യുഎഇയിൽ രണ്ടിൽ കൂടുതൽ വാഹനങ്ങൾക്ക് അധിക ഫീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അബുദാബി: യുഎഇയിൽ പുതിയ ഗതാഗത നിയന്ത്രണങ്ങൾ നിലവിൽ വരുന്നു. 2027 ജനുവരി ഒന്ന് മുതലാണ് പുതിയ നിയമങ്ങൾ നിലവിൽ വരുക. ഇതുപ്രകാരം, യുഎഇ നിവാസികളിൽ രണ്ട് വാഹനങ്ങളിൽ കൂടുതൽ രജിസ്റ്റർ ചെയ്യുകയോ പുതുക്കുകയോ ചെയ്യുന്നവർ അധിക ഫീസ് അടയ്‌ക്കേണ്ടി വരും. മാത്രമല്ല, ഒരാൾക്ക് ഉടമസ്ഥതയിൽ വയ്ക്കാവുന്ന ആകെ ലൈസൻസുള്ള വാഹനങ്ങളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പുതിയ നിർദ്ദേശപ്രകാരം ഓരോ വ്യക്തിക്കും അധിക ഫീസ് ഇല്ലാതെ രണ്ട് വാഹനങ്ങൾ വരെ സ്വന്തമായി കൈവശം വയ്ക്കാം. എന്നാൽ മൂന്നാമത്തെയോ നാലാമത്തെയോ അഞ്ചാമത്തെയോ വാഹനം രജിസ്റ്റർ ചെയ്യുമ്പോഴും പുതുക്കുമ്പോഴും അധിക ചാർജ്ജ് ഈടാക്കുന്നതാണ്.

ഈ ഫീസ് നൽകിയാലും അഞ്ചിൽ കൂടുതൽ വാഹനങ്ങൾ സ്വന്തമാക്കാൻ അനുവാദമുണ്ടാകില്ല. കുടുംബങ്ങൾക്കല്ല, മറിച്ച് ഓരോ വ്യക്തിക്കും വെവ്വേറെയാണ് ഈ പരിധി ബാധകമാകുന്നത്. യാത്രാ കാറുകൾക്ക് പുറമെ എല്ലാത്തരം വാഹനങ്ങൾക്കും ഇത് ബാധകമാണെങ്കിലും കമ്പനികളുടെ വാഹന ഉടമസ്ഥതയ്ക്ക് ഈ വകുപ്പിൽ പ്രത്യേക പരിധി നിശ്ചയിച്ചിട്ടില്ല. നിലവിൽ അഞ്ചിൽ കൂടുതൽ ലൈസൻസുള്ള വാഹനങ്ങൾ സ്വന്തമായുള്ളവരെ ഇത് എങ്ങനെ ബാധിക്കുമെന്ന കാര്യത്തിലോ, അധികമായി നൽകേണ്ട ഫീസ് എത്രയാണെന്നതിലോ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇത്തരക്കാർക്ക് വാഹനങ്ങൾ വിൽക്കുന്നതിനോ കൈമാറുന്നതിനോ ഉള്ള സമയപരിധിയും തീരുമാനിച്ചിട്ടില്ല.

കൂടാതെ, വലതുവശത്ത് സ്റ്റിയറിങ് ഉള്ള വാഹനങ്ങൾക്ക് ഇനി മുതൽ റോഡിൽ ഓടിക്കാനുള്ള ലൈസൻസ് ലഭിക്കില്ലെന്ന് ആർട്ടിക്കിൾ 89 വ്യക്തമാക്കുന്നു. ഇവ പ്രദർശന ആവശ്യങ്ങൾക്ക് മാത്രമായിരിക്കും അനുവദിക്കുക. റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങളുടെ ലൈസൻസും പുതുക്കി നൽകില്ല. ലൈസൻസിങ് അതോറിറ്റി നിർദ്ദേശിക്കുന്ന ഔദ്യോഗിക ചാനലുകൾ വഴി മാത്രമേ ഇനി അപേക്ഷകൾ സമർപ്പിക്കാവൂ. രാജ്യത്തെ വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഫെഡറൽ നാഷണൽ കൗൺസിലിൽ നടന്ന ചർച്ചകളുടെ തുടർച്ചയായാണ് ഈ നടപടി. 1997-ലെ മിനിസ്റ്റീരിയൽ റെസല്യൂഷൻ 130 പ്രകാരമുണ്ടായിരുന്ന പഴയ ഗതാഗത ചട്ടങ്ങൾക്ക് പകരമായാണ് ഈ പുതിയ സമഗ്ര പരിഷ്കാരം നടപ്പിലാക്കുന്നത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News