് കഴുത്തിന് ആക്രമിച്ചു എന്നായിരുന്നു എഫ്.ഐ.ആർ.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News