ഗ്യാനേഷ് കുമാറിനെതിരെ ഇൻഡ്യ സഖ്യത്തിന്റെ മോക്ക് ഇംപീച്ച്‌മെന്റ്; ആറ് ആരോപണങ്ങൾ എണ്ണിപ്പറഞ്ഞ് ഖർഗെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇൻഡ്യ സഖ്യത്തിന്റെ നേതൃത്വത്തിൽ മോക്ക് ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിച്ചു. മുൻ ലോക്‌സഭാ സ്പീക്കർ മീര കുമാറിന്റെ അധ്യക്ഷതയിൽ നടന്ന മോക്ക് പാർലമെന്റിൽ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയാണ് ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ നേതാക്കൾക്കൊപ്പം വിദ്യാർത്ഥി സംഘടനാ പ്രതിനിധികളും പൗരസമിതി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. ഖർഗെയുടെ വസതിയിലാണ് മോക്ക് പാർലമെന്റിനായി പ്രത്യേക വേദി ഒരുക്കിയത്.

വോട്ടർ പട്ടികയിൽനിന്ന് ജനങ്ങളുടെ പേരുകൾ അനധികൃതമായി നീക്കം ചെയ്തെന്ന ആരോപണമാണ് പരിപാടിയിൽ പ്രധാനമായും ഉയർന്നത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറ വോട്ടർ പട്ടികയാണെന്നും അതിൽനിന്ന് ജനങ്ങളുടെ പേരുകൾ ഒഴിവാക്കുന്നത് ജനാധിപത്യത്തിന്റെ ആത്മാവിനെ ബാധിക്കുമെന്നും അധ്യക്ഷ മീര കുമാർ പറഞ്ഞു. തുടർന്ന് പ്രമേയം അവതരിപ്പിച്ച ഖർഗെ, വോട്ട് പൗരന്റെ ഏറ്റവും വലിയ ശക്തിയാണെന്നും ജനങ്ങളുടെ അധികാരം സംരക്ഷിക്കാനാണ് പ്രതിപക്ഷത്തിന്റെ പോരാട്ടമെന്നും വ്യക്തമാക്കി.

ഗ്യാനേഷ് കുമാറിനെതിരെ ആറ് പ്രധാന ആരോപണങ്ങളാണ് ഖർഗെ പ്രമേയത്തിൽ ഉന്നയിച്ചത്. വോട്ടുകൾ വെട്ടിമാറ്റാൻ ഗൂഢാലോചന നടത്തിയെന്നും 13.2 കോടി വോട്ടുകൾ നീക്കം ചെയ്തെന്നും പാർലമെന്റിന്റെ അറിവില്ലാതെ ഫോം 6ൽ മാറ്റങ്ങൾ വരുത്തിയെന്നും ആരോപിച്ചു. കൂടാതെ ഇസിഐനെറ്റ് സംവിധാനം ഏകപക്ഷീയമായി കൈകാര്യം ചെയ്തെന്നും മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ അവഗണിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും അനുകൂലമായി പ്രവർത്തിച്ചെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കാനുള്ള പ്രമേയം പ്രതിപക്ഷം നേരത്തെ പാർലമെന്റിൽ സമർപ്പിച്ചെങ്കിലും പരിഗണിച്ചില്ലെന്നും ഖർഗെ ആരോപിച്ചു. ബിജെപി അധികാരം നിലനിർത്താൻ പ്രതിപക്ഷത്തിന്റെ വോട്ടുകൾ വെട്ടിമാറ്റുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സുതാര്യവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്നും വിവാദമായ എസ്‌ഐആർ നടപടി റദ്ദാക്കണമെന്നും അനധികൃതമായി നീക്കം ചെയ്ത വോട്ടുകൾ പുനഃസ്ഥാപിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് നിയമപരിരക്ഷ നൽകുന്ന ഭേദഗതി പിൻവലിക്കണമെന്നും ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കി ക്രിമിനൽ നിയമപ്രകാരം വിചാരണ ചെയ്യണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News