ന്യൂഡൽഹി: വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ വീണ്ടും വർധന. വാണിജ്യ സിലിണ്ടർ വില 12.50 രൂപയാണ് കൂടിയത്. കൊച്ചിയിൽ 2840 രൂപയും, കോഴിക്കോട് 2870 രൂപയും തിരുവനന്തപുരത്ത് 2860 രൂപയുമാണ് വില നിരക്ക്. കഴിഞ്ഞ മാസം വാണിജ്യ സിലിണ്ടറിന് 66.50 പൈസ കൂട്ടിയിരുന്നു. അതേസമയം ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. തുടർച്ചയായ ആറാം മാസമാണ് ഗാർഹിക സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരുന്നത്.
എല്ലാ മാസവും ഒന്നാം തീയതി എണ്ണ കമ്പനികൾ വില മാറ്റി നിശ്ചയിക്കാറുണ്ട്. എന്നാൽ ഇത്തവണ പ്രതീക്ഷിച്ച രീതിയിൽ വലിയ വർധനവ് ഉണ്ടായിട്ടില്ല. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതാണ് നിലവിലെ വില വർധനയെ സ്വാധീനിക്കുന്നത്. വില വർധനവ് ഹോട്ടൽ ഭക്ഷണങ്ങളുടെ വിലയെ ബാധിക്കും.
Post Views: 8



