സർക്കാരോ മന്ത്രിയോ അറിയാതെ ബാറുകൾക്ക് ലൈസൻസ് നൽകില്ലെന്ന് മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: എക്‌സൈസ് മന്ത്രിയോ സർക്കാരോ അറിയാതെ സംസ്ഥാനത്ത് ബാറുകൾക്ക് ലൈസൻസ് നൽകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഉദ്യോഗസ്ഥരെ നേരിട്ട് ബാർ ലൈസൻസുകൾ നൽകാൻ അനുവദിക്കില്ല. മുൻസർക്കാരിന്റെ കാലത്താണ് മന്ത്രി അറിയാതെ ഉദ്യോഗസ്ഥർക്ക് മാത്രം ബാർ ലൈസൻസ് നൽകാനുള്ള സൗകര്യം ഒരുക്കിവെച്ചത്. ഈ തെറ്റായ രീതി മാറ്റും. എക്‌സൈസ് കമ്മിഷണർക്കും ഡെപ്യൂട്ടി കമ്മീഷണർക്കും സ്വന്തം നിലയിൽ ബാർ ലൈസൻസ് നൽകാൻ കഴിയുന്ന അവസ്ഥ നാടിന് വലിയ അപകടമാണ് ഉണ്ടാക്കുന്നത്.

സർക്കാരിന്റെ പുതിയ മദ്യനയം ഉടൻ വരുമെന്നും അതിനനുസരിച്ച് മാത്രമേ സംസ്ഥാനത്ത് ഇനി ബാറുകൾ അനുവദിക്കുകയുള്ളൂ അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി അറിയാതെതന്നെ ഉദ്യോഗസ്ഥന്മാർക്ക് ബാർ ലൈസൻസ് കൊടുക്കാനുള്ള സൗകര്യം കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് ചെയ്തുവെച്ചു. ഇപ്പോഴും അത് തുടരുകയാണ്. ഗവൺമെന്റ് അറിയാതെ ഒരു ബാറിനും ലൈസൻസ് കൊടുക്കില്ല.

ഗവൺമെന്റിന്റെ മദ്യനയം അനുസരിച്ചേ ബാർ ലൈസൻസ് കൊടുക്കാൻ പാടൂള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാരാണ് ബാർ കൊടുക്കാൻ ഉദ്യോഗസ്ഥർക്ക് അനുമതി നൽകിയത്. മന്ത്രി പോലും അറിയാതെ ഡെപ്യൂട്ടി കമ്മീഷണർക്കും കമ്മീഷണർക്കും ബാർ കൊടുക്കാം എന്ന സാഹചര്യമുണ്ടായത് കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്താണ്. ഗവൺമെന്റ് അറിഞ്ഞുകൊണ്ട് ചെയ്താൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News