കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിച്ച് സർക്കാർ; പുതുക്കിയ സർക്കുലർ പിന്നീട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം :കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരെ പിരിച്ചുവിടാനും തരംതാഴ്ത്താനുമുള്ള നിർദേശത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവ് പിൻവലിച്ചു. പുതുക്കിയ സർക്കുലർ പിന്നീട് പുറത്തിറക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അധ്യാപക സംഘടനകളിൽ നിന്നടക്കം വ്യാപക പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണ് നടപടി.

2025 സെപ്റ്റംബർ ഒന്നിലെ സുപ്രീംകോടതി വിധിക്കുശേഷം നിയമനം ലഭിച്ച അധ്യാപകരെ ലക്ഷ്യമിട്ടായിരുന്നു കഴിഞ്ഞ ദിവസത്തെ ഉത്തരവ്. കെ-ടെറ്റ് യോഗ്യതയില്ലാതെ സ്ഥാനക്കയറ്റം നേടിയവരെ മാതൃ തസ്തികയിലേക്ക് തിരിച്ചയക്കണമെന്നും എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ കാര്യത്തിൽ മാനേജർമാർ നടപടി സ്വീകരിക്കണമെന്നുമായിരുന്നു നിർദേശം.

കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകർക്ക് നേരത്തെ നൽകിയിരുന്ന ഇളവുകൾ പിൻവലിച്ചുകൊണ്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ആദ്യം ഉത്തരവിറക്കിയത്. പിന്നാലെ പിരിച്ചുവിടൽ, തരംതാഴ്ത്തൽ നിർദേശങ്ങൾ കൂടി വന്നതോടെ ഇടത് അധ്യാപക സംഘടനകൾ ഉൾപ്പെടെ ആശങ്കയറിയിച്ചു. അതേസമയം, കെ-ടെറ്റുമായി ബന്ധപ്പെട്ട വ്യക്തത തേടി യുഡിഎഫ് സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകിയിട്ടുണ്ട്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News