ഹാരി കെയ്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ച് ബയേണ്‍ മ്യൂണിച്ച്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തന്റെ ആദ്യത്തെ ബാലണ്‍ ദ് ഓര്‍ പുരസ്‌കാരം സ്വന്തമാക്കി തിരിച്ചെത്തിയ ഹാരി കെയ്ന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ബയേണ്‍ മ്യൂണിച്ച്. ജര്‍മ്മന്‍ കപ്പ് മത്സരത്തിന് മുന്നോടിയായാണ് ബയേണ്‍ മ്യൂണിച്ച് സഹതാരങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചത്. എഫ്സി മഗ്‌ഡെബര്‍ഗിനെതിരായ മത്സരത്തിന് തൊട്ടുമുമ്പായിരുന്നു ഇത്. 2001-ല്‍ മൈക്കല്‍ ഒവന് ശേഷം ബാലണ്‍ ഡി ഓര്‍ നേടുന്ന ആദ്യ ഇംഗ്ലീഷ് താരമാണ് ഹാരി കെയിന്‍. കിലിയന്‍ എംബാപ്പെ, ലമീന്‍ യമാല്‍ എന്നിവരില്‍ നിന്നുള്ള കടുത്ത വെല്ലുവിളിയെ മറികടന്നാണ് തന്റെ കരിയറിലെ ആദ്യ ബാലണ്‍ ദ് ഓര്‍ പുരസ്‌കാരം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്വന്തമാക്കിയത്

. ഹാരി കെയിന് സഹതാരങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നതിന്റെ വീഡിയോ ബയേണ്‍ മ്യൂണിച് തങ്ങളുടെ ഔദ്യോഗിക എക്സ് ഹാന്‍ഡിലിലൂടെ പങ്കുവെച്ചു.2025-26 സീസണിലുടനീളം 73 ഗോളുകളും 8 അസിസ്റ്റുകളുമടക്കം ആകെ 81 ഗോള്‍ സംഭാവനകള്‍ നല്‍കിയ അവിശ്വസനീയമായ പ്രകടനമാണ് കെയിന്‍ കാഴ്ചവെച്ചത്. ബയേണ്‍ മ്യൂണിച്ചിനെ ബുണ്ടസ്ലിഗ, ജര്‍മ്മന്‍ കപ്പ്, ജര്‍മന്‍ സൂപ്പര്‍ കപ്പ് എന്നിവയിലേക്ക് നയിക്കുന്നതില്‍ താരം നിര്‍ണ്ണായക പങ്ക് വഹിച്ചു. ബുണ്ടസ്ലിഗയില്‍ 31 മത്സരങ്ങളില്‍ നിന്ന് 36 ഗോളുകള്‍ അടിച്ചുകൂട്ടിയാണ് ബയേണിന് ലീഗ് കിരീടം നേടിക്കൊടുത്തത്.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ സെമിഫൈനലില്‍ പിന്നീട് ചാമ്പ്യന്മാരായ പാരിസ് സെയ്ന്റ് ജെര്‍മെയ്‌നോട് പരാജയപ്പെട്ടെങ്കിലും, 13 മത്സരങ്ങളില്‍ നിന്ന് 14 ഗോളുകള്‍ കെയിന്‍ നേടിയിരുന്നു. റയല്‍ മാഡ്രിഡിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിന്റെയും പിഎസ്ജിക്കെതിരായ സെമിഫൈനലിന്റെയും ഇരു പാദങ്ങളിലും കെയിന്‍ ഗോള്‍ കണ്ടെത്തി. അതേസമയം, 2026 ലോകകപ്പില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇംഗ്ലണ്ടിനായി ആറ് ഗോളുകളും ഒരു അസിസ്റ്റും താരം നല്‍കി. എഫ്സി മഗ്‌ഡെബര്‍ഗിനെതിരായ ജര്‍മ്മന്‍ കപ്പ് പോരാട്ടത്തില്‍ 6-1 എന്ന സ്‌കോറിനാണ് ബയേണ്‍ മ്യൂണിച് എതിരാളികളെ തകര്‍ത്തത്. മൈക്കല്‍ ഒലിസെയുടെ ഇരട്ട ഗോളുകള്‍ക്ക് പുറമെ ഇസ്മായില്‍ സെയ്ബാരി, അല്‍ഫോന്‍സോ ഡേവിസ്, നഥാനിയല്‍ ബ്രൗണ്‍, ഡേവിഡ് സാന്റോസ് ഡെയ്ബര്‍ എന്നിവര്‍ ബയേണിനായി ഗോളുകള്‍ നേടി.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News