വാഹനാപകട നഷ്ടപരിഹാര നടപടികൾ വേഗത്തിലാക്കണം: പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേക യൂണിറ്റുകൾ രൂപീകരിക്കാൻ സുപ്രീംകോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: വാഹനാപകട കേസുകളിലെ നടപടികൾ വേഗത്തിലാക്കാനും ഇരകൾക്ക് സമയബന്ധിതമായി നഷ്ടപരിഹാരം ഉറപ്പാക്കാനും സുപ്രധാന മാർഗനിർദേശങ്ങളുമായി സുപ്രീംകോടതി. അപകടമുണ്ടായാൽ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും 48 മണിക്കൂറിനകം പ്രഥമ അപകട റിപ്പോർട്ട് മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിന് കൈമാറണമെന്നും കോടതി നിർദേശിച്ചു. അപകടക്കേസുകൾ കൈകാര്യം ചെയ്യുന്നതിനായി മൂന്ന് മാസത്തിനകം എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രത്യേക യൂണിറ്റുകൾ രൂപീകരിക്കണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

ജസ്റ്റിസുമാരായ എസ്. അബ്ദുൾ നസീർ, ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. വാഹനാപകടക്കേസുകളിൽ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരായിരിക്കണം ഇത്തരം യൂണിറ്റുകളിൽ പ്രവർത്തിക്കേണ്ടത്. അപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് ലഭിച്ചാലുടൻ നഷ്ടപരിഹാര ട്രിബ്യൂണൽ കേസ് രജിസ്റ്റർ ചെയ്യണം. തുടർന്ന് ഇടക്കാല റിപ്പോർട്ടും വിശദമായ റിപ്പോർട്ടും നടപടികളുടെ ഭാഗമായി സമർപ്പിക്കണം.

അന്വേഷണ ഉദ്യോഗസ്ഥൻ സ്വീകരിച്ച നടപടികൾ, അപകടത്തിൽപ്പെട്ടവർ, അവരുടെ നിയമപരമായ പ്രതിനിധികൾ, വാഹനത്തിന്റെ ഡ്രൈവർ, ഉടമ, ഇൻഷുറൻസ് കമ്പനി തുടങ്ങിയ ബന്ധപ്പെട്ട കക്ഷികളെ വിവരങ്ങൾ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. ഓരോ ട്രിബ്യൂണലിന്റെയും പരിധിയിൽ വരുന്ന പൊലീസ് സ്റ്റേഷനുകളുടെ വിവരങ്ങൾ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറണം. നഷ്ടപരിഹാര തുക അപര്യാപ്തമാണെന്ന് ഇരകൾക്ക് തോന്നിയാൽ ആവശ്യമായ തെളിവുകൾ സഹിതം തുക വർധിപ്പിക്കാൻ അപേക്ഷിക്കാനുള്ള അവസരവും നൽകണം.

നടപടികൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന അധികൃതർ സാങ്കേതിക ഏജൻസിയുടെ സഹായത്തോടെ വെബ് പോർട്ടൽ സ്ഥാപിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. അപകടം മുതൽ നഷ്ടപരിഹാരം ലഭിക്കുന്നതുവരെയുള്ള നടപടികൾ കൂടുതൽ സുതാര്യമാക്കാനും കാലതാമസം കുറയ്ക്കാനുമാണ് മാർഗരേഖ ലക്ഷ്യമിടുന്നത്.

ഉത്തർപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസിടിച്ച് യുവാവ് മരിച്ച കേസുമായി ബന്ധപ്പെട്ട അപ്പീൽ തള്ളുന്നതിനിടെയാണ് സുപ്രീംകോടതി ഈ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഫാക്ടറിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സൻവാലി ഗ്രാമത്തിന് സമീപമുള്ള ബൈപ്പാസ് റോഡിൽ യുവാവിന്റെ വാഹനത്തിൽ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ 24കാരൻ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു.

തുടർന്ന് മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ യുവാവിന്റെ കുടുംബത്തിന് 31,90,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരെയാണ് ഉത്തർപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ അപ്പീൽ നൽകിയത്. അപ്പീൽ തള്ളിയ കോടതി, അപകട നഷ്ടപരിഹാര നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള മാർഗനിർദേശങ്ങളും മുന്നോട്ടുവെക്കുകയായിരുന്നു.

പുതിയ നിർദേശങ്ങൾ നടപ്പാകുന്നതോടെ വാഹനാപകടത്തിൽപ്പെട്ടവർക്കും കുടുംബങ്ങൾക്കും നഷ്ടപരിഹാരത്തിനായി പൊലീസ് സ്റ്റേഷനുകളും ട്രിബ്യൂണലുകളും കയറിയിറങ്ങേണ്ട സാഹചര്യം കുറയുമെന്നാണ് പ്രതീക്ഷ. അപകടം റിപ്പോർട്ട് ചെയ്യുന്നതുമുതൽ നഷ്ടപരിഹാരം അനുവദിക്കുന്നതുവരെയുള്ള നടപടികൾക്ക് വ്യക്തമായ സമയക്രമം ഉറപ്പാക്കുന്നതാണ് സുപ്രീംകോടതിയുടെ ഇടപെടൽ.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News